Malayalam
കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി ‘തല’ അജിത്ത് !
കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി ‘തല’ അജിത്ത് !
രാജ്യം അതിതീവ്ര കൊവിഡ് വ്യാപനത്തിന്റെ രൂക്ഷ ഘട്ടത്തിലാണ് . കൊവിഡ് രണ്ടാം തരംഗത്തിനെ എങ്ങനെ കടന്നുപോകും എന്ന ചിന്തയിലാണ് ലോകം മുഴുവനും. കൊവിഡ് മരണ വാര്‍ത്തകള്‍ ദിനം പ്രതി കൂടുന്നതിൽ പരിഭ്രാന്തരാണ് ജനങ്ങൾ. അതേസമയം കൊവിഡ് ഭീഷണി നേരിടുന്ന തമിഴ്‍നാട്ടില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുകയാണ് തമിഴകത്തിന്റെ സൂപ്പർ താരം തല അജിത്ത്.
അജിത്ത് 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയത്. ശ്രീ അജിത്ത് കുമാര്‍ ഇന്ന് ബാങ്ക് ട്രാൻസ്‍ഫര്‍ വഴി ഇരുപത്തിയഞ്ച് ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നുവെന്ന് മാനേജര്‍ സുരേഷ് ചന്ദ്ര അറിയിക്കുന്നു. ഒട്ടേറെ പേരാണ് അജിത്തിനെ അഭിനന്ദിച്ച് രംഗത്ത് എത്തുന്നത്. തമിഴ്‍നാട്ടില്‍ ഏറ്റവും ആരാധകരുള്ള താരമാണ് അജിത്ത്.
ഓക്സിജൻ കിട്ടാതെ ആള്‍ക്കാര്‍ മരിക്കുന്നുവെന്ന വാര്‍ത്തകളടക്കം തമിഴ്‍നാട്ടില്‍ നിന്ന് വരുന്നുണ്ട്. അജിത്തിന്റെ 2011ൽ വെങ്കട് പ്രഭു ചിത്രം ‘മങ്കാത്ത’യിൽ സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി കയ്യടി നേടിയശേഷം മിക്കവാറും കഥാപാത്രങ്ങൾ ഇതേ ലുക്കിലാണ്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന വാലിമൈ ആണ് റിലീസിനൊരുങ്ങുന്ന അജിത്തിന്റെ ഏറ്റവും പുതിയ ചിത്രം.
ABOUT THALA AJITH