Connect with us

അന്ന് ദിലീപ് പറഞ്ഞത് ആ ഒരു ഒറ്റക്കാര്യം.. സിനിമ കഴിയുമ്പോള്‍ എനിക്ക് നിവര്‍ന്ന് നില്‍ക്കണമെന്നായിരുന്നു

Malayalam

അന്ന് ദിലീപ് പറഞ്ഞത് ആ ഒരു ഒറ്റക്കാര്യം.. സിനിമ കഴിയുമ്പോള്‍ എനിക്ക് നിവര്‍ന്ന് നില്‍ക്കണമെന്നായിരുന്നു

അന്ന് ദിലീപ് പറഞ്ഞത് ആ ഒരു ഒറ്റക്കാര്യം.. സിനിമ കഴിയുമ്പോള്‍ എനിക്ക് നിവര്‍ന്ന് നില്‍ക്കണമെന്നായിരുന്നു

ദിലീപ് -ജോണി ആന്റണി ചിത്രം സി ഐഡി മൂസ വലിയ വിജയമാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്.
സിഐഡി മൂസ ആനിമേഷന്‍ ചിത്രമായി പ്രേക്ഷകരിലേക്ക് വീണ്ടും എത്തിക്കുകയാണ് ദിലീപും കൂട്ടരും. ചിത്രം പുറത്തിറങ്ങി 17 വര്‍ഷം പിന്നിടുന്ന വേളയില്‍ നടന്‍ ദിലീപ് തന്നെ ആണ് പ്രഖ്യാപനവുമായി എത്തിയത്

ഇപ്പോഴിതാ ദിലീപിനെ കുറിച്ച് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ജോണി ആന്റണി പറഞ്ഞ കാര്യങ്ങള്‍ വൈറലാകുകയാണ്.

ജോണി ആന്റണിയുടെ വാക്കുകളിലേക്ക്…

ദിലീപ് നിര്‍മ്മിച്ചതു കൊണ്ടാണ് ആ സമയത്ത് സി ഐഡി മൂസയ്ക്ക് അത്രയ്ക്കും പബ്ലിസിറ്റി ലഭിച്ചത്. സിനിമയുടെ മേക്കിംഗ് സമയത്തെല്ലാം എനിക്ക് പൂര്‍ണമായ സ്വാതന്ത്ര്യമാണ് അദ്ദേഹം നല്‍കിയത്. അന്ന് ചോദിക്കുന്ന ഫെസിലിറ്റികളെല്ലാം അദ്ദേഹം ഒരുക്കിതന്നു. എത്രത്തോളം നന്നാക്കാന്‍ പറ്റുമോ അത്രത്തോളം സിനിമ നന്നാക്കാന്‍ കഴിഞ്ഞു. അന്ന് ദിലീപ് പറഞ്ഞത് ഒറ്റക്കാര്യം മാത്രമായിരുന്നു. സിനിമ കഴിയുമ്പോള്‍ എനിക്ക് നിവര്‍ന്ന് നില്‍ക്കണം. ആള്‍ക്കാര് കുറ്റം പറയരുത്.

കാരണം ഇത് എന്റെ ആദ്യത്തെ പ്രൊഡക്ഷനാണ്. അത് മനസ്സില്‍ കണ്ട് വേണം നീ സിനിമ ചെയ്യാന്‍ എന്നൊക്കെയുളള ഉപദേശങ്ങള്‍ അന്ന് അദ്ദേഹം എനിക്ക് തരുമായിരുന്നു. അപ്പോ അത്രത്തോളം കഠിനാദ്ധ്വാനം ചെയ്ത് എടുത്ത സിനിമയാണത്. താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം വലിയ ഊര്‍ജ്ജത്തോടെ സിനിമയ്ക്കായി പ്രവര്‍ത്തിച്ചു. തമിഴില്‍ നിന്ന് വന്ന ആശിഷ് വിദ്യാര്‍ത്ഥി പോലും ഞങ്ങളുടെ കഠിനാദ്ധ്വാനം കണ്ട് നല്‍കിയ ഡേറ്റ് കഴിഞ്ഞും വീണ്ടും സിനിമയ്ക്കായി പ്രവര്‍ത്തിച്ചു. അദ്ദേഹം വ്യക്തമാക്കി.

ലോക ആനിമേഷന്‍ ദിനത്തിലായിരുന്നു ദിലീപിന്റെ പ്രഖ്യാപനം. ചിത്രത്തിന്റെ പ്രമോ വിഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്, അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണൃസിബി കെ. തോമസാണ്. ഭാവന, കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, സുകുമാരി, ബിന്ദു പണിക്കര്‍, മുരളി, ക്യാപ്റ്റന്‍ രാജു, ഇന്ദ്രന്‍സ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയ വലിയ താരനിര തന്നെ അണി നിരന്നിരുന്ന ചിത്രമായിരുന്നു സിഐഡി മൂസ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top