Connect with us

ജന്മനാട്ടിലേക്ക് വിമാനം പറപ്പിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കി ചരിത്രം രചിക്കുകയാണ്‌; ജെനി ജെറോമിന് അഭിനന്ദവുമായി ഷെയ്ൻ നി​ഗം …

Malayalam

കേരളത്തിലെ തീരദേശത്ത് നിന്നുമുള്ള ആദ്യ വനിതാ പൈലറ്റായ ജെനി ജെറോമിന് അഭിനന്ദനവുമായി നടൻ ഷെയ്ൻ നി​ഗം. തീരദേശമേഖലയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും മറ്റൊരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു.

ഷെയ്ൻ നി​ഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നു രാത്രി 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോൾ കേരളത്തിലെ തീരദേശമേഖലയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും മറ്റൊരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണ്.

എയർ അറേബ്യയുടെ കോക്പിറ്റിനുള്ളിൽ സഹ‌പൈലറ്റായി വിമാനം നിയന്ത്രിക്കുന്നത്

തെക്കൻ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തിൽ നിന്നുള്ള ജെനി ജെറോം ആണ്. പൈലറ്റ് ആകണമെന്ന എട്ടാം ക്ലാസ് മുതലുള്ള ആഗ്രഹത്തിന് തുണ നിന്നത് അച്ഛനായിരുന്നു..

ആദ്യമായി ജന്മനാട്ടിലേക്ക് വിമാനം പറപ്പിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം കൂടി സ്വന്തമാക്കി ചരിത്രം രചിക്കുകയാണ്‌ ഈ മിടുക്കി.

ജെനി ജെറോമിന് അഭിനന്ദനങ്ങൾ. #ProudOfYou #Keralite

Continue Reading
You may also like...

More in Malayalam

Trending

Recent

To Top