Connect with us

മഞ്ഞിൽ വിരിഞ്ഞ പൂവായി സിനിമയുടെ കിരീടം ചൂടി, ദൃശ്യത്തിലൂടെ മലയാളികളെ വിസ്മയ തുമ്പത്ത് എത്തിച്ചു..മോഹൻലാലിന് പിറന്നാളാശംസ നേർന്ന് സിനിമാലോകം!

Malayalam

മഞ്ഞിൽ വിരിഞ്ഞ പൂവായി സിനിമയുടെ കിരീടം ചൂടി, ദൃശ്യത്തിലൂടെ മലയാളികളെ വിസ്മയ തുമ്പത്ത് എത്തിച്ചു..മോഹൻലാലിന് പിറന്നാളാശംസ നേർന്ന് സിനിമാലോകം!

മഞ്ഞിൽ വിരിഞ്ഞ പൂവായി സിനിമയുടെ കിരീടം ചൂടി, ദൃശ്യത്തിലൂടെ മലയാളികളെ വിസ്മയ തുമ്പത്ത് എത്തിച്ചു..മോഹൻലാലിന് പിറന്നാളാശംസ നേർന്ന് സിനിമാലോകം!

നടന്‍ മോഹന്‍ലാലിന് ഇന്ന് ജന്മദിനം. 61ാം ജന്മദിനമാണ് താരം ആഘോഷിക്കുന്നത്. തങ്ങളുടെ പ്രിയതാരത്തിന് കാലേകൂട്ടി കാത്തിരുന്ന് ആശംസ പങ്കുവെച്ചിരിക്കുകയാണ് ആരാധകരും മലയാള സിനിമാ ലോകവും. മലയാള സിനിമയിൽ തുടരെത്തുടരെ ഹിറ്റുകൾ സമ്മാനിക്കുകയും അന്തർദേശീയ തലത്തിലേക്ക് ഉയർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച താരം

മുന്നൂറിലേറെ കഥാപാത്രങ്ങളായി ജീവിച്ച താരവിസ്മയത്തിന് ജനഹൃദയങ്ങളില്‍ 61ന്റെ ചെറുപ്പം. തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്ന്, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനില്‍ നിന്ന്, മലയാളത്തിന്റെ മഹാനടനായി മാറിയ താരമാണ് മോഹന്‍ലാല്‍. ആദ്യ ഓഡിഷനില്‍ നിര്‍മാതാവ് സംശയം പ്രകടിപ്പിച്ച പുതുമുഖം, പില്‍ക്കാലത്ത് ഇന്ത്യന്‍ സിനിമയുടെ മുഖമായത് ചരിത്രം. ടിപി ബാലഗോപാലനും ദാസനും ജോജിയും സേതുമാധവനും സുധിയും മണ്ണാറത്തൊടി ജയകൃഷ്ണനും കുഞ്ഞികുട്ടനും പുലിമുരുകനുമെല്ലാം മായാതെ, തിളക്കത്തോടെ ഇന്നും പ്രേക്ഷകരുടെ കണ്‍മുന്നില്‍ നിറഞ്ഞുനില്‍ക്കുന്നു.

ദൃശ്യം, ഒപ്പം, പുലിമുരുകൻ, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ 50 കോടിയും 100 കോടിയും 200 കോടിയും ബോക്സോഫീസ് ഹിറ്റുകള്‍ സ്വന്തമാക്കിയ നടൻ മലയാള സിനിമയിൽ നാലുപതിറ്റാണ്ടായി തന്‍റെ അഭിനയജീവിതത്തിലെ ജൈത്രയാത്ര തുടരുകയാണ്.

മോഹൻലാൽ ആരാധകരും ഇന്ന് ആകെ ആഘോഷത്തിമിർപ്പിലാണ്. വാട്ട്സാപ്പുകളിലും മെസ്സഞ്ചറുകളിലും ഫേസ്ബുക്കിലും നിറയെ മോഹൻലാലിന് പിറന്നാളാശംസ കുറിച്ചുകൊണ്ടുള്ള വാക്കുകളും ചിത്രങ്ങളുമാണ്. ഇൻസ്റ്റാഗ്രാമിലും ഇൻസ്റ്റാ സ്റ്റോറികളിലും എല്ലാം മോഹൻലാൽ മയമാണ്. മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നു. യുവതാരങ്ങളുള്‍പ്പെടെ ആയിരങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ താരത്തിന് ആശംസകളുമായി എത്തിയത്.

