Connect with us

ആറാട്ടിലെ ആ രംഗം…പെര്‍ഫെക്ഷന് വേണ്ടി 14 തവണ ചെയ്തു.. ആക്ഷന്‍ രംഗങ്ങളില്‍ അദ്ദേഹം എടുക്കുന്ന എഫേര്‍ട്ട് വേറെ ലെവലാണ്; പ്രശാന്ത്

Malayalam

താന്‍ അഭിനയിക്കുന്ന രംഗം മികച്ചതാക്കാന്‍ കഠിനമായി പരിശ്രമിക്കുന്ന താരമാണ് മോഹന്‍ലാല്‍ എന്ന് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍. ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ എടുക്കുന്ന എഫേര്‍ട്ട് വേറെ ലെവല്‍ ആണ്. രംഗം മോനിറ്ററില്‍ കണ്ട് വീണ്ടും മികച്ചതാക്കാന്‍ ശ്രമിക്കുമെന്നും പ്രശാന്ത് പറയുന്നു.

‘നമ്മളൊക്കെ ഒരു ഡയലോഗ് കിട്ടിയാല്‍ അത് എങ്ങനെ പറയണമെന്ന് പത്തു തവണ ആലോചിക്കും. എന്നാല്‍ ലാലേട്ടന്‍ ആ ഡയലോഗ് പറയുന്ന മീറ്റര്‍ ഒക്കെ പെര്‍ഫെക്ട് ആണ്. ആക്ഷന്‍ രംഗങ്ങളില്‍ ഒക്കെ അദ്ദേഹം എടുക്കുന്ന എഫേര്‍ട്ട് വേറെ ലെവല്‍ ആണ്. സൂപ്പര്‍സ്റ്റാര്‍ ആയത് കൊണ്ട് തന്നെ ആക്ഷന്‍ സീനുകളില്‍ എന്ത് ചെയ്താലും കൈയടിക്കാന്‍ സെറ്റില്‍ ആളുണ്ടാകും.”

”എന്നാല്‍ ആ കൈയടിയില്‍ വീണു പോകുന്ന ഒരാളല്ല ലാലേട്ടന്‍. അദ്ദേഹം മോനിറ്ററില്‍ ചെന്ന് കണ്ടു വീണ്ടും ആ രംഗം മികച്ചതാക്കാന്‍ തയാറാകും. ആറാട്ടിലെ ഒരു രംഗത്തില്‍ അദ്ദേഹം തല കുത്തി മറിയുന്നുണ്ട്. അതിന്റെ പെര്‍ഫെക്ഷന് വേണ്ടി 14 തവണയാണ് അദ്ദേഹം സമ്മര്‍ സാള്‍ട് ചെയ്തത്” എന്നാണ് പ്രശാന്ത് പറയുന്നത്.

വില്ലൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് നെയ്യാറ്റിൻകര ​ഗോപന്റെ ആറാട്ട്.

നെയ്യാറ്റിൻകര ​ഗോപൻ എന്ന കഥാപാത്രത്തെയാണ് മോ​ഹൻലാൽ അവതരിപ്പിക്കുന്നത്. പുലിമുരുകന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉദയ് കൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top