Connect with us

ചെറു സിനിമകൾക്കും വേദിയുണ്ട് ; താരസാന്നിധ്യമില്ലെങ്കിലും സിനിമകളെ കാണികളിലെത്തിക്കാൻ ഒരു ഓടിടി പ്ലാറ്റ്‌ഫോം !

Malayalam

ചെറു സിനിമകൾക്കും വേദിയുണ്ട് ; താരസാന്നിധ്യമില്ലെങ്കിലും സിനിമകളെ കാണികളിലെത്തിക്കാൻ ഒരു ഓടിടി പ്ലാറ്റ്‌ഫോം !

ചെറു സിനിമകൾക്കും വേദിയുണ്ട് ; താരസാന്നിധ്യമില്ലെങ്കിലും സിനിമകളെ കാണികളിലെത്തിക്കാൻ ഒരു ഓടിടി പ്ലാറ്റ്‌ഫോം !

കൊറോണ പടർന്നു പിടിച്ചതോടെ പ്രതിസന്ധിയിലായ മേഖലയാണ് സിനിമ. അതിൽ തന്നെ എന്നും വാർത്തകളിൽ നിറയുന്നത് മുൻനിര താരങ്ങളുടെ സിനിമകൾ മുടങ്ങി, തിയറ്റർ തുറന്നില്ല എന്നൊക്കെയുള്ള വാർത്തകളാണ്. ഇതിനിടയിൽ എല്ലാവരും മറന്ന ഒരു കൂട്ടരുണ്ട്. സിനിമാ മോഹവുമായി ക്യാമറ ചലിപ്പിച്ച് പരീക്ഷണ ചിത്രങ്ങളുമായി നടക്കുന്ന യുവ തലമുറകൾ.

നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈം വീഡിയോയുമടക്കമുള്ള വമ്പൻ ഒ ടി ടി (ഓവർ ദി ടോപ്പ്) വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ വാഴുന്ന സിനിമാ മേഖലയിലിയ്ക്ക് വെറുതെ പോലും എത്തിനോക്കാൻ ഇക്കൂർട്ടർക്ക് അവസരം കിട്ടിയെന്ന് വരില്ല.

എന്നാൽ, ആ പ്രശ്നങ്ങളെ ദൂരീകരിക്കാൻ എല്ലാവർക്കും ലഭ്യമാക്കുന്ന തരത്തിൽ ഒരു ഒടിടി പ്ലാറ്റഫോമുമായി എത്തിയിരിക്കുകയാണ് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ എൻ ബി രഘുനാഥിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം സിനിമാ പ്രേമികൾ. മൈ ഒടിടി’ എന്ന പേരിൽ ആരഭിക്കുന്ന ഒടിടി പ്ലാറ്റഫോം മെയ് 27 മുതൽ പ്രവർത്തനം തുടങ്ങുന്നത്.

ഇതുസംമ്പന്ധിച്ചുള്ള കൂടുതൽ വിവരങ്ങക്ക് എൻ ബി രഘുനാഥ്‌ പങ്കുവച്ച കുറിപ്പ് വായിക്കാം…!

എന്നും പാർശ്വവൽക്കരിക്കപ്പെട്ടിട്ടുള്ള മലയാളത്തിലെ താരനിബിഢമല്ലാത്ത ചെറു സിനിമകൾ, പാരലൽ സിനിമകൾ , ആര്ട്ട് സിനിമകൾ, പരീക്ഷണ ചിത്രങ്ങൾ എന്നിവക്കായി ഒരു ഒടിടി പ്ലാറ്റഫോം ഒരുങ്ങുന്നു. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ എൻ ബി രഘുനാഥിന്റെ നേതൃത്വത്തിൽ, ‘മൈ ഒടിടി’ എന്ന പേരിൽ ഒരുകൂട്ടം ചലച്ചിത്ര പ്രവർത്തകർ ചേർന്നൊരുക്കുന്ന ഒടിടി പ്ലാറ്റഫോം മെയ് 27 മുതൽ പ്രവർത്തനം ആരംഭിക്കുന്നു. വളരെ ചുരുങ്ങിയ ചിലവിൽ ജനങ്ങൾക്ക് നല്ല സിനിമകൾ കാണാൻ മൈ ഒടിടി എന്ന ഈ പ്ലാറ്റഫോമിലൂടെ അവസരം ഒരുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം ,.

അതോടൊപ്പം താരസാന്നിധ്യമില്ലായ്മമൂലം തീയേറ്റർ റിലീസ് നിഷേധിക്കപ്പെട്ട കൊച്ചു ചിത്രങ്ങൾ, വൻകിട ഒടിടി റിലീസ് പോലും നിഷേധിക്കപ്പെട്ട കൊച്ചു ചിത്രങ്ങൾ എന്നിവക്കും ജനങ്ങളുടെ മുന്നിലേക്കെത്താൻ അവസരം ഒരുക്കുക എന്ന ലക്ഷ്യവും ഈ സംരംഭത്തിനുണ്ട്. എല്ലാവരുടെയും സഹകണങ്ങളും പ്രോത്സാഹനങ്ങളും പ്രതീക്ഷിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക [email protected].

about new OTT platform

More in Malayalam

Trending

Recent

To Top