Connect with us

നൂബിനുമായുള്ള പ്രണയം; റീച്ചിന് വേണ്ടി ഒരാളുടെ ജീവിതം വച്ച് കളിക്കേണ്ടതുണ്ടോ? ; സെയിൽസ് ഗേളിൽ നിന്നും കുടുംബവിളക്കിലെ ശീതളിലേക്ക് ; അമൃത പറയുന്നു !

Malayalam

നൂബിനുമായുള്ള പ്രണയം; റീച്ചിന് വേണ്ടി ഒരാളുടെ ജീവിതം വച്ച് കളിക്കേണ്ടതുണ്ടോ? ; സെയിൽസ് ഗേളിൽ നിന്നും കുടുംബവിളക്കിലെ ശീതളിലേക്ക് ; അമൃത പറയുന്നു !

നൂബിനുമായുള്ള പ്രണയം; റീച്ചിന് വേണ്ടി ഒരാളുടെ ജീവിതം വച്ച് കളിക്കേണ്ടതുണ്ടോ? ; സെയിൽസ് ഗേളിൽ നിന്നും കുടുംബവിളക്കിലെ ശീതളിലേക്ക് ; അമൃത പറയുന്നു !

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിങ്ങിലും ഒന്നാമതായ പരമ്പരയിലെ ശീതൾ എന്ന അമൃതയെ ഇരുകയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. ശീതൾ ആയി എത്തും മുൻപേ തന്നെ മിനി സ്‌ക്രീൻ പരമ്പരകളിലും സ്റ്റാർമാജിക്കിലും അമൃത തിളങ്ങിയിട്ടുണ്ട്. എന്നാൽ, ശീതൾ എന്ന കഥാപാത്രത്തിലൂടെയാണ് അമൃത പ്രേക്ഷകർക്ക് സുപരിചിതയാകുന്നത് .

സ്‌ക്രീനിൽ നമ്മൾ കണ്ട ശീതളല്ല യഥാർത്ഥ ജീവിതത്തിൽ അമൃത. സെലിബ്രിറ്റി അല്ലാത്ത ഒരു അമൃതയുണ്ടെന്ന് തുറന്നുപറയുകയാണിപ്പോൾ താരം. ഒരു ഓൺലൈൻ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് അമൃതയുടെ വെളിപ്പെടുത്തൽ.

അമൃതയുടെ വാക്കുകൾ ഇങ്ങനെ… സെയിൽസ് ഗേൾ ആയിരുന്നു ഞാൻ ആദ്യം. ആ അമൃതയിൽ നിന്നും ഇന്ന് കാണുന്ന അമൃതയിലേക്ക് എത്തി നിൽക്കാൻ വഴിത്തിരിവായത് ഒരു ഓഡിഷൻ ആയിരുന്നു. അന്ന് മുതൽ ഇന്ന് വരെ ദൈവാനുഗ്രഹം കൊണ്ട് ശീതൾ വരെ എത്താൻ സാധിച്ചു. ഇത് വരെ കുഴപ്പം ഇല്ലാതെ തട്ടീം മുട്ടീം സേഫ് ആയി പോകുന്നു.

ഈ ഒരു സന്ദർഭത്തിൽ ഏറ്റവും കൂടുതൽ നന്ദി അറിയിക്കാൻ ഉള്ളത് കുടുംബവിളക്ക് സംവിധായകൻ മഞ്ജു ധർമ്മൻ സാറിനോടാണ് . ജോസേട്ടൻ വഴിയാണ് (ജോസ് പേരൂർക്കട) ഞാൻ പരമ്പരയിലേക്ക് എത്തുന്നത്. ഇവരെക്കൂടാതെ മുഴുവൻ ടീം നൽകുന്ന പിന്തുണയും ചെറുതല്ലന്നും അമൃത പറയുന്നു.

നോർമൽ അമൃത ആയി ഇരുന്നപ്പപ്പോൾ ഇൻസൾട്ടുകൾ ജീവിതത്തിൽ ഉണ്ടായിട്ടില്ല. എന്നാൽ അഭിനയ ജീവിതത്തിൽ എത്തിയപ്പോൾ ഒരുപാട് ഇൻസൾട്ടുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അഭിനയിക്കാൻ കൊള്ളില്ല, കാണാൻ കൊള്ളില്ല എന്ന് പറഞ്ഞു, ഒരുപാട് ചീത്ത കേട്ടിട്ടുണ്ട്. പബ്ലിക്കിന്റെ മുൻപിൽ വച്ചു വരെ ഞാൻ ഇൻസൾട്ടുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

അതൊന്നും മരണം വരെ മറക്കാൻ ആകില്ല. അത് തന്നെയാകാം എന്റെ ജീവിതത്തിൽ ഒരു ഇൻസ്പിരേഷൻ ആയി മാറിയത്. ഇൻസൾട്ടിങ് ആണ് ജീവിതത്തിന്റെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ് എന്ന് പറഞ്ഞു കേട്ടിട്ടില്ലേ. അത് തീർച്ചയായും വളരെ ശരിയാണെന്നും അമൃത പറഞ്ഞു.

പ്രണയത്തെ കുറിച്ചും അമൃത തുറന്നു പറഞ്ഞു… ഇപ്പോൾ പ്രണയത്തിൽ അല്ല. പലരേയും ചേർത്ത് വാർത്തകൾ വരുന്നുണ്ട്. ആദ്യം നൂബിനുമായി ചേർത്തിട്ടാണ് വന്നത്. എനിക്ക് നൂബിൻ നല്ലൊരു സുഹൃത്താണ്, നല്ലൊരു സഹോദരനാണ്. അല്ലാതെ ഒന്നുമില്ല എന്നാണ് അമൃത വ്യക്തമാക്കിയത്.

ഇത്തരത്തിൽ വാർത്തകളെ വളച്ചൊടിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും അമൃത പ്രതികരിച്ചു.പല ഓൺലൈൻ മീഡിയകളും നമ്മളെ വച്ച് കച്ചവടം ചെയ്യുകയാണ്. കഴിഞ്ഞദിവസം തൊഴിലിന്റെ ഭാഗമായി ഒരു ചിത്രം പങ്കിട്ടപ്പോൾ ഞാൻ ഗർഭിണിയാണ് എന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിച്ചു. എന്താണ് ഇവർക്ക് ഇതുകൊണ്ട് ലഭിക്കുന്നതെന്ന്‌ അറിയില്ല.

റീച്ചിന് വേണ്ടി ഒരാളുടെ ജീവിതം വച്ച് കളിക്കേണ്ടതുണ്ടോ. എന്റെ ജീവിതത്തിൽ ഒരു പ്രണയം വിവാഹം അതൊക്കെ ഉണ്ടായാൽ തീർച്ചയായായും ഞാൻ എന്റെ പ്രേക്ഷരോട് പറയുന്നതായിരിയ്ക്കും അവരോട് എനിക്ക് ഒന്നും ഒളിക്കേണ്ടതില്ല. കാരണം അവർ ആണ് എന്റെ ശക്തി എന്നും അമൃത പറഞ്ഞു.

about kudumbavilakku

More in Malayalam

Trending

Recent

To Top