Connect with us

ശിവശങ്കറിന് പിന്നാലെ ത്രിമൂർത്തികളും! ഹൈകോടതിയുടെ ആ നീക്കം.. അറസ്റ്റ് ഇന്ന്! അലറികരഞ്ഞ് ഭാഗ്യലക്ഷ്മി

Malayalam

ശിവശങ്കറിന് പിന്നാലെ ത്രിമൂർത്തികളും! ഹൈകോടതിയുടെ ആ നീക്കം.. അറസ്റ്റ് ഇന്ന്! അലറികരഞ്ഞ് ഭാഗ്യലക്ഷ്മി

ശിവശങ്കറിന് പിന്നാലെ ത്രിമൂർത്തികളും! ഹൈകോടതിയുടെ ആ നീക്കം.. അറസ്റ്റ് ഇന്ന്! അലറികരഞ്ഞ് ഭാഗ്യലക്ഷ്മി

ഇന്ന് വെള്ളിയാഴ്ച … കേരളം ഉറ്റുനോക്കുന്നു എം. ശിവശങ്കര്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്ക് പിന്നാലെ ഭാഗ്യലക്ഷ്മിയും കൂട്ടാളികളും അഴിക്കുള്ളിലേക്കോ… അശ്ലീല വീഡിയോ ഇട്ടതിന്റെ പേരില്‍ നിയമത്തെ വെല്ലുവിളിച്ച് വിജയ് പി നായരെ വീട്ടില്‍ കയറി കൈകാര്യം ചെയ്ത കേസിലെ നിര്‍ണായക മുന്‍കൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്ന ദിവസമാണിന്ന്. ഭാഗ്യ ലക്ഷ്മിദിയ സന ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ മുന്‍ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.വീട്ടില്‍ കയറി വിജയ് പി നായരെ തല്ലി മുണ്ട് പറിച്ച് ചൊറിയണം ഇട്ട് കരിയോയില്‍ ഒഴിച്ച് മാപ്പ് പറയിപ്പിച്ച് വീഡിയോയിട്ട കേസിലാണ് നിര്‍ണായക വിധി വരുന്നത്.

ഫെമിനിസ്റ്റുകളെ അശ്ളീലം പറഞ്ഞുള്ള വീഡിയോ യൂട്യൂബിൽ പോസ്റ്റുചെയ്തതിനെതിരെ ഭാഗ്യലക്ഷ്മി, ദിയാസന, ശ്രീലക്ഷ്മി എന്നിവരാണ് തമ്പാനൂരിൽ വിജയ് പി. നായർ താമസിക്കുന്ന ലോഡ്ജിൽ എത്തി മർദ്ദിച്ചത്. തുടർന്ന് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഭാഗ്യലക്ഷ്മിയും കൂട്ടരും നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് മൂവരും ഹൈക്കോടതിയെ സമീപിച്ചത്. വിവാദ വീഡിയോയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും പിന്നീട് വിജയ് പി. നായർ ഒത്തുതീർപ്പു ചർച്ചയ്ക്ക് വിളിച്ചതനുസരിച്ചാണ് ലോഡ്ജിൽ പോയതെന്നും ഇവിടെ വച്ച് തങ്ങളെയാണ് അയാൾ ആക്രമിച്ചതെന്നും വ്യക്തമാക്കിയാണ് മൂവരും മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ താൻ ആരെയും ഒത്തുതീർപ്പുചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും തന്നെ മർദ്ദിച്ച് വീഡിയോ പകർത്തി പ്രതികൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചെന്നും വിജയ് പി. നായരുടെ ഹർജിയിൽ പറയുന്നു.

അതേസമയം കോടതി കഴിഞ്ഞ ദിവസം ഇവര്‍ക്കെതിരെ നടത്തിയ രൂക്ഷ പരാമര്‍ശം ജാമ്യം കിട്ടുമോയെന്ന സംശയം നിലനില്‍ക്കുന്നു. ജാമ്യം നിഷേധിച്ചാല്‍ ഇവരെ ഉടന്‍ കസ്റ്റഡിയിലെടുക്കാനാണ് തമ്പാനൂര്‍ പോലീസ് ശ്രമിക്കുന്നത്. അതേസമയം ഭാഗ്യലക്ഷ്മിയുടേയും സുഹൃത്തുക്കളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കും മുമ്പ് തന്റെ ഭാഗം കേള്‍ക്കണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ യു ട്യൂബര്‍ വിജയ് പി നായരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരായ ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് ഹര്‍ജിക്കാരന്റെ വാദം. താന്‍ സ്വമേധയാ ലാപ് ടോപ് നല്‍കിയെന്ന വാദം ശരിയല്ല. തന്റെ താമസ സ്ഥലത്ത് അതിക്രമിച്ചു കയറി തന്നെ ആക്രമിക്കുകയായിരുന്നു. മനപൂര്‍വം നിയമം കയ്യിലെടുക്കുന്ന നടപടിയാണ് ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും ഭാഗത്തു നിന്നുണ്ടായതെന്നും വിജയ് പി നായരുടെ ഹര്‍ജിയില്‍ പറയുന്നു.

എന്തായാലും ഇന്നത്തെ കോടതി വിധിയിൽ ഭാഗ്യലക്ഷ്മിയും കൂട്ടാളികളും അകത്താകുമോയെന്ന് കണ്ടറിയാം

More in Malayalam

Trending

Recent

To Top