Connect with us

മിയ ഖലീഫയോട് പാകിസ്ഥാൻ ചെയ്തത് കണ്ടോ? ; വിട്ടുകൊടുക്കാതെ മിയ ഖലീഫയും !

Malayalam

മിയ ഖലീഫയോട് പാകിസ്ഥാൻ ചെയ്തത് കണ്ടോ? ; വിട്ടുകൊടുക്കാതെ മിയ ഖലീഫയും !

മിയ ഖലീഫയോട് പാകിസ്ഥാൻ ചെയ്തത് കണ്ടോ? ; വിട്ടുകൊടുക്കാതെ മിയ ഖലീഫയും !

മിയ ഖലീഫയുടെ ടിക് ടോക്ക് അക്കൗണ്ട് പാകിസ്ഥാൻ നിരോധിച്ചു. ഇതോടെ ആരാധകർക്ക് വേണ്ടി പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് താരം. ട്വിറ്ററിലൂടെയാണ് കഴിഞ്ഞ ദിവസം തന്റെ ടിക് ടോക്ക് അക്കൗണ്ട് പാകിസ്ഥാൻ നിരോധിച്ച കാര്യം മിയ ഖലീഫ അറിയിച്ചത്.

എന്നാൽ അങ്ങനെയൊന്നും മുട്ടുമടക്കാൻ തയ്യാറല്ലെന്ന് വെളിപ്പെടുത്തിയിയിരിക്കുകയാണ് മിയ. താൻ ചെയ്യുന്ന എല്ലാ ടിക് ടോക്ക് വീഡിയോസും ഇനിമുതൽ പാകിസ്ഥാനിലെ ആരാധകർക്ക് വേണ്ടി ട്വിറ്ററിൽ പോസ്റ്റ് ചെയ്യുമെന്നാണ് മിയ തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഫാസിസത്തെ മറികടക്കാൻ ആഗ്രഹിക്കുന്ന പാക് ആരാധകർക്ക് വേണ്ടിയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെക്കുക എന്നാണ് താരം അറിയിച്ചിരിക്കുന്നത്.

നേരത്തേ, അശ്ലീല ഉള്ളടക്കങ്ങൾ നിരോധിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് കാണിച്ച് രണ്ട് തവണ പാകിസ്ഥാൻ ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. രണ്ടാമത് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചത് കഴിഞ്ഞ മാസമാണ്.

മിയ ഖലീഫയുടെ ടിക് ടോക്ക് അക്കൗണ്ട് നിരോധിച്ചതിന് ഔദ്യോഗിക വിശദീകരണമൊന്നും പാക് ടെലികമ്യൂണിക്കേഷൻ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല . എന്താണ് മിയയെ നിരോധിക്കാനുള്ള കാരണമെന്നാണ് ആരാധകരും ചോദിക്കുന്നത്.

ആരാധകരിൽ ഒരാൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് മിയ തന്നെ ബാനിനെ കുറിച്ച് അറിയുന്നത് എന്നതും ശ്രദ്ധേയമാണ്. ടിക് ടോക്കിൽ 22.2 മില്യൺ ഫോളോവേഴ്സാണ് മിയയ്ക്കുള്ളത്. ട്വിറ്ററിന് പുറമേ, ഇൻസ്റ്റഗ്രാമിലും സജീവമാണ് മിയ ഖലീഫ.

ചുരുങ്ങിയ കാലം മാത്രം പോൺ താരമായി തിളങ്ങി അതിനു ശേഷം ആങ്കറിംഗ് രംഗത്തേക്ക് ചുവടുമാറ്റിയ താരമാണ് മിയ ഖലീഫ. സ്പോർട്സ് കമന്റേറ്റർ എന്ന നിലയിൽ മിയയുടെ അവതരണം ശ്രദ്ധേയമാണ്. ലെബനീസ് അമേരിക്കന്‍ വംശജയായ മിയ ഐസിസ് ഭീഷണിയെത്തുടര്‍ന്നാണ് പോണ്‍ രംഗം വിട്ട് സ്‌പോര്‍ട്‌സ് ഷോയുടെ അവതാരകയായി മാറിയത്.

ഒരു വീഡിയോയിൽ ഹിജാബ് ധരിച്ചെത്തിയതും വിശുദ്ധ മറിയത്തിന്റെ വേഷത്തിൽ എത്തിയതും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ശേഷം മിയ വിവാഹിതയാവുന്നു എന്ന വാർത്തയും പുറത്തുവന്നു. സ്വീഡനിൽ ഷെഫായ റോബർട്ട് സാൻബെർഗ് ആണ് മിയയുടെ വരൻ. ഈ വർഷം വിവാഹം ആഘോഷപൂർവം നടത്തുമെന്ന് പറഞ്ഞെങ്കിലും കോവിഡ് പ്രതിസന്ധിയെത്തുടർന്നു നടന്നില്ല .

ഇന്റർനെറ്റിൽ പ്രചരിക്കുന്ന തന്റെ വീഡിയോകൾ നീക്കം ചെയ്യണം എന്ന മിയയുടെ അഭ്യർത്ഥനയുമായി ഒരു പെറ്റീഷൻ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുണ്ടായി. മരണം വരെയും ആ വീഡിയോകൾ തന്നെ വേട്ടയാടും എന്നായിരുന്നു മിയയുടെ വിശദീകരണം. മിയ ഇപ്പോൾ യൂട്യൂബ് ഉൾപ്പെടെയുള്ള പ്ലാറ്റുഫോമുകളിലും ഒൺലിഫാൻസിലും പോസ്റ്റുകൾ ഇടാറുണ്ട്.

ചുരുങ്ങിയനാളുകൾ മാത്രമേ പോൺ രംഗത്ത് തുടർന്നുവെങ്കിലും ഇന്നും ആ നിലയിലാണ് മിയയുടെ പ്രശസ്തി. പക്ഷെ മറ്റു പോൺ താരങ്ങളെ പോലെയല്ല എന്നും ആ കാലയളവിൽ വലിയ സമ്പാദ്യമൊന്നും നേടാൻ കഴിഞ്ഞില്ലെന്നും മിയ പിന്നീടൊരു സന്ദർഭത്തിൽ പറഞ്ഞു.

ABOUT MIYA KHALIFA

More in Malayalam

Trending

Recent

To Top