Connect with us

ലക്ഷദ്വീപ് ജനതയോടും അവരുടെ വിശ്വാസങ്ങളോടും ഉപജീവനത്തോടും ഉള്ള തികഞ്ഞ അവഗണന ഭയാനകം ; റിമ കല്ലിങ്കല്‍

Malayalam

ലക്ഷദ്വീപ് ജനതയോടും അവരുടെ വിശ്വാസങ്ങളോടും ഉപജീവനത്തോടും ഉള്ള തികഞ്ഞ അവഗണന ഭയാനകം ; റിമ കല്ലിങ്കല്‍

ലക്ഷദ്വീപ് ജനതയോടും അവരുടെ വിശ്വാസങ്ങളോടും ഉപജീവനത്തോടും ഉള്ള തികഞ്ഞ അവഗണന ഭയാനകം ; റിമ കല്ലിങ്കല്‍

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റടുടെ നിയമപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ദ്വീപ് നിവാസികള്‍ക്ക് പിന്തുണ നല്‍കി നിരവധി പേരാണ് എത്തുന്നത്. സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുന്ന സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗ് പങ്കുവെച്ചുകൊണ്ടാണ് പലരും ലക്ഷദ്വീപിനു പിന്തുണ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍.

ഈ തലമുറ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വൈറസ് ആക്രമണത്തിനെതിരെ ഒരു ജനത മുഴുവന്‍ പോരാടുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഒരു രാജ്യത്തിന്‍റെ ഗവണ്‍മെന്‍റ് മുന്‍ഗണന നല്‍കുന്നു എന്നത് വിശ്വസിക്കാന്‍ തന്നെ പ്രയാസമാണെന്ന് റിമ ഫേസ്ബുക്കില്‍ കുറിച്ചു. ലക്ഷദ്വീപ് ജനതയോടും അവരുടെ വിശ്വാസങ്ങളോടും ഉപജീവനത്തോടും ഉള്ള തികഞ്ഞ അവഗണന ഭയാനകമാണെന്നും റിമ കൂട്ടിച്ചേർത്തു.

ലക്ഷദ്വീപ് ജനതയെ ശ്വാസംമുട്ടിക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം രാജ്യസഭാ നേതാവ് എളമരം കരീം രാഷ്ട്രപതിക്ക് അയച്ച കത്ത് പങ്കുവെച്ചുകൊണ്ടായിരുന്നു ലക്ഷദ്വീപ് ജനതയെ പിന്തുണച്ചുകൊണ്ട് റിമ രംഗത്തെത്തിയത്.

നേരത്തേ, സംവിധായകന്‍ സലാം ബാപ്പു, നടന്‍ പൃഥ്വിരാജ്, ഫുട്ബോള്‍ താരം സി കെ വിനീത്, നടന്‍ ആന്റണി വര്‍ഗീസ് തുടങ്ങിയവരും ലക്ഷദ്വീപിനൊപ്പം നിലകൊള്ളുകയാണെന്ന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗും തരംഗമാകുന്നത്.

കോവിഡ് വ്യാപനം തടയാനായി നടപ്പാക്കിയിരുന്നു നിയന്ത്രണങ്ങള്‍ നീക്കിയത് ലക്ഷദ്വീപിലും കൊറോണ വൈറസ് പടരാന്‍ കാരണമായി. സ്കൂള്‍ ക്യാന്റീനുകളില്‍ നിന്നും മാംസഭക്ഷണം നല്‍കുന്നതും പ്രഫുല്‍ പട്ടേല്‍ വിലക്കി. വളരെ കുറച്ചു വാഹനങ്ങളുള്ള ദ്വീപില്‍ റോഡുകള്‍ വലുതാക്കാനുള്ള ശ്രമങ്ങളെയും വിനീത് വിമര്‍ശിച്ചു. കാലിയായ ജയിലുകളുള്ളതും കുറ്റകൃത്യങ്ങള്‍ കുറവായ ദ്വീപില്‍ ഗുണ്ടാ ആക്‌ട് പ്രാവര്‍ത്തികമാക്കിയതെന്തിനാണെന്നും വിനീത് ചോദിച്ചു.

പുതിയ അഡ്മിനിസ്ട്രേറ്ററുടെ ‘പരിഷ്കാരങ്ങള്‍’ തികച്ചും വിചിത്രമെന്ന് തോന്നുന്നുവെന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്. ‘ലക്ഷദ്വീപിലെ ജനങ്ങളെ കേള്‍ക്കുക, അവരുടെ നാടിന് ഏറ്റവും നല്ലത് എന്താണെന്ന് അവര്‍ക്കാണ് അറിയാവുന്നത്, അവരെ വിശ്ശ്വസിക്കുക. ഭൂമിയിലെ ഏറ്റവും അനോഹരമായ സ്ഥലമാണത്, അതിലും മനോഹരമായ ആളുകളാണ് അവിടെ താമസിക്കുന്നത്.’ – പൃഥ്വി ഫേസ്ബുക്കില്‍ പങ്കുവെച്ചു.

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കമുള്ള, അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികൾക്കെതിരെയാണ് ദ്വീപ് നിവാസികളുടെ പ്രതിഷേധം.

More in Malayalam

Trending

Recent

To Top