Connect with us

ലോക്ക് ഡൗൺ ബോറടി മാറ്റുന്ന നസ്രിയ, എന്തൊരു ചന്തമെന്ന് ചോദിച്ച് ആരാധകർ!

Malayalam

ലോക്ക് ഡൗൺ ബോറടി മാറ്റുന്ന നസ്രിയ, എന്തൊരു ചന്തമെന്ന് ചോദിച്ച് ആരാധകർ!

ലോക്ക് ഡൗൺ ബോറടി മാറ്റുന്ന നസ്രിയ, എന്തൊരു ചന്തമെന്ന് ചോദിച്ച് ആരാധകർ!

കൊറോണ വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ പല മേഖലകളും സ്തംഭിച്ചിരിക്കുകയാണ്. സിനിമാ മേഖലയിലാണ് കൂടുതൽ തടസങ്ങൾ നേരിട്ടിരിയ്ക്കുന്നത്. വലിയ ഒരു സംഘം തന്നെയാണ് സിനിമാ സീരിയൽ മേഖലയെ ആശ്രയിച്ച് കഴിഞ്ഞുപോകുന്നത് .

ലോക്ക്ഡൗണായതോടെ സിനിമാ താരങ്ങളിൽ പലരും കുടുംബത്തോടൊപ്പം വീട്ടിലാണ് ചെലവിടുന്നത് . ഭർത്താവ് ഫഹദ് ഫാസിലിനൊപ്പം കൊച്ചിയിലെ ഫ്ലാറ്റിലാണ് മലയാളികളുടെ പ്രിയ താരം നസ്രിയയുളളത്. ലോക്ക്ഡൗൺ കാലത്തെ ബോറടി മാറ്റാൻ സെൽഫി ചിത്രങ്ങൾ പകർത്തുന്ന തിരക്കിലാണ് നസ്രിയ നസിം. താരത്തിന്റെ പുതിയ ലോക്ക്ഡൗൺ സെൽഫിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കയ്യിൽ ഫോണും പിടിച്ച് കിടിലൻ ലുക്കിലാണ് നസ്രിയ പുതിയ ചിത്രങ്ങളിലുളളത്. നസ്രിയയുടെ ഫൊട്ടോയ്ക്ക് അനുപമ പരമേശ്വരൻ, റിമി ടോമി എന്നിവർ കമന്റ് ചെയ്തിട്ടുണ്ട്. ‘പ്രെറ്റി’ എന്നായിരുന്നു അനുപമയുടെ കമന്റ്. നസ്രിയയെ കാണാൻ മനോഹരിയായിട്ടുണ്ടെന്ന് നിരവധി ആരാധകരും കമന്റ് ചെയ്തിട്ടുണ്ട്.

ഏതാനും ദിവസവും മുൻപ് തന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽനിന്നുളള ചിത്രങ്ങൾ പങ്കുവച്ചും നസ്രിയ എത്തിയിരുന്നു . വിഖ്യാത ഹോളിവുഡ് നടി മർലിൻ മൺറോയെ ഒരു ക്യാൻവാസിൽ ഒരുക്കിയ ചിത്രവും ഇൻസ്റ്റഗ്രാമിൽ നസ്രിയ പങ്കുവച്ചിരുന്നു. “മർലിൻ മൺറോയും ഞാനും” എന്ന് ഇംഗ്ലീഷിൽ അടിക്കുറിപ്പ് നൽകി ചിത്രം പങ്കുവച്ചതിനോടൊപ്പം അത് നിർമ്മിക്കുന്ന സമയത്തെ ചിത്രവും നസ്രിയ ആരാധകരുമായി പങ്കുവച്ചു.

ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ് നസ്രിയ നാസിം . ഇടക്കിടെ ഓരോ പോസ്റ്റുകൾ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട് താരം. തന്റെ പുതിയ മേക്കോവർ ചിത്രങ്ങളും ഡാൻസ് വീഡിയോകളുമാണ് കൂടുതലായി നസ്രിയ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുള്ളത്.

about nazriya nazim

More in Malayalam

Trending

Recent

To Top