Connect with us

മദ്യപാനികൾ ‘വെള്ളം’ കണ്ടപ്പോഴുള്ള അവസ്ഥ ; അതിശയിപ്പിക്കുന്ന സത്യം തുറന്ന് പറഞ്ഞ് ജയസൂര്യ!

Malayalam

മദ്യപാനികൾ ‘വെള്ളം’ കണ്ടപ്പോഴുള്ള അവസ്ഥ ; അതിശയിപ്പിക്കുന്ന സത്യം തുറന്ന് പറഞ്ഞ് ജയസൂര്യ!

മദ്യപാനികൾ ‘വെള്ളം’ കണ്ടപ്പോഴുള്ള അവസ്ഥ ; അതിശയിപ്പിക്കുന്ന സത്യം തുറന്ന് പറഞ്ഞ് ജയസൂര്യ!

അടുത്തിടെ മലയാള സിനിമാ ലോകത്തേയ്ക്ക് നിരവധി ആശയ മൂല്യമുള്ള സിനിമകളാണ് എത്തിയത്. അതിൽ പ്രശംസ അർഹിക്കുന്ന കഥാപാത്രവുമായി എത്തിയ ജയസൂര്യ ചിത്രമായിരുന്നു വെള്ളം. വെള്ളത്തിലെ ജയസൂര്യയുടെ അഭിനയത്തെ അസാമാന്യ പെര്‍ഫോമന്‍സ് എന്ന് പ്രേക്ഷകരും വിലയിരുത്തിയിരുന്നു .

പ്രജേഷ് സെന്‍ സംവിധാനം നിർവഹിച്ച ചിത്രത്തില്‍ മുഴുക്കുടിയനായി എത്തി അസാധ്യപ്രകടനമാണ് ജയസൂര്യ കാഴ്ചവെച്ചത്. ഏറെ കൗതുകകരമായ കാര്യം ചിത്രം കണ്ട് പല മദ്യപാനികളുടെയും അവസ്ഥ മാറി എന്ന വാർത്തകളാണ് . ഇക്കാര്യത്തില്‍ മനസ്സുതുറക്കുകയാണ് ജയസൂര്യ. ഒരു സിനിമാ മാഗസിന് കൊടുത്ത അഭിമുഖത്തിലാണ് ജയസൂര്യയുടെ തുറന്നുപറച്ചില്‍.

പലരുടെയും കുടി നിര്‍ത്തി എന്നു പറയുന്നത് ശരിയാണ്. അതിലെനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. ഈ സിനിമ കൊണ്ട് ഒരാളുടെയെങ്കിലും കുടി നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ സിനിമ വിജയിച്ചു എന്നാണ് അര്‍ത്ഥം. കാരണം ഒരാളുടെ ലൈഫാണ് മാറിമറിയുന്നത്. അതോടെ ദുരിതത്തില്‍ കഴിഞ്ഞിരുന്ന കുടുംബമാണ് കരകയറുന്നത്. ഒരു സിനിമയുണ്ടാക്കുന്ന ഇത്തരം ഇംപാക്ട് ചെറുതല്ല. വെള്ളം സിനിമ വന്നപ്പോള്‍ അത് കണ്ട പലരും പലരോടും ചിത്രം പോയി കാണണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. അതെല്ലാം സന്തോഷം തരുന്ന കാര്യങ്ങളാണ്,’ ജയസൂര്യ പറഞ്ഞു.

ക്യാപ്റ്റന്‍ എന്ന സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് വെള്ളം. ജനുവരി 22 നാണ് ചിത്രം റിലീസ് ചെയ്തത്. സ്ഥിരം മദ്യപാനിയായ ഒരാളുടെ യഥാര്‍ത്ഥ ജീവിതമാണ് വെള്ളം സിനിമയ്ക്ക് ആധാരം.

about jayasurya

More in Malayalam

Trending

Recent

To Top