Connect with us

എന്നോട് കുറേ ദിവസം മുമ്പാണ് നന്ദൂട്ടന്‍ അവസാനം സംസാരിച്ചത്, അവന്റെ ആ മെസേജ് ഇപ്പോഴും ഫോണിലുണ്ട്……. അത് കാത്തുനില്‍ക്കാതെ അവന്‍ പോയല്ലോ… ഹൃദയം നുറുങ്ങുന്ന വേദനയോടെ സീമ ജി നായർ

Malayalam

എന്നോട് കുറേ ദിവസം മുമ്പാണ് നന്ദൂട്ടന്‍ അവസാനം സംസാരിച്ചത്, അവന്റെ ആ മെസേജ് ഇപ്പോഴും ഫോണിലുണ്ട്……. അത് കാത്തുനില്‍ക്കാതെ അവന്‍ പോയല്ലോ… ഹൃദയം നുറുങ്ങുന്ന വേദനയോടെ സീമ ജി നായർ

എന്നോട് കുറേ ദിവസം മുമ്പാണ് നന്ദൂട്ടന്‍ അവസാനം സംസാരിച്ചത്, അവന്റെ ആ മെസേജ് ഇപ്പോഴും ഫോണിലുണ്ട്……. അത് കാത്തുനില്‍ക്കാതെ അവന്‍ പോയല്ലോ… ഹൃദയം നുറുങ്ങുന്ന വേദനയോടെ സീമ ജി നായർ

ക്യാന്‍സര്‍ അതിജീവന പോരാട്ടത്തിന്റെ മുഖമായിരുന്നു നന്ദു മഹാദേവ എന്ന യുവാവ്.ക്യാന്‍സറിനെ നേരിട്ടിരുന്ന നന്ദുവിനെ സോഷ്യല്‍ മീഡിയയില്‍ അറിയാത്തവരായി ആരും തന്നെയുണ്ടാകില്ല. ആയിരക്കണക്കിന് പേര്‍ക്ക് പ്രചോദനമായി മാറിയ പോരാളിയായിരുന്നു. രോഗത്തെ ചിരിയോടെ നേരിടാന്‍ പറഞ്ഞാണ് നന്ദു ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്.

ശരീരത്തിന്റെ പല അവയവങ്ങളിലേക്കും കാന്‍സര്‍ പടര്‍ന്ന് പിടിക്കുമ്പോഴും പ്രത്യാശയോടെ ജീവിതത്തെ സമീപിച്ച നന്ദുവിന് ഭൂമിയോട് വിടപറയുമ്പോള്‍ പ്രായം 27 ആയിരുന്നു. കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. അവസാന നാളുകളില്‍ നന്ദുവിന്റെ ശ്വാസകോശത്തെയും കാന്‍സര്‍ പിടിയിലാക്കിയിരുന്നു.

പ്രിയപ്പെട്ടവന് അന്ത്യാഞ്ജലി അര്‍പ്പിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയും സിനിമാലോകവും രംഗത്ത് എത്തുകയാണ്. നന്ദുവിനെ സ്വന്തം മകനെ പോലെ സ്‌നേഹിച്ച നടി സീമ ജി നായര്‍ക്ക് മരണം താങ്ങാന്‍ ആവുന്നതിലും അപ്പുറമായിരുന്നു.

നന്ദുവിനെ കുറിച്ചുള്ള നടി സീമ ജി നായരുടെ വാക്കുകള്‍ ഹൃദയത്തില്‍ സ്പര്‍ശിക്കുന്നതായിരുന്നു. അതിജീവനത്തിന്റെ രാജകുമാരന്‍ യാത്രയായി എന്നായിരുന്നു നന്ദുവിന്റെ മരണത്തെ കുറിച്ച് ഫേസ്ബുക്കിൽ സീമ ജി നായര്‍ കുറിച്ചത്. നന്ദുവിന്റെ മരണ വാര്‍ത്തയറിഞ്ഞ് ഒരു മാധ്യമത്തോട് സീമ ജി നായര്‍ പ്രതികരിക്കുമ്പോള്‍ സങ്കടവും കണ്ണുനീരും അവര്‍ക്ക് അടക്കാന്‍ സാധിച്ചില്ല.

