Connect with us

കൈ നായയാതെ മീൻ പിടിച്ച് നോബി; മത്സരത്തിൽ ഒന്നാമതായവർ ജയിലേക്ക് !

Malayalam

കൈ നായയാതെ മീൻ പിടിച്ച് നോബി; മത്സരത്തിൽ ഒന്നാമതായവർ ജയിലേക്ക് !

കൈ നായയാതെ മീൻ പിടിച്ച് നോബി; മത്സരത്തിൽ ഒന്നാമതായവർ ജയിലേക്ക് !

വീക്കിലി ടാസ്‌ക്കിന് ശേഷം പുതിയ ക്യാപ്റ്റനെ കണ്ടെത്തുക, മോശം പ്രകടനം കാഴ്ചവച്ചവരെ ജയിലിലേക്ക് അയക്കുക എന്നിവയായിരുന്നു ഇന്നലത്തെ എപ്പിസോഡിന്റെ പ്രധാന കണ്ടന്റ്.. പാവക്കൂത്ത് ടാസ്‌കില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരെയാണ് ക്യാപ്റ്റന്സിയിലേക്ക് തിരഞ്ഞെടുക്കേണ്ടിയിരുന്നത്. അത്തരത്തിൽ നോബി, റംസാന്‍, മണിക്കുട്ടന്‍ എന്നിവരെയായിരുന്നു ക്യാപ്റ്റന്‍സിക്കായി ഇന്നലെ തിരഞ്ഞെടുക്കപ്പെട്ടത്.

ഇത് പ്രകാരം ഇന്ന് ക്യാപ്റ്റനെ കണ്ടെത്താനുള്ള ടാസ്‌ക് നടന്നു. നല്ലൊരു മത്സരമായിരുന്നു നടന്നത്. ചെളിനിറച്ച പിറ്റില്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ട മത്സരാര്‍ത്ഥികള്‍ ചെളിയില്‍ നിന്നും പന്തുകള്‍ പുറത്ത് വച്ചിരിക്കുന്ന ബാസ്‌ക്കറ്റില്‍ നിറയ്ക്കുക എന്നതായിരുന്നു ടാസ്‌ക്. ടാസ്‌ക്കില്‍ പങ്കെടുക്കാനായി മൂന്നു പേരും വസ്ത്രം മാറി ആക്ടിവിറ്റി ഏരിയയിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ ടാസ്‌ക്കിനെ കുറിച്ച് മനസിലായതും നോബി തനിക്കുള്ള ബുദ്ധിമുട്ട് അറിയിച്ചു.

തനിക്ക് നേരിട്ട് പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് നോബി അറിയിച്ചതോടെ പകരക്കാരനെ കണ്ടെത്താന്‍ അദ്ദേഹത്തോട് ബിഗ് ബോസ് ആവശ്യപ്പെട്ടു. അങ്ങനെ തന്റെ പകരക്കാരനായി നോബി അനൂപിനെയാണ് തിരഞ്ഞെടുത്തത്. മൂന്നു പേരും തമ്മില്‍ വാശിയേറിയ മത്സരമായിരുന്നു നടന്നത്. ഒടുവില്‍ അനൂപ് ജയിച്ചു. ഇതോടെ ബിഗ് ബോസ് വീട്ടിലെ പുതിയ ക്യാപ്റ്റനായി നോബി തിരഞ്ഞെടുക്കപ്പെട്ടു.

ഇത് രണ്ടാം തവണയാണ് നോബി ക്യാപ്റ്റനാകുന്നത്. ആദ്യ തവണയും തനിക്ക് പകരം റംസാനെ മത്സരിപ്പിച്ചാണ് നോബി ക്യാപ്റ്റനായത്. ടാസ്‌ക്കുകളില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നതില്‍ നോബിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അതേസമയം ജയില്‍ നോമിനേഷനും ഇന്നത്തെ എപ്പിസോഡ് സാക്ഷ്യം വഹിച്ചു. അപ്രതീക്ഷിതമായിരുന്നു ഇത്തവണ മിക്കവരും നോമിനേറ്റ് ചെയ്ത പേരുകള്‍.

കൂടുതല്‍ വോട്ടുകള്‍ നേടിയ സായ് വിഷ്ണു, രമ്യ എന്നിവരായിരുന്നു ജയിലിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്. ടാസ്കിൽ നന്നായി മത്സരിച്ചത് ഇവർ ആയിരുന്നെങ്കിലും സഹ മത്സരാർത്ഥികൾ ജയിലേക്ക് നോമിനേറ്റ് ചെയ്തത് ഇവരെയായിരുന്നു.

നോമിനേഷനില്‍ തനിക്കെതിരെ മണിക്കുട്ടന്‍ പറഞ്ഞ കാരണത്തിനെതിരെ രമ്യ രംഗത്ത് എത്തിയിരുന്നു. അതേസമയം സായ് ആക്ടിറ്റില്‍ കുട്ടിയാകുന്നതിലും പാവ ആകുന്നതിലും പരാജയപ്പെട്ടുവെന്നായിരുന്നു മിക്കവരും പറഞ്ഞത്. ഇരുവരേയും ക്യാപ്റ്റന്‍ അനൂപ് ജയിലില്‍ അടക്കുമ്പോള്‍ ഡിംപലും നോബിയും മാത്രമായിരുന്നു കാണാന്‍ വന്നിരുന്നതെന്ന കാര്യം സായിയും രമ്യയും എടുത്ത് പറയുന്നുണ്ടായിരുന്നു.

അതേസമയം ഡിംപല്‍ വന്നതോടെ ബിഗ് ബോസ് വീട്ടിലെ ചര്‍ച്ചകളും വഴി മാറിയിട്ടുണ്ട്. ഡിംപല്‍ പുറത്തു നിന്നും ഷോ കണ്ടിട്ടാകും വന്നിട്ടുണ്ടാവുക എന്ന ആശങ്ക ഫിറോസും റംസാനും സംശയം പ്രകടിപ്പിച്ചിരുന്നു. നാളെത്തെ പ്രൊമോ പ്രതീക്ഷ പകരുന്നതായിരുന്നു. നാളെ താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തും. ഇത്തവണ രണ്ടു പേര്‍ പുറത്ത് പോയെക്കുമെന്ന സൂചന മോഹന്‍ലാല്‍ നല്‍കിയിട്ടുണ്ട്. താരങ്ങളെ വിചാരണ ചെയ്യപ്പെടുന്ന ടാസ്‌ക്കും നാളെയുണ്ടെന്നാണ് സൂചന.

ABOUT BIGGBOSS

Continue Reading
You may also like...

More in Malayalam

Trending

Recent

To Top