ഫേസ്ബുക്ക് സ്ഥിരമായി ഉപയോഗിക്കുന്നവരും ഏറ്റവും കൂടുതൽ വിമർശിക്കുന്ന വ്യക്തിയാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് . കഴിഞ്ഞ ദിവസമായിരുന്നു സുക്കർബർഗിന്റെ പിറന്നാൾ.
അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ വ്യത്യസ്തമായ പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നടന് ഷറഫുദ്ദീന്. സുക്കർബർഗിന്റെ തന്നെ ഫേസ്ബുക്കിലൂടെയാണ് രസകരമായ ആശംസ ഷറഫുദ്ധീൻ പങ്കുവച്ചിരിക്കുന്നത്.
‘നിങ്ങളെയെല്ലാം ഞാന്‍ ഒന്നിപ്പിക്കാം എന്നും പറഞ്ഞു വന്നിട്ട് ഇപ്പൊ അല്‍ഗോരിതം വെച്ച് ഭിന്നിപ്പിക്കുന്ന ആശാന് പിറന്നാള്‍ ആശംസകള്‍ !’ എന്നായിരുന്നു ഷറഫുദ്ദീന്റെ പോസ്റ്റ്.
ഇന്ത്യയില്‍ പൗരത്വ ഭേദഗതി ബില്ലിനും കാര്‍ഷിക ബില്ലിനുമെതിരെയുള്ള പ്രതിഷേധങ്ങളിലും മറ്റും കേന്ദ്രസര്‍ക്കാരിനും സംഘപരിവാര്‍ അജണ്ടകള്‍ക്കും അനുകൂലമായി ഫേസ്ബുക്ക് നിലപാട് എടുക്കുന്നെന്ന് നേരത്തെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഫലസ്തീന് – ഇസ്രാഈല്‍ സംഘര്‍ഷത്തിലും ഫേസ്ബുക്കിനും പങ്കുണ്ടെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഫലസ്തീന് പിന്തുണയുമായി എത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് റീച്ച് കുറയ്ക്കുന്നതായും ആരോപണങ്ങള്‍ ഉണ്ടായിരുന്നു.
ഇതിനിടെയാണ് ഷറഫുദ്ദീന്റെ ‘പിറന്നാള്‍ ആശംസ’ പോസ്റ്റ്. നേരത്തെ ഫേസ്ബുക്കില്‍ ആരംഭിച്ച #resignmodi ഹാഷ്ടാഗ് ഫേസ്ബുക്ക് നീക്കം ചെയ്തത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു . മണിക്കൂറുകള്‍ക്ക് ശേഷം ഹാഷ്ടാഗ് പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നത്.
പത്താം വിവാഹവാർഷികം ആഘോഷമാക്കി ഗംഭീരമാക്കി ആസിഫ് അലിയും ഭാര്യ സമയും. മക്കളായ ആദമിനും ഹയയ്ക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് ജീവിതത്തിലെ ‘രണ്ടാം’ വിവാഹം...
അരിക്കൊമ്പന് സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘റിട്ടേണ്‍ ഓഫ് ദി കിംഗ്’ എന്ന ക്യാപ്ഷനോടെയാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ‘ അരിക്കൊമ്പനെ...
സിനിമ ഷൂട്ടിങ് സൈറ്റുകളില്‍ രാസ ലഹരികലെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ്. മുൻപും ഇതോകുറിച്ചുള്ള പരാതികൾ ഉയർന്നിരുന്നുവെങ്കിലും ശ്രീനാഥ് ഭാസി ഷെയിൻ...
സമൂഹത്തിൽ ഭർത്താവിന്റെ പീഡനവും ഉപദ്രവും സഹിക്കാനാവാതെ ജീവനൊടുക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. സാധാരണക്കാർക്കിടയിൽ മാത്രമല്ല സെലിബ്രിറ്റികൾക്കിടയിലും ഭർത്താവിന്റെ പീഡനം സഹിച്ചവരുണ്ട്. ചിലർ...