സീമ ജി നായരുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

”എന്റെ മോനെ അവസാനമായി എനിക്കൊന്നു കാണാനാകില്ലല്ലോ. മോര്‍ച്ചറിയില്‍ വിന്നു വീട്ടിലേക്കു കൊണ്ടു പോകുകയാണ്. പത്ത് മണിക്കാണ് അടക്കം. എന്നോട് കുറേ ദിവസം മുമ്പാണ് നന്ദൂട്ടന്‍ അവസാനം സംസാരിച്ചത്. സംസാരിക്കാന്‍ പ്രയാസമായിരുന്നു. ഈയിടെയായി ശ്വാസം മുട്ടലൊക്കെ കൂടുതലായിരുന്നു.

അതിനു ശേഷം അവന്റെ അമ്മ ലേഖയോടാണ് ഞാന്‍ സംസാരിച്ചിരുന്നത്. പിന്നീട് ലേഖയ്ക്കും സംസാരിക്കാനായില്ല. നന്ദൂട്ടന് കുറച്ച് ഗുരുതരമായതിന്റെ ഭയത്തിലായിരുന്നു അവര്‍. പിന്നീട് ആശുപത്രിയിലെ ആദര്‍ശിനെ വിളിച്ചാണ് കാര്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നത്. ഇന്നു രാവിലെ 4 മണിക്ക് ആദര്‍ശ് വിളിച്ചു പറഞ്ഞു, എന്റെ നന്ദൂട്ടന്‍ പോയെന്ന്”.

എനിക്ക് മോനെ പോലെയായിരുന്നില്ല. മോനായിരുന്നു. എയര്‍പോര്‍ട്ടില്‍ വച്ചാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ഫോട്ടോ എടുക്കുമ്പോള്‍ ഒരു കാല് ഇല്ലെന്നു ശ്രദ്ധിച്ചു. അന്നെനിക്ക് നന്ദൂനെ അറിയില്ല. കാലിന് എന്തു പറ്റിയെന്നു ചോദിച്ചു. ഞാന്‍ കരുതിയത് ആക്‌സിഡന്റില്‍ സംഭവിച്ചതാകുമെന്നാണ്. ട്യൂമര്‍ ബാധിച്ച് മുറിച്ചതാണെന്ന് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. പിന്നീട് നന്ദൂനെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ അറിയാന്‍ ശ്രമിച്ചു. അവനുമായി ഒരു ആത്മബന്ധമുണ്ടായി. അവന്റെ ഒരു മെസേജ് ഇപ്പോഴും എന്റെ ഫോണില്‍ ഉണ്ട് ‘യശോധയെപ്പോലെ കൂടെയുണ്ടാകണം’ എന്ന്. എന്നെ ചേച്ചിയമ്മാന്നാണ് വിളിക്കുന്നത്.

അവന്‍ തിരിച്ചു വരുമെന്ന് ഇപ്പോഴും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. കാരണം അവസാന നിമിഷം വരെ ഗുരുതരമായി കൊണ്ടു പോയിട്ട് ഈശ്വരന്‍ അവനെ തിരികെ തരാറാണ് പതിവ്. പക്ഷേ….ലേഖയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് ഹൃദയം മുറിയുന്നു. അവര്‍ ഇതെങ്ങനെ താങ്ങുമെന്ന് എനിക്ക് ചിന്തിക്കാന്‍ പോലുമാകുന്നില്ല. അവിടെയൊന്നു പോകാനും അടുത്തിരിക്കാനോ പറ്റാത്ത അവസ്ഥയാണല്ലോ…എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല…അപൂര്‍വമായ കാന്‍സറായിരുന്നല്ലോ അവന്… അതിന് മരുന്നു കണ്ടു പിടിക്കണം…പക്ഷേ, അത് കാത്തുനില്‍ക്കാതെ അവന്‍ പോയല്ലോ…

Continue Reading
You may also like...

More in Malayalam

Trending

Recent

To Top