Connect with us

സീരിയലുകള്‍ക്ക് നിയന്ത്രണം ആരുടെ സൃഷ്ട്ടി ?? ; മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിച്ചതായി മന്ത്രി സജി ചെറിയാൻ !

Malayalam

സീരിയലുകള്‍ക്ക് നിയന്ത്രണം ആരുടെ സൃഷ്ട്ടി ?? ; മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിച്ചതായി മന്ത്രി സജി ചെറിയാൻ !

സീരിയലുകള്‍ക്ക് നിയന്ത്രണം ആരുടെ സൃഷ്ട്ടി ?? ; മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിച്ചതായി മന്ത്രി സജി ചെറിയാൻ !

ടിവി സീരിയലുകളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കുമോ എന്ന ചോദ്യത്തിന് മന്ത്രി സജി ചെറിയാന്റെ മറുപടി വലിയ ചര്‍ച്ചയായിരുന്നു. സീരിയലുകള്‍ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്തുമെന്ന രീതിയില്‍ മന്ത്രിയുടെ മറുപടി ചര്‍ച്ചയായതിന് പിന്നാലെ അദ്ദേഹം വിശദീകരണവുമായി എത്തുകയുണ്ടായി.

അശാസ്ത്രീയവും, പുരോഗമന വിരുദ്ധവും , അന്ധവിശ്വാസവുമായിട്ടുള്ള , ഒരുപാട് സീരിയലുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.ഈ വിഷയത്തെ സംബന്ധിച്ചു വിശദമായി ഗവണ്‍മെന്റ് ഗൗരവപൂര്‍വ്വം പരിശോധിക്കും എന്നാണ് പറഞ്ഞതെന്നും ഈ ചാനല്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് വന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും പറഞ്ഞാണ് സജി ചെറിയാന്‍ എത്തിയത് . സീരിയലില്‍ സെന്‍സറിങ് ഏര്‍പ്പെടുത്തും എന്നു ഞാന്‍ പറയാത്ത വിവരങ്ങള്‍ ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരുത്തുന്ന വിധത്തിലാണ് പ്രചരിക്കുന്നതെന്നും മന്ത്രി പറയുകയുണ്ടായി.

ഇതുമായി ബന്ധപ്പെട്ട മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

ഏഷ്യാനെറ്റ് ചാനലില്‍ മന്ത്രിയോട് ചോദിക്കാം എന്ന തത്സമയ കോളിംഗ് പരിപാടിയില്‍ പങ്കെടുത്തിരുന്നു.സീരിയലുകളില്‍ സെന്‍സറിങ് ഏര്‍പ്പെടുത്തണം എന്ന അഭിപ്രായം ചര്‍ച്ചയില്‍ വന്നിരുന്നു.

അതിനു മറുപടിയായി അശാസ്ത്രീയവും, പുരോഗമന വിരുദ്ധവും , അന്ധവിശ്വാസവുമായിട്ടുള്ള , ഒരുപാട് സീരിയലുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.ഈ വിഷയത്തെ സംബന്ധിച്ചു വിശദമായി ഗവണ്‍മെന്റ് ഗൗരവപൂര്‍വ്വം പരിശോധിക്കും എന്നാണ് പറഞ്ഞത്. ഈ ചാനല്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് വന്ന വാര്‍ത്തകള്‍ ശരിയല്ല. സീരിയലില്‍ സെന്‍സറിങ് ഏര്‍പ്പെടുത്തും എന്നു ഞാന്‍ പറയാത്ത വിവരങ്ങള്‍ ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരുത്തുന്ന വിധത്തിലാണ് പ്രചരിക്കുന്നത്. എന്നായിരുന്നു.

