Connect with us

പടിയിറങ്ങുമ്പോൾ മണിക്കുട്ടനോട് പറഞ്ഞ വാക്കുകൾ?സൂര്യ പുറത്തേക്കോ സീക്രെട്ട് റൂമിലേക്കോ?

Malayalam

പടിയിറങ്ങുമ്പോൾ മണിക്കുട്ടനോട് പറഞ്ഞ വാക്കുകൾ?സൂര്യ പുറത്തേക്കോ സീക്രെട്ട് റൂമിലേക്കോ?

പടിയിറങ്ങുമ്പോൾ മണിക്കുട്ടനോട് പറഞ്ഞ വാക്കുകൾ?സൂര്യ പുറത്തേക്കോ സീക്രെട്ട് റൂമിലേക്കോ?

ഒരുപാട് പേര് ആകാംഷയോടെ കാത്തിരിക്കുന്ന കാര്യമാണ് സൂര്യയുടെ മുന്നോട്ടുള്ള ബിഗ് ബോസ് ജീവിതം. ഞാൻ ഇത് പറഞ്ഞു തുടങ്ങുന്നതിനു മുൻപ് ഒരു കാര്യം ഓർമ്മയിൽ വരുത്താം. ബിഗ് ബോസ് എക്സ്റ്റന്റ് ചെയ്തിട്ടുണ്ട്. ഉടനെ തീരുന്നില്ല . അതായത്, ഇനിയും ഉണ്ട് കുറച്ചുനാൾ കൂടി.

അതുപോലെ ബിഗ് ബോസ് മൂന്നാം സീസൺ ആയിട്ടും പ്രത്യേകിച്ച് ട്വിസ്റ്റുകളൊന്നും ഷോയിൽ വരുത്തിയിട്ടില്ല. സ്വാഭാവികമായി കുറച്ച് ട്വിസ്റ്റുകളൊക്കെ വന്നു എന്നതൊഴിച്ചാൽ. അപ്പോൾ , എലിമിനേഷൻ ആണ് വീക്കെൻഡ് എപ്പിസോഡിന്റെ പ്രത്യേകത.അതുകൊണ്ടുതന്നെ നിങ്ങളിൽ പലരും വീക്കെൻഡ് എപ്പിസോഡിന്റെ മാത്രം കാഴ്ചക്കാരുമാകാം.

കഴിഞ്ഞ ഒരു ആഴ്ച എവിക്‌ഷൻ ഇല്ലായിരുന്നു, എന്നിട്ട് രണ്ടാഴ്ച കൂടി ഷോ നീട്ടിയിട്ടും ഇത്തവണ രണ്ടുപേർ എലിമിനേഷനിൽ പുറത്തായി എന്നാണ് സൂചനകൾ. അതിൽ രമ്യയുടെ കാര്യം സ്ഥിരീകരിച്ചതാണ്. അതോടൊപ്പം അടുത്ത ദിവസം സൂര്യ പുറത്താകും എന്ന പ്രമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്.

പക്ഷെ അത് നമുക്ക് വിശ്വാസയോഗ്യമല്ല. എന്റെ അഭിപ്രായത്തിൽ ഏഷ്യാനെറ്റ് ഇടുന്ന പ്രോമോ ഒക്കെയും നമ്മളെ തെറ്റുധരിപ്പിക്കുന്ന രീതിയിലാണ്. ഇതുവരെയുള്ള പ്രോമോ പരിശോധിച്ചാൽ നിങ്ങൾക്കും അത് മനസിലാകും. പിന്നെ ഷോയുടെ വിജയത്തിന് ഒരു ക്യൂരിയോസിറ്റി ഉണ്ടാക്കുക എന്നത് അവരുടെ കടമയാണല്ലോ..

പ്രൊമോയിൽ ലാലേട്ടൻ പറയുന്നത് ഇങ്ങനെയാണ്….” പ്രേക്ഷക വിധി എന്താണെന്ന് ഇപ്പോൾ തന്നെ പറയാം. നേരിട്ട് ഇക്കാര്യങ്ങൾ പറയാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഇത്തരം കാര്യങ്ങളിലേക്ക് പോകുന്നത്. എനിക്കും ടെൻഷൻ ഉണ്ട് ആരാണ് എന്ന് അറിയാൻ’. ഇത് ലാലേട്ടൻ പറയുന്നതിനോടൊപ്പം സൂര്യ എന്റെ അടുത്തേക്ക് വരാം എന്നും പറയുന്നുണ്ട്.

ഇതോടെ സൂര്യയെ യാത്ര ആക്കുന്ന വീട് ആണ് പിന്നീട് പ്രമോ വീഡിയോയിൽ ഉള്ളത് . എല്ലാവരും ചേർന്ന് സൂര്യയ്ക്ക് ഒപ്പം സെൽഫി എടുക്കുന്നതും അർഹതപ്പെട്ട ഒരാൾ വിജയിക്കട്ടെ എന്ന് സൂര്യ പറയുന്നതും പ്രമോയിലുണ്ട്.

അതോടൊപ്പം… ‘എല്ലാവരോടും ലവ് യൂ മണിക്കുട്ടന് സ്പെഷ്യൽ ലവ് യൂ. ഞാൻ കാത്തിരിക്കും’, എന്ന് ചിരിയോടെ പറഞ്ഞ ശേഷമാണ് പോകുന്നതായി വീഡിയോയിൽ കാണിക്കുന്നത് . എന്നാൽ ഇത് യഥാർത്ഥ സംഭവം ആണോ അതോ മറ്റെവിടേക്കെങ്കിലും സൂര്യയെ മാറ്റുകയാണോ..അതായത് സീക്രെട്ട് റൂമിലേക്ക്..

ഇങ്ങനെ ഒരു സംശയത്തിന് പ്രധാന കാരണം ഒരാൾ എവിക്റ്റ് ആയി എന്നത് പ്രൊമോയിൽ കാണിക്കില്ലല്ലോ . ഇത്രയും ഡീറ്റയിൽ ആയി കാണിക്കണമെങ്കിൽ അതിൽ ഒരു സീക്രെട്ട് ഉണ്ടായിരിക്കണം.

ഇപ്പോൾ മൂവി ബ്രാൻഡിന്റെ വീഡിയോയ്ക്ക് താഴ്ചയും പലരും സൂര്യയെ ഒന്ന് പുറത്താക്കുമോ എന്നുള്ള ആഗ്രഹങ്ങൾ വന്നിട്ടുണ്ട്. അതൊക്കെ കണ്ടിട്ട് സംഭവത്തെ ട്വിസ്റ്റ് ചെയ്യിച്ചതാകാനും സാധ്യതയുണ്ട്. അപ്പോൾ ഇന്ന് നിർണ്ണായക ദിനമാണ്.. ഇനി സൂര്യ പുറത്തേക്കാണെങ്കിൽ അതും വലിയ ഒരു ട്വിസ്റ്റ് തന്നെയാകും…

about bigg boss

More in Malayalam

Trending

Recent

To Top