Connect with us

ഡിജിപി ഇനി ലാൽബാഗിലേക്ക് ; തമിഴ് കഥാപാത്രമായി അജിത് കോശി !

Malayalam

ഡിജിപി ഇനി ലാൽബാഗിലേക്ക് ; തമിഴ് കഥാപാത്രമായി അജിത് കോശി !

ഡിജിപി ഇനി ലാൽബാഗിലേക്ക് ; തമിഴ് കഥാപാത്രമായി അജിത് കോശി !

കൊറോണ സമയത്തും മലയാളികൾ ഏറ്റെടുത്ത സിനിമയായിരുന്നു നായാട്ട് . വർത്തമാന കാലത്തിലെ സംഭവങ്ങളൊക്കെ കോർത്തിണക്കിയ സിനിമ മികച്ച നിരൂപണ പ്രശംസയും ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്തിരുന്നു. സിനിമ ശ്രദ്ധിക്കപ്പെട്ടപോലെ തന്നെ സിനിമയിലെ കഥാപാത്രങ്ങളെയും സിനിമാ പ്രേമികൾ ഏറ്റെടുത്തിരുന്നു.

അത്തരത്തിൽ സിനിമയിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനായ നടനാണ് അജിത് കോശി. ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച ഡിജിപിയെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്, ഇപ്പോഴിതാ ലാൽ ബാഗ് എന്ന സിനിമയിലൂടെ അജിത് കോശി വീണ്ടും മലയാളികളെ അത്ഭുതപ്പെടുത്താൻ എത്തുന്നു.

പൈസാ പൈസാ എന്ന ചിത്രത്തിനു ശേഷം പ്രശാന്ത് മുരളി പത്മനാഭൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ലാല്‍ ബാഗ് എന്ന ചിത്രത്തിൽ തമിഴനായ വെങ്കിടേഷ് സുബ്രഹ്മണ്യൻ എന്ന കഥാപാത്രത്തെയാണ് അജിത് കോശി അവതരിപ്പിക്കുന്നത്.

മംമ്ത മോഹൻ ദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ ലാൽബാഗ് പൂർണമായും ബാംഗ്ളൂരിലാണ് ചിത്രീകരിച്ചത്. സിജോയ് വർഗീസ്, രാഹുൽ മാധവ്, നന്ദിനി റായ്, നേഹാ സക്സേന, രാഹുൽ ദേവ് ഷെട്ടി, വി കെ പ്രകാശ്, സുദീപ് കാരക്കാട്ട്, എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

സെലിബ്‌സ് ആൻഡ് റെഡ്‌കാർപെറ്റ് ഫിലിംസിന്റെ ബാനറിൽ രാജ് സഖറിയാസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആന്റണി ജോ നിർവ്വഹിക്കുന്നു. ഗാനരചന-അജീഷ് ദാസൻ,
സംഗീതം-രാഹുൽ രാജ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.

ABOUT NAYATTU MOVIE

More in Malayalam

Trending