മന്ത്രി സജി ചെറിയനോട് ഏഷ്യാനെറ്റ് ചോദിച്ച ചോദ്യം ഇപ്രകാരമാണ്. സിനിമകളുടെ ഉള്ളടക്കം പരിശോധിക്കാനും നിയന്ത്രിക്കാനും ഇവിടെ ഫിലിം സെന്‍സര്‍ ബോര്‍ഡുണ്ട്. കുറേയേറെ സീരിയിലുകള്‍ അന്ധവിശ്വാസവും അശാസ്ത്രീയതയും മൂല്യരാഹിത്യവും പ്രചരിപ്പിക്കുന്നുണ്ട്. സീരിയലുകളുടെ ഉള്ളടക്കം പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് രൂപീകരിക്കുന്ന കാര്യം ആലോചിക്കുമോ?

ഈ ചോദ്യത്തിന് സജി ചെറിയാൻ പറഞ്ഞ മറുപടി ….
വളരെ പ്രധാനപ്പെട്ടൊരു ചോദ്യമാണ്. ആ ചോദ്യം തീര്‍ച്ചയായും ഗൗരവകരമായി പരിശോധിക്കാന്‍ പോകുന്നൊരു ചോദ്യമാണ്. നമ്മുടെ വീടുകളില്‍ നമ്മുടെ കുഞ്ഞുങ്ങളും നമ്മുടെ വീട്ടുകാരും സ്ത്രീകളും കാണുന്ന സീരിയലുകളില്‍ പുരോഗമന വിരുദ്ധവും അശാസ്ത്രീയവും അന്ധവിശ്വാസ ജഡിലമായ ഒരു പാട് കാര്യങ്ങള്‍.

ഒരു കാലത്തുണ്ടായ പ്രസിദ്ധീകരണങ്ങളും ഇക്കിളിപ്പെടുത്തുന്ന പുസ്തകങ്ങളും പോലെയാണ്. ഇപ്പോൾ അവസ്ഥ മാറി, സീരിയലുകളിലേക്കാണ് ജനങ്ങള്‍ പോയിരിക്കുന്നത്. ഈ പറഞ്ഞിരിക്കുന്ന വിഷയം ഗൗരവമായി ഗവണ്‍മെന്റ് പരിശോധിക്കും. എന്നായിരുന്നു.

എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ സെൻസറിങ് ഏർപ്പെടുത്തുന്ന കാര്യം ആലോചനയിലാണെന്നും സീരിയലുകൾക്ക് നിയന്ത്രണം കൊണ്ടുവരും എന്നുമുള്ള വാർത്തകൾ വ്യാപമായിരുന്നു. വാർത്തയെ പിന്തുണച്ച് നിരവധി പേരായിരുന്നു രംഗത്തുവന്നത്. വൈകുന്നേരം ആറുമണി മുതല്‍ പതിനൊന്ന് മണി വരെ മിനിസ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന സീരിയലുകളില്‍ സെന്‍സറിംഗ് ഏര്‍പ്പെടുത്തുന്നത് നല്ല കാര്യമെന്നാണ് സോഷ്യൽ മീഡിയ ഒന്നടംഗം പറഞ്ഞത് .

സീരിയല്‍ എപ്പിസോഡുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണം. ഒരോ ആഴ്ച്ചയിലും സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡുകള്‍ ഒരു നിരീക്ഷണ സമിതിക്കു മുമ്പാകെ സമര്‍പ്പിക്കണം. സിനിമകള്‍ക്കും ബാധകമായ പൊതുനിമയമങ്ങള്‍ സിരീയലുകള്‍ക്കും ഏര്‍പ്പെടുത്തണം. ഇവ പാലിക്കാതെയാണോ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതെന്നു നിരീക്ഷണ സമിതി പരിശോധിക്കണം. അനുമതി നല്‍കാത്ത എപ്പിസോഡുകള്‍ സംപ്രേക്ഷണം ചെയ്യാന്‍ അനുവദിക്കരുത്. കഴിയുമെങ്കില്‍ ഒരു ചാനലില്‍ സംപ്രേക്ഷണം ചെയ്യാവുന്ന സീരിയലുകളുടെ എണ്ണവും നിയന്ത്രിക്കണം എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ ചർച്ചകളും നടന്നിരുന്നു.

ABOUT SAJI CHERIYAN

More in Malayalam

Trending

Recent

To Top