Malayalam
ഇന്ന് പൊക്കിയവർ നാളെ നിലത്തിട്ടു ചവിട്ടും! അത്രേ ഉള്ളു കാര്യം… സാധിക വേണുഗോപാൽ
ഇന്ന് പൊക്കിയവർ നാളെ നിലത്തിട്ടു ചവിട്ടും! അത്രേ ഉള്ളു കാര്യം… സാധിക വേണുഗോപാൽ
ലക്ഷദ്വീപ് വിഷയത്തിലെ തൻ്റെ നിലപാട് തുറന്ന് പറഞ്ഞതിന് പിന്നാലെ പൃഥ്വിയും കുടുംബവും സൈബർ ആക്രമണങ്ങൾക്ക് വിധേയമാവുകയായിരുന്നു. താരത്തിനെ പിന്തുണച്ച് കൊണ്ട് നിരവധി പേർ ഇതിനോടകം രംഗത്തെത്തി കഴിഞ്ഞു.
കലാ സാംസ്കാരിക രാഷ്ട്രീയ പൊതുമേഖലാ രംഗത്ത് നിന്ന് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ സിനിമാ സീരിയൽ താരം സാധിക ഈ വിഷയത്തിലെ തൻ്റെ നിലപാട് പറയുകയാണ്.
സാധിക പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ ഈ വിഷയത്തിലെ പ്രതികരണം ആരാഞ്ഞ് നിരവധി പേരാണ് എത്തിയത്. ഇവരോടുള്ള മറുപടിയായാണ് സാധിക കമൻ്റ് കുറിച്ചിരിക്കുന്നത്.
സാധികയുടെ വാക്കുകൾ ഇങ്ങനെയാണ്
‘ഈ പോസ്റ്റിൽ സഹപ്രവർത്തകന്റെ കുടുംബത്തെ അപമാനിച്ച വിഷയത്തിൽ അഭിപ്രായം ചോദിച്ചവരോട്,,, തീർച്ചയായും ആ പ്രവണത മോശം ആണ്… ആരെയും വ്യക്തിഹത്യ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല.’
പക്ഷെ പണ്ട് ഇതേ വ്യക്തിയെയും കുടുംബത്തെയും കാറിന്റെയും ഭാഷയുടെയും പേര് പറഞ്ഞു കളിയാക്കിയവരും അപമാനിച്ചവരും ഒക്കെ തന്നെ ആണ് ഇന്ന് അവർ ആഗ്രഹിക്കുന്ന രീതിയിൽ അദ്ദേഹം സംസാരിച്ചു എന്നുള്ളത് കൊണ്ടും, അവർക്കെതിരായ ഒരു ചാനൽ ആ വ്യക്തിയെ മോശം ആക്കി എന്നും പറഞ്ഞു ആ വ്യക്തിക്ക് വേണ്ടി നിലകൊള്ളുന്നത്.
ചുരുക്കത്തിൽ ഇത്രേ ഉള്ളു കാര്യം… ഞാൻ ആഗ്രഹിക്കുന്ന പോലെ മറ്റൊരാൾ ചെയ്താൽ അയാൾ എനിക്ക് പ്രിയപെട്ടവൻ അല്ലെങ്കിൽ വെറുക്കപെട്ടവൻ. ഇന്ന് പൊക്കിയവർ നാളെ നിലത്തിട്ടു ചവിട്ടും. അത്രേ ഉള്ളു കാര്യം. നാളെ ഏതെങ്കിലും കാര്യത്തിൽ ഈ പറഞ്ഞ ചാനലിനെ രാജു ഒന്ന് സപ്പോർട് ചെയ്തോട്ടെ അപ്പോൾ ഇന്ന് ചാനൽ ചെയ്തു എന്ന് പറയുന്നത് നാളെ ഈ കൂട്ടർ ചെയ്യും. സ്വാഭാവികം.
നിരവധി പേരാണ് ഈ കമൻ്റിനോട് അനുഭാവം പുലർത്തിക്കൊണ്ട് ലൈക്കും ലവും റിപ്ലേയും ഒക്കെ നൽകുന്നത്. ചിലർ സാധികയുടെ കമൻ്റിൻ്റെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്.
