Connect with us

ബിഗ് ബോസ് ഷോയിലെ അവതാരകരുടെ പ്രതിഫലം…; ലാലേട്ടനെക്കാൾ മൂന്നിരട്ടി കമൽഹാസന് ;കണ്ണുതള്ളി ബിഗ് ബോസ് ആരാധകർ !

Malayalam

ബിഗ് ബോസ് ഷോയിലെ അവതാരകരുടെ പ്രതിഫലം…; ലാലേട്ടനെക്കാൾ മൂന്നിരട്ടി കമൽഹാസന് ;കണ്ണുതള്ളി ബിഗ് ബോസ് ആരാധകർ !

ബിഗ് ബോസ് ഷോയിലെ അവതാരകരുടെ പ്രതിഫലം…; ലാലേട്ടനെക്കാൾ മൂന്നിരട്ടി കമൽഹാസന് ;കണ്ണുതള്ളി ബിഗ് ബോസ് ആരാധകർ !

ആഗോള തലത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിൽ തന്നെ വിവിധ ഭാഷകളിൽ ബിഗ് ബോസ് റിയാലിറ്റി ഷോ എത്തി . ഹിന്ദിയിൽ സൽമാൻ ഖാൻ , തമിഴിൽ കമൽഹാസൻ , തെലുങ്കിൽ ജൂനിയർ എൻ ടി ആർ തുടങ്ങിയവരാണ് അവതാരകർ.

മലയാളം ബിഗ് ബോസ് മൂന്നാം സീസണിലെ വിജയിയെ കണ്ടെത്താന്‍ ഇനി നാളുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതേസമയം തമിഴ് ബിഗ് ബോസ് നാല് സീസണുകള്‍ പിന്നിട്ടിരിക്കുകയാണ്. എല്ലാ ഭാഷകളിലും ബിഗ് ബോസ് ഷോയുടെ പ്രധാന ആകര്‍ഷണം ആരാണ് ഷോയുടെ അവതാരകന്‍ എന്നതാണ് .

തമിഴില്‍ ബിഗ് ബോസ് ഷോയുടെ അവതാരകനായി എത്തുന്നത് ഉലകനായകന്‍ കമല്‍ഹാസനാണ്. കമല്‍ഹാസനെ പോലൊരു വലിയതാരം ബിഗ് ബോസിന്റെ അവതാരകനായി എത്തുന്നത് ആദ്യം പലരിലും അമ്പരപ്പുണ്ടാക്കിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അവതാരകനായി മികച്ച പ്രകടനമാണ് കമല്‍ഹാസന്‍ ഇതുവരെ കാഴ്ചവച്ചിരിക്കുന്നത്. ഈ അടുത്തായിരുന്നു സീസണ്‍ 4 അവസാനിച്ചത്.

ഇനി കമല്‍ഹാസനല്ലാതെ മറ്റൊരു അവതാരകനെ ബിഗ് ബോസ് തമിഴിന്റെ ആരാധകര്‍ക്ക് പ്രതീക്ഷിക്കാനാകില്ല. നേരത്തെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ ജയിക്കുമെങ്കില്‍ ഷോയുടെ അവതാരകനായി മറ്റൊരു താരത്തെ കണ്ടെത്തേണ്ടി വരുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. യുവതാരം ചിമ്പുവിനെയായിരുന്നു കമലിന്റെ പകരക്കാരനായി കണ്ടിരുന്നത്. എന്നാല്‍ അതു വേണ്ടി വന്നില്ല.

അതേസമയം അടുത്ത സീസണില്‍ ബിഗ് ബോസിന്റെ അവതാരകനായി എത്തുമ്പോള്‍ കമല്‍ഹാസന്റെ പ്രതിഫലവും ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മൂന്ന് കോടിയാണ് കമല്‍ഹാസന് ബിഗ് ബോസ് അവതാരകനാകാന്‍ നല്‍കുന്നത്. ആഴ്ചയില്‍ ഒരു ദിവസമായിരുന്നു കമല്‍ ബിഗ് ബോസ് ചിത്രീകരണത്തിനായി എത്തുന്നത്. ഇതില്‍ 50 ലക്ഷത്തിന്റെ വര്‍ധവ് വരുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പുതിയ കണക്ക് പ്രകാരം കമല്‍ഹാസന്റെ ആകെ പ്രതിഫലം 50 കോടിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ ബിഗ് ബോസ് അവതാരകനായ മോഹന്‍ലാലിന് ലഭിക്കുന്നതിന്റെ ഏതാണ്ട് മൂന്നിരട്ടിയാണ് ഇതെന്നാണ് കണക്കാക്കുന്നത്. ബിഗ് ബോസ് തമിഴ് സീസണ്‍ 5 കൊവിഡ് പ്രതിസന്ധി കുറഞ്ഞാല്‍ ഒക്ടോബറോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം , ഇന്ത്യയില്‍ ഹിന്ദിയിലാണ് ബിഗ്‌ബോസ് ആദ്യം ആരംഭിക്കുന്നത്. ഇപ്പോള്‍ സീസണ്‍ 14 ൽ ആണ് ഹിന്ദി ബിഗ് ബോസ് ഷോ എത്തിനില്‍ക്കുന്നത്. സല്‍മാന്‍ ഖാന്‍ അവതാരകനായതോടെയാണ് ഷോ വന്‍വിജയമായത്. സല്‍മാന്‍ ഖാന്‍ അവതരണം ആരംഭിച്ചതോടെ ബിഗ്‌ബോസ് കാണുന്ന പ്രേക്ഷകരുടെ എണ്ണവും കൂടി. ഇതോടെ സല്‍മാന്‍ ഖാന് പ്രതിഫലവും വര്‍ധിച്ചു .

സീസണ്‍ 4 മുതല്‍ 6 വരെ സല്‍മാന്‍ ഖാന്‍ വാങ്ങിയിരുന്നത് 2.5 കോടി രൂപയായിരുന്നു. ആകെ പരിപാടി അവതരിപ്പിക്കുന്നതിനല്ല ഈ തുക. ഒരു എപ്പിസോഡിനായിരുന്നു ഈ തുക പ്രതിഫലം. സീസണ്‍ 7ല്‍ എത്തിയപ്പോള്‍ സല്‍മാന്റെ പ്രതിഫം എപ്പിസോഡിന് 5 കോടി രൂപയായി. 8ാം സീസണില്‍ 5.5 കോടി രൂപയും 9ാം സീസണില്‍ 7 കോടിരൂപയായി വര്‍ധിച്ചു.

10ാം സീസണില്‍ 8 കോടി രൂപയായിരുന്നു സല്‍മാന്റെ പ്രതിഫലം. അപ്പോൾ നിലവിൽ 14 ആം സീസണിൽ എത്തിനിൽക്കുമ്പോൾ സൽമാൻ ഖാൻ ആഴ്ചയില്‍ രണ്ട് ദിവസം ബിഗ്‌ബോസ് ഹൗസില്‍ വന്നാല്‍ പോലും 300 കോടി രൂപയിൽ കൂടുതൽ ലഭിക്കും എന്നുറപ്പാണ്.

about bigg boss show

More in Malayalam

Trending