Malayalam
പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് ശ്രീനിയെ പോലൊരു ഭർത്താവുണ്ടായാൽ പ്രസവാനന്തര വിഷാദ രോഗാവസ്ഥയുണ്ടാവില്ല ; പെർളിഷ് പ്രണയത്തെക്കുറിച്ച് ആരാധകര്‍!
പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് ശ്രീനിയെ പോലൊരു ഭർത്താവുണ്ടായാൽ പ്രസവാനന്തര വിഷാദ രോഗാവസ്ഥയുണ്ടാവില്ല ; പെർളിഷ് പ്രണയത്തെക്കുറിച്ച് ആരാധകര്‍!
മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് നടിയും അവതാരകയുമായ പേളി മാണിയും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നടൻ ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് വീട്ടിൽ വച്ച് തുടങ്ങിയ പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.
അടുത്തിടെയാണ് ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചത്. സോഷ്യൽമീഡിയയിൽ ഏറെ സജീവമായ ഇരുവരുടെയും നില എന്ന വാവയെയും സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇന്ന് നില മലയാളികളുടെ കുഞ്ഞോമനയാണ്.
ഇപ്പോഴിതാ യൂട്യൂബ് ചാനലിലൂടെ ആരാധകർക്ക് വേണ്ടി രസകരമായ ഒരു പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പേളിഷ് ദമ്പതിമാര്‍.
ശ്രീനിഷ് മേക്കപ്പ് ചെയ്തപ്പോള്‍… എന്നെഴുതിക്കൊണ്ട് ഒരു വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. രാത്രി പത്തര മണിക്ക് ശ്രീനിഷ് പേളിയെ മേക്കപ്പ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. യൂട്യൂബിൽ സൈറ സിമിക്ക് ഭര്‍ത്താവ് സാം മേക്കപ്പ് ചെയ്ത് കൊടുക്കുന്ന വീഡിയോ കണ്ടപ്പോള്‍ മുതലാണ് തനിക്ക് പേളിക്ക് മേക്കപ്പ് ചെയ്തുകൊടുക്കാനുള്ള ആഗ്രഹം വന്നതെന്നാണ് വീഡിയോയിൽ ശ്രീനിഷ് പറഞ്ഞിരിക്കുന്നത്.
അതിരസകരമായ വീഡിയോയിൽ , തനിക്കിവിടെ എന്താണ് നടക്കുന്നതെന്ന് വലിയ ഐഡിയയില്ലെന്ന് പേളി പറയുന്നുണ്ട്. മേക്കപ്പ് ചെയ്ത് കഴിയുമ്പോള്‍ കൊച്ചിന് എന്നെ മനസിലാകുമോ എന്നും പേളി ശ്രീനിഷിനോട് പറയുന്നുണ്ട് . അരമണിക്കൂറോളമാണ് ശ്രീനിഷിന്‍റെ ഈ മേക്കപ്പ് ടൂട്ടോറിയൽ നീണ്ടുപോയത് .
പേളി നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചാണ് ശ്രീനിഷ് മേക്കപ്പ് ഇടുന്നത്. അതിനിടയിൽ മുഖത്ത് ഓരോ കാര്യങ്ങള്‍ ഇടുന്നതിന്‍റെ വിശദീകരണവും ശ്രീനിഷും പേളിയും നൽകുന്നുണ്ട്. ഒടുവിൽ മേക്കപ്പ് പൂർത്തിയായി കഴിഞ്ഞ് കണ്ണാടിയിൽ നോക്കുന്ന പേളി ഞെട്ടിതരിച്ചിരിക്കുന്നതും ശേഷം മേക്കപ്പിൽ വന്ന അപാകതകള്‍ ശ്രീനിഷിന് പറഞ്ഞു കൊടുക്കുന്നതും വീഡിയോയിൽ കാണാം.
രസകരമായ ഒത്തിരി കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഡെലിവറി കഴിഞ്ഞ സ്ത്രീകൾക്കു ഇങ്ങനെയുള്ള ഒരു ഹസ് ഉണ്ടെങ്കിൽ ഒരിക്കലും ഡെലിവറി കഴിഞ്ഞുള്ള ഡിപ്രേഷൻ ഉണ്ടാകില്ലെന്നും പേളി ഭാഗ്യവതിയാണെന്നുമാണ് ഒരു ആരാധികയുടെ കമന്‍റ്.
മേക്കപ്പിനെ കുറിച്ചുള്ള വലിയ സംശയങ്ങള്‍ ഒരൊറ്റ വീഡിയോയിലൂടെ പേളിഷ് തീർത്തു തന്നുവെന്നും നിങ്ങളുടെ ചിരിയും കളിയും ഒക്കെ കാണുമ്പോൾ മനസ്സിൽ എന്ത് വിഷമം ഉണ്ടെങ്കിലും അതൊക്കെ പമ്പകടക്കും നല്ല രസമാണ് കണ്ടിരിക്കാനെന്നുമൊക്കെ ആരാധകര്‍ കമന്‍റ് ചെയ്തിട്ടുണ്ട്. യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയ വീഡിയോയാണ് ഇത് .
about pearle maaney