Connect with us

അനുവാദം ചോദിച്ചിട്ട് മാത്രം എന്റെ വീട്ടിലേക്ക് വരിക; ദയവ് ചെയ്ത് വീട്ടിലേക്ക് കടന്ന് വരുന്നത് ഒഴിവാക്കുക

Malayalam

അനുവാദം ചോദിച്ചിട്ട് മാത്രം എന്റെ വീട്ടിലേക്ക് വരിക; ദയവ് ചെയ്ത് വീട്ടിലേക്ക് കടന്ന് വരുന്നത് ഒഴിവാക്കുക

അനുവാദം ചോദിച്ചിട്ട് മാത്രം എന്റെ വീട്ടിലേക്ക് വരിക; ദയവ് ചെയ്ത് വീട്ടിലേക്ക് കടന്ന് വരുന്നത് ഒഴിവാക്കുക

തന്റെ വീട്ടിലേക്ക് അനുവാദമില്ലാതെ കടന്നുവരരുതെന്ന് ആരാധകരോട് അഭ്യർത്ഥിച്ച് നടി അനശ്വര രാജൻ.
കൊവിഡിന്റെ സാഹചര്യത്തിൽ അനുവാദമില്ലാതെ വീട്ടിലേക്ക് വരുന്നത് മാത്രമല്ല, അങ്ങനെ കടന്നുവരുന്നത് അവരുടെ വീട്ടുകാരെയും അപകടത്തിലാക്കുന്ന കാര്യമാണെന്നും അനശ്വര പറയുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് അനശ്വര ഇക്കാര്യം പറഞ്ഞത്.

മറ്റുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള പരിധികൾ കുറിച്ചും നാം ബോധവാന്മാരാകേണ്ടതുണ്ട് എന്നും അനശ്വര ഓർമിപ്പിക്കുന്നു.

കുറിപ്പ് ചുവടെ:

‘എന്നോട് സമ്പർക്കം പുലർത്താൻ ആഗ്രഹിക്കുന്ന ആൾക്കാരോട് ഒരു വാക്ക്!നിങ്ങൾ എനിക്ക് പകർന്നുനൽകുന്ന സ്നേഹത്തെയും ഊഷ്മളതയെയും ഞാൻ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ നിങ്ങളുടെ മെസേജുകളെല്ലാം വായിക്കാൻ എന്റെ കഴിവിനൊത്ത് ഞാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, നിങ്ങളിൽ ചിലർ മുൻകൂട്ടി അനുവാദം ചോദിക്കാതെ എന്റെ വീട്ടിലേക്ക് കടന്നുവരികയാണ്. എന്റെ വാതിലിൽ മുട്ടുന്നതിന് മുൻപ് ഞാൻ അവിടെയുണ്ടോ എന്നും വീട്ടിലേക്ക് വരുന്നതിന് എന്റെ അനുവാദം വാങ്ങിയിരുന്നോ എന്നും നിങ്ങൾ പരിശോധിച്ചിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു.ഇപ്പോൾ സാമൂഹിക അകലം പാലിക്കേണ്ടത് എത്ര പ്രധാനമാണെന്നതിനെക്കുറിച്ചും അങ്ങനെ ചെയ്യാത്തത് ഒരാളുടെ അടിസ്ഥാന അവകാശമായ സ്വകാര്യതയിലേക്കുള്ള എത്ര വലിയ കടന്നുകയറ്റമാണെന്നതിനെക്കുറിച്ചും ഞാൻ നിങ്ങൾക്ക് പറഞ്ഞുതരേണ്ടതില്ലല്ലോ.

യൂട്യൂബ് കണ്ടന്റും വീഡിയോകളും അഭിമുഖങ്ങളും തയ്യാറാക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് തീർച്ചയായും എനിക്ക് മനസിലാക്കാൻ സാധിക്കും. അതുകൊണ്ട് എനിക്ക് ഗുണങ്ങളുണ്ടെന്നതും ഞാൻ മനസിലാക്കുന്നു.പക്ഷെ അങ്ങനെ ചെയ്യുന്നതിന് അതിന്റേതായ കൃത്യമായ മാർഗങ്ങളുണ്ട്. എന്നോട് അനുവാദം ചോദിക്കുക എന്നത് അതിൽ പ്രാഥമികമാണ്. ഈ സാഹചര്യത്തിൽ നിങ്ങൾ അങ്ങനെ ചെയ്യാത്തത് എനിക്ക് മാത്രമല്ല, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അപകടം വരുത്തിവയ്ക്കുന്ന കാര്യമാണ്. ഇങ്ങനെ നിങ്ങൾ ചെയ്യുന്നത് വഴി അപകടത്തിൽ പെടാൻ സാദ്ധ്യതയുള്ള കുടുംബാംഗങ്ങൾ എനിക്കുമുണ്ട്. അതുകൊണ്ട്, മറ്റുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള പരിധികളെ കുറിച്ചും നമ്മുക്ക് ബോധവാന്മാരായിരിക്കാം. എല്ലാരോടും മികച്ച രീതിയിൽ ഇടപെടുന്നതിനെ കുറിച്ചാകാം നമ്മുടെ ചിന്ത!’

More in Malayalam

Trending

Recent

To Top