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് പിറന്നാൾ ആശംസകളുമായി നടനും സംവിധായകനുമായ പൃഥ്വിരാജ് എത്തിയിട്ടുണ്ട് . ‘ഹാപ്പി ബർ‌ത്ത്ഡേ അബ്രാം, ഹാപ്പി ബർ‌ത്ത്ഡേ സ്റ്റീഫൻ‌, ഹാപ്പി ബർ‌ത്ത്ഡേ ലാലേട്ടാ’ എന്നു പറഞ്ഞാണ് പൃഥ്വി മോഹൻലാലിന് ആശംസകൾ നേർന്നത്. ലൂസിഫർ സിനിമയുടെ ഷൂട്ടിങ്ങിന്റെ ആദ്യ ദിനത്തിലെടുത്ത ഒരു ചിത്രം പങ്കു വച്ചാണ് താരത്തിന്റെ ആശംസ.

‘മലയാള സിനിമയുടെ ദൈവ’ത്തിന് പിറന്നാളാശംസ എന്ന് കുറിച്ചുകൊണ്ടാണ് പ്രിയപ്പെട്ട യുവതാരം ഉണ്ണി മുകുന്ദൻ പ്രിയതാരത്തിന് ആശംസ അറിയിച്ചത്. മുൻപും താരത്തിന് മോഹൻലാലിനോടുള്ള ആരാധനയെ പറ്റി ഉണ്ണി മുകുന്ദൻ വാചാലനായിരുന്നു. ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടറിന്, പദ്മവിഭൂഷൺ മോഹൻലാലിന് ആശംസയെന്ന് പ്രിയതാരത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദൻ കുറിച്ചിരിക്കുന്നത്.

‘ഏട്ടാ, എല്ലാ പെൺകുട്ടികളുടെയും സ്വപ്നത്തിൽ നിങ്ങളെ പോലൊരു സഹോദരനുണ്ട്. അങ്ങനെ ഒരാൾ എനിക്കുണ്ടെന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഹാപ്പി ബർത്ത്ഡേ ലാലേട്ടാ, ലവ് യൂ’ നടി ദുർഗ്ഗ കൃഷ്ണ ആശംസകുറിച്ചതിങ്ങനെ. മമ്മൂട്ടി, പ്രിയദർശൻ, നാദിർഷ, നിവിൻ പോളി, ഷിബു ബേബി ജോൺ, അജു വർഗ്ഗീസ് തുടങ്ങി നിരവധി സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖരൊക്കെ പ്രിയതാരത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം അടച്ചു പൂട്ടലിനിടെ ആയിരുന്നു താരത്തിന്റെ അറുപതാം പിറന്നാള്‍. കഴിഞ്ഞ വർഷത്തിലേതുപോലെ തന്നെ തന്റെ ചെന്നൈയിലെ വീട്ടിലാണ് ഇത്തവണയും മോഹൻലാല്‍ പിറന്നാൾ ആഘോഷിക്കുന്നത്. ആഘോഷങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഈ വേളയിൽ മോഹൻലാലിനൊപ്പം ഒത്തുകൂടും. പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സുഹൃത്ത് സമീർ ഹംസ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. കൊറോണ പ്രതിസന്ധി രൂക്ഷമായിരിക്കേ തമിഴ്നാട്ടിലും ഇപ്പോൾ ലോക്ഡൗൺ ആണ്.

അതേസമയം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ പണിപ്പുരയിലാണ് മോഹൻലാൽ ഇപ്പോൾ. സിനിമയുടെ ആദ്യഘട്ട ചിത്രീകരണം ഗോവയിൽ പൂർത്തിയാക്കിയിരുന്നു. ബറോസിൽ ബറോസ് എന്ന ഭൂതമായി എത്തുന്നതും മോഹൻലാൽ തന്നെയാണ്. താടി നീട്ടി ബറോസ് എന്ന കഥാപാത്രമാകാനുള്ള തയാറെടുപ്പിലാണ് ലാൽ.

More in Malayalam

Trending

Recent

To Top