Connect with us

നീയില്ലാത്ത 25 വർഷങ്ങൾ; ആ ഓർമ്മകളിലൂടെ പാർവതി ജയറാം ; ഒപ്പം ആരാധകരും !

Malayalam

നീയില്ലാത്ത 25 വർഷങ്ങൾ; ആ ഓർമ്മകളിലൂടെ പാർവതി ജയറാം ; ഒപ്പം ആരാധകരും !

നീയില്ലാത്ത 25 വർഷങ്ങൾ; ആ ഓർമ്മകളിലൂടെ പാർവതി ജയറാം ; ഒപ്പം ആരാധകരും !

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരദമ്പതികളാണ് പാർവതിയും ജയറാമും. 1992ലാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. അശ്വതി പി. കുറുപ്പ് എന്ന പ്രിയ നടി മലയാള സിനിമയിലേക്കെത്തിയപ്പോഴാണ് പാർവതിയായി മാറിയത്.

പിന്നീട് ജയറാമിനൊപ്പം അഭിനയിച്ച ശേഷമാണ് ഇരുവരും പ്രണയത്തിലായത്. വിവാഹം കഴിഞ്ഞ് നാളേറെ കഴിഞ്ഞിട്ടും പാർവതിയും ജയറാമും മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളായി തുടരുകയാണ്.

അധികം സോഷ്യൽമീഡിയയിൽ സജീവമല്ലാത്ത പാർവതിയുടെ ഒരു ഓർമ്മപുതുക്കൽ ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അവസാന ശ്വാസം വരെയും ഓർമ്മിക്കുന്ന പ്രിയപ്പെട്ടവൾക്കൊപ്പമുള്ള ചിത്രങ്ങളാണ് പാർവതി ജയറാം പങ്കുവച്ച പോസ്റ്റിലുള്ളത് . വേർപാടിന് കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ മറ്റൊരു ലോകത്ത് അവളെ കാണാനുള്ള ആഗ്രഹമുണ്ട് പാർവതിയുടെ വാക്കുകളിൽ.

തിരുവല്ലക്കാരായ രാമചന്ദ്ര കുറുപ്പിന്റെയും പത്മ ഭായിയുടെയും മൂന്ന് പെൺമക്കളിൽ രണ്ടാമത്തെയാളാണ് പാർവതി. മൂത്ത സഹോദരി ജ്യോതിയും ഇളയ അനുജത്തി ദീപ്തിയും. കുഞ്ഞനുജത്തിയും, മനസാക്ഷി സൂക്ഷിപ്പുകാരിയും, കൂട്ടുകാരിയുമായിരുന്ന കുഞ്ഞനുജത്തിയുടെ ഓർമ്മകളാണ് പാർവതി പങ്കിട്ടത്

എക്കാലവും തന്റെയും കുടുംബത്തിന്റെയും തീരാദുഃഖമാണ് അനുജത്തിയുടെ വിയോഗമെന്ന് പാർവതി പറഞ്ഞിട്ടുണ്ട്. പാർവതി പഠിച്ച സ്കൂളിലെ അധ്യാപികയായിരുന്നു അവരുടെ അമ്മ

സഹോദരിയുമൊത്തുള്ള തീർത്തും അപൂർവമായ ചിത്രമാണ് പാർവതി പോസ്റ്റ് ചെയ്തിരിക്കുന്നത്. വിവാഹശേഷം പാർവതി അഭിനയരംഗത്ത് നിന്നും പിന്മാറിയിരുന്നു,

ABOUT PARVATHY JAYARAM

More in Malayalam

Trending