Connect with us

എല്ലാത്തിനും എക്സ്ക്യൂസ് പറയലാണ്, ഋതുവിന്റെയും ഡിമ്പലിന്റെയും ഇടയിൽ പെട്ട് മണിക്കുട്ടൻ !

Malayalam

എല്ലാത്തിനും എക്സ്ക്യൂസ് പറയലാണ്, ഋതുവിന്റെയും ഡിമ്പലിന്റെയും ഇടയിൽ പെട്ട് മണിക്കുട്ടൻ !

എല്ലാത്തിനും എക്സ്ക്യൂസ് പറയലാണ്, ഋതുവിന്റെയും ഡിമ്പലിന്റെയും ഇടയിൽ പെട്ട് മണിക്കുട്ടൻ !

ബിഗ് ബോസ് മൂന്നാം പതിപ്പ് 90 ദിവസങ്ങളിൽ എത്തിനിൽക്കുകയാണ് . അവസാനഘട്ടത്തിൽ എത്തിയതോടെ സംഭവബഹുലമായിട്ടാണ് ഓരോ ദിവസവും കടന്നുപോകുന്നത്. ഡിമ്പൽ ഭാൽ മത്സരത്തിലേയ്ക്ക് തിരികെ എത്തിയതോടെ കളി എങ്ങനെ മാറുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത് . ഡിമ്പൽ മടങ്ങി വന്നതോടെ പലരുടേയും കണക്കുകൂട്ടൽ തെറ്റിയിട്ടുണ്ട്. അതേസമയം ഡിമ്പലിന് മാറ്റം സംഭവിച്ചെന്നും ആദ്യം ഉള്ളപോലെയല്ല ഇപ്പോഴെന്നും പറയുന്നവരുമുണ്ട്. എന്നാൽ, ഡിമ്പൽ മുൻപ് എങ്ങനെയായിരുന്നോ അതുപോലെയാണ് ഇപ്പോഴും എന്നും പറയുന്നവർ ഉണ്ട്.

നിലവിൽ ബിഗ് ബോസ് വീട്ടിൽ ഗ്രൂപ്പിസം വലിയ പ്രശ്നമാകുകയാണ്. രണ്ട് ഗ്രൂപ്പൂകളായി തിരിഞ്ഞിരിക്കുകയാണ് ഇപ്പോൾ ബിഗ് ബോസ് വീട് . കിടിലൻ , റംസാൻ, ഋതു, നോബി, സൂര്യ ഇവരാണ് ഒരു ഗ്രൂപ്പ്. രമ്യ, സായ്, മണിക്കുട്ടൻ, അനൂപ്, ഡിമ്പൽ ഇവർ മറുവശത്തുമുണ്ട്.

ബിഗ് ബോസ് സീസൺ 3 യുടെ തുടക്കത്തിൽ തന്നെ കിടിലൻ ഫിറോസിന്റെ നേതൃത്വത്തിൽ ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു. എന്നാൽ ഈ അടുത്ത സമയത്താണ് ഇവർക്ക് എതിരായി മറ്റൊരു ഗ്രൂപ്പ് ഉണ്ടായത്. ദിവസം കൂടുന്തോറും മത്സരവും മുറുകുകയാണ്.

മണിക്കുട്ടൻ, കിടിലൻ ഫിറോസ് റംസാൻ -സായ് എന്നിവർ തമ്മിലുളള ശീതുയുദ്ധം ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചർച്ചാ വിഷയമാണ്. ഇവർ ടാസ്ക്കിലും ആക്ടിവിറ്റികളിലുമൊക്കെ പരസ്പരം ടാർഗറ്റ് ചെയ്യാറുമുണ്ട്. ഇപ്പോഴിത മറ്റ് രണ്ട് പേർ തമ്മിലുള്ള മത്സരത്തിന് ബിഗ് ബോസ് ഹൗസ് കളമൊരുങ്ങുകയാണ്. ഋതുവും ഡിംപലും തമ്മിൽ അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുകയാണ്

