Connect with us

സൂരജിന് പകരം ദേവയായി ശ്രീനീഷ് എത്തില്ല, ദേവ തിരിച്ചുവരും? സൂചനകൾ… ആ സാധ്യത തള്ളിക്കളയുന്നില്ല

Social Media

സൂരജിന് പകരം ദേവയായി ശ്രീനീഷ് എത്തില്ല, ദേവ തിരിച്ചുവരും? സൂചനകൾ… ആ സാധ്യത തള്ളിക്കളയുന്നില്ല

സൂരജിന് പകരം ദേവയായി ശ്രീനീഷ് എത്തില്ല, ദേവ തിരിച്ചുവരും? സൂചനകൾ… ആ സാധ്യത തള്ളിക്കളയുന്നില്ല

പാടാത്ത പൈങ്കിളിയിൽ നിന്നും നടൻ സൂരജിന്റെ പിൻമാറ്റം ആരാധകരെ ഒന്നടങ്കം നിരാശയിലാഴ്ത്തിയിരിക്കുകയാണ്. അപ്രതീക്ഷിതമായിട്ടായിരുന്നു നടൻ സിരിയലിൽ നിന്ന് പിൻമാറിയത്. നടന്റെ പിൻമാറ്റം ആരാധകർക്ക് അംഗീകരിക്കൻ കഴിഞ്ഞിട്ടില്ല. തിരികെ വരണമെന്നാണ് ആരാധകർ പറയുന്നത്.

ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടാണ് സൂരജ് പരമ്പരയിൽ നിന്ന് മാറിയതെന്നാണ് സീരിയൽ അധികൃതർ പറയുന്നത്. സൂരജിന്റെ പിൻമാറ്റത്തോടൊപ്പം തന്നെ ഇനി ദേവയായി എത്തുന്ന ന‍ടനെ കുറിച്ചുള്ള ചർച്ചയും സോഷ്യൽ മീഡിയയിൽ കനക്കുകയാണ്. നടൻ ശ്രീനിഷാകും ഇനി ദേവയായി എത്തുന്നുവെന്നുള്ള റിപ്പോർട്ടുകളായിരുന്നു കഴിഞ്ഞ ദിവസം വന്നത്. കാരണം ശ്രീനീഷ് അഭിനയിച്ചിരുന്നു സീ കേരളം സംപ്രേക്ഷണം ചെയ്ത സത്യ എന്ന പെൺകുട്ടി അവസാനിച്ചിരിക്കുകയാണ്.

നടന്റെ പേര് ഉയരുമ്പോൾ മറ്റു ചിലർ ഈ സാധ്യത തള്ളിയിരിക്കുകയാണ്. പെട്ടെന്ന് ഈ കഥപാത്രത്തിലേയ്ക്ക് മറ്റൊരാളെ കൊണ്ട് വരില്ലെന്നാണ് മറ്റുചിലർ പറയുന്നത്. കാരണം കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സീരിയൽ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ സൂരജിന് പകരം ഒരു പുതുമുഖത്തെയായിരിക്കും കൊണ്ട് വരുകയെന്നും ആരാധകർ പറയുന്നു. എന്നാൽ ഇതു സംബന്ധമായ ഒരു അറിയിപ്പും ഇത് വരെ സീരിയൽ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

കഴിഞ്ഞ ദിവസം സീരിയലിൽ നിന്ന് പിൻമാറിയതിനെ കുറിച്ച് സൂരജും വെളിപ്പെടുത്തിയിരുന്നു . എന്നാൽ വ്യക്തമായ കാരണം പറഞ്ഞിരുന്നില്ല. തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയ്ക്ക് നൽകിയ കമന്റിലൂടെയാണ് സൂരജ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

എല്ലാവരും ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാൻ എനിