Connect with us

“ഞങ്ങൾ സന്തുഷ്ടരാണ്”; അസന്തുഷ്ടിതയായ മോഡേൺ ഗീതു അനുഭവിച്ച ഗാർഹിക പീഡനം; ഗീതുവിനെ കുറിച്ച് ഇന്ന് അഭിരാമി ചിന്തിക്കുമ്പോൾ!

Malayalam

“ഞങ്ങൾ സന്തുഷ്ടരാണ്”; അസന്തുഷ്ടിതയായ മോഡേൺ ഗീതു അനുഭവിച്ച ഗാർഹിക പീഡനം; ഗീതുവിനെ കുറിച്ച് ഇന്ന് അഭിരാമി ചിന്തിക്കുമ്പോൾ!

“ഞങ്ങൾ സന്തുഷ്ടരാണ്”; അസന്തുഷ്ടിതയായ മോഡേൺ ഗീതു അനുഭവിച്ച ഗാർഹിക പീഡനം; ഗീതുവിനെ കുറിച്ച് ഇന്ന് അഭിരാമി ചിന്തിക്കുമ്പോൾ!

ജയറാമും അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് ‘ഞങ്ങള്‍ സന്തുഷ്ടരാണ്’. രാജസേനന്‍ സംവിധാനം ചെയ്ത ചിത്രം 1999ലാണ് പുറത്തിറങ്ങിയത്. ക്രിമിനൽസിനെയൊക്കെ വിദഗ്ധമായി പിടികൂടുന്ന കമ്മീഷണറായ കലാകാരനായ നന്നായി പാചകം ചെയ്യുന്ന അനുജത്തിമാരെ പൊന്നുപോലെ നോക്കുന്ന സർവോപരി അപാര സെൻസ് ഓഫ് ഹ്യൂമർ ഉള്ള ഒരു സകലകാലാവല്ലഭനാണ് ജയറാം വേഷമിട്ട സിനിമയിലെ നായക കഥാപാത്രം.

ഇപ്പോൾ ചർച്ചകളിൽ നിറഞ്ഞ സിനിമയിലെ മോശം സ്ത്രീ അതായത് നായിക , അഹങ്കാരിയും മോഡേൺ വസ്ത്രം ധരിക്കുന്ന ബന്ധങ്ങളുടെ വില അറിയാത്ത പാചകമറിയാത്ത.. പോരാത്തതിന് ഡി ജി പി യുടെ മകൾ എന്ന ഒറ്റ ലേബലിൽ അറിയപ്പെടുകയും അതിൽ അഹങ്കരിക്കുകയും ചെയ്യുന്ന കഥാപാത്രമാണ്. അതായിരുന്നു അഭിരാമിയുടെ വേഷം.

ഇത്തരത്തിൽ ഒരു നായികയ്ക്ക് വേണ്ട എല്ലാ ഇൻഗ്രീഡിയന്റ്സും ആ കഥാപാത്രത്തിൽ ചേർക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. അതിനെ അതി മനോഹരമായി അവതരിപ്പിച്ചതിൽ അഭിരാമിയും പ്രശംസ അർഹിക്കുന്നുണ്ട്.

ഈ നായികാ കഥാപാത്രത്തെ മര്യാദ പഠിപ്പിക്കുന്ന ഭർത്താവ് എന്നതാണ് സിനിമയുടെ ഇതിവൃത്തം. അതിനായി സഞ്ജീവൻ എന്ന നായക കഥാപാത്രം ഗീതു എന്ന നായികയെ പഠിപ്പിക്കുന്ന കുറെ പാഠങ്ങൾ ചിത്രത്തിൽ കാണിക്കുന്നുണ്ട്. അതിൽ പ്രധാന പാഠമാണ് പെൺകുട്ടികളായാൽ നന്നായി പാചകം അറിയണം എന്നത്… അന്യന്റെ വീട്ടിൽ ചെന്നുകയറേണ്ടതല്ലേ… ?

അതുകൊണ്ടുതന്നെ നായകൻ രണ്ട് അനുജത്തിമാരെയും ഏതുനേരവും അടുക്കളയിലാക്കിയതും മഹത്വവൽക്കരിച്ചു കാണിക്കുന്നുണ്ട്. അല്പം പുരോഗമന വാദിയായ നായിക അതൊന്നും ശീലിക്കാത്തതോടെയാണ് സിനിമയിലെ ക്ലാഷ് തുടങ്ങുന്നത്.

പിന്നീട് നായികയെ നന്നാക്കാൻ ശ്രമിച്ച് പരാജയപ്പെടുന്ന നായകൻ പ്രത്യക്ഷമായ ടോർച്ചറിങ് നായികയ്ക്ക് കൊടുക്കുന്നുണ്ട്. ഒരു സാധാരണക്കാരനായ ഭർത്താവ് ഭാര്യയെ തന്റെ ജീവിതത്തിലേക്ക് എത്തിക്കാൻ കാട്ടുന്ന പരാക്രമമായിട്ടേ അതിനെ കൈയടിച്ച് സ്വീകരിച്ചവർക്ക് തോന്നുകയുള്ളൂ.

സിനിമ ഒന്നുകൂടി കണ്ടാൽ അതിന്റെ തീവ്രത നിങ്ങൾക്ക് മനസിലാകും . അത്തരത്തിൽ ഗാര്‍ഹിക പീഡനത്തെയും, സ്ത്രീകളെ അടിച്ചിരുത്തന്നതിനെയും പ്രോത്സാഹിപ്പിച്ച ചിത്രമായിരുന്നു ‘ഞങ്ങള്‍ സന്തുഷ്ടരാണ്’ എന്നത്.

ഇന്നിപ്പോൾ സിനിമയിലെ ഗീതു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഭിരാമിയുടെ പ്രതികരണമാണ് ശ്രദ്ധയായിരിക്കുന്നത്. പാചകം ചെയ്യാന്‍ അറിയാത്ത, മോഡേണ്‍ വസ്ത്രം ധരിക്കുന്ന ധിക്കാരിയായ സ്ത്രീ അതായിരുന്നു സിനിമ കാണിച്ചുതന്ന മോശം സ്ത്രീ. അന്ന് ആ കഥാപാത്രത്തെ ചെയ്‌തെങ്കിലും ഇന്ന് ഒരിക്കലും തനിക്ക് ആ സിനിമയോട് യോജിക്കാനാവില്ലെന്നാണ് അഭിരാമി പ്രതികരിച്ചത്.

അഭിരാമിയുടെ വാക്കുകൾ ഇങ്ങനെ !

ആ സിനിമ ചെയ്യുമ്പോള്‍ എനിക്ക് 15 വയസ്സുമാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അന്നത്തെ കാലഘട്ടത്തില്‍ അത്തരത്തിലുള്ള ധാരാളം സിനിമകള്‍ ഇറങ്ങിയിരുന്നതിനാല്‍ അന്നത് വലിയ വിഷയമായില്ല. കുറച്ച് തന്റേടമുള്ള സ്ത്രീയാണെങ്കില്‍ അവളെ ഒന്ന് അടിച്ചൊതുക്കണം. ജീന്‍സിട്ട സത്രീ ആണെങ്കില്‍ സാരി ഉടുപ്പിക്കണം.

അതൊക്കെ അന്നത്തെ സിനിമകളില്‍ ധാരാളം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനത്തെ സിനിമകള്‍ കാണാറില്ല. അതിനര്‍ഥം നമ്മുടെ സമൂഹത്തില്‍ അത്തരത്തിലുള്ള ആളുകള്‍ ഇല്ലെന്നല്ല. എന്നാല്‍ ഇന്ന് അഭിരാമി എന്ന വ്യക്തിക്ക് അതിനോട് യോജിക്കാനാകില്ല. ഇത്തരം ആശയങ്ങള്‍ ഒന്നും ഒരിക്കലും ജീവിതത്തിലേക്ക് എടുക്കരുത്.’

ABOUT NJANGAL SANTHUSHTTARANU

More in Malayalam

Trending

Recent

To Top