ഡിമ്പൽ ഹൗസിൽ നിന്ന് പോയതിന് ശേഷം ഫൈനൽ ഫൈവിൽ എല്ലാവരും പ്രതീക്ഷിച്ചിരുന്ന ഒരു മത്സരാർഥിയാണ് ഋതു മന്ത്ര. സായ്, രമ്യ എന്നിവരോടുളള പിണക്കം ഒഴികെ ഹൗസിലുള്ള മറ്റെല്ലാവരുമായി വളരെ അടുത്ത സൗഹൃദമാണ് ഋതുവിന് ഉള്ളത്. ഇപ്പോഴിത ഋതുവിനോടുള്ള തന്റെ അഭിപ്രായഭിന്നത വെളിപ്പെടുത്തിയിരിക്കുകയാണ് ഡിംപൽ ഭാൽ. മണിക്കുട്ടൻ, രമ്യ, സായ് എന്നിവരോടണ് ഡിമ്പൽ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഭക്ഷണം പാഴാക്കുന്നു എന്ന പേരിലാണ് ഋതുവിനെ രമ്യ ജയിലേയ്ക്ക് നോമിനേറ്റ് ചെയ്തത്. എന്നാൽ ഇതിനെതിരെ ഋതു രംഗത്ത് എത്തുകയും ചെയ്തിരുന്നു. തന്റെ ഭാഗം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ രമ്യ ഇതിനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ ഇതിനെ ഡിംപൽ പിന്നീട് ചോദ്യം ചെയ്യുകയായിരുന്നു. ജയിൽ പോകവെയായിരുന്നും ഇതിനെ കുറിച്ച് രമ്യയോട് ഡംപൽ ചോദിച്ചത്. ഋതു ഭക്ഷണം കളയുന്നത് കണ്ടിട്ടുണ്ടെന്ന് ഡിംപലും പറഞ്ഞു.

പിന്നീട് മണിക്കുട്ടനോടും ഡിംപൽ ഋതുവിനെ കുറിച്ച് പറഞ്ഞിരുന്നു. രമ്യയെ പിന്തുണച്ചു കൊണ്ടാണ് ഡിമ്പൽ സംസാരിച്ചത്. ടാസ്ക്കിനിടെ രമ്യ തന്നെ ദ്രോഹിച്ചുവെന്ന് ഋതു പറഞ്ഞിരുന്നു. ഇതിനെയാണ് ഡിമ്പൽ വിമർശിച്ചിരിക്കുന്നത്. ഋതു എല്ലാത്തിനും എക്സ്ക്യൂസ് പറയലാണ്. ബാക്കിയുള്ളവര്‍ക്കെന്താ എക്സിക്യൂസ് ഇല്ലേ. എന്നെ ദ്രോഹിച്ചുവെന്ന് ഋതു പറയുന്നതെന്താണ്. അത് ഗെയിമല്ലേ, ഇവിടെ ചിലരെ എടുത്തെറിഞ്ഞിട്ടുണ്ട്.

ആ ഗെയിമിൽ നോബിക്ക് ഓടാൻ ശരിക്ക് പറ്റില്ലെന്നറിയാവുന്നതുകൊണ്ട് അവർക്ക് നോബിയെ ടാർഗറ്റ് ചെയ്യാം, തിരിച്ച് ചെയ്താൽ അവർക്ക് പ്രശ്നം അത് ന്യാമല്ലെന്ന് ഡിംപൽ മണിക്കുട്ടനോട് പറഞ്ഞു. ഋതുവിന്റെ അടുത്ത സുഹൃത്താണ് മണിക്കുട്ടൻ. പല അവസരങ്ങളിലും ഋതുവിനെ പിന്തുണച്ച് താരം എത്താറുമുണ്ട്. ഡിമ്പലിനോടും ഋതുവിനെ പിന്തുണച്ചാണ് മണിക്കുട്ടൻ സംസാരിച്ച് തുടങ്ങിയത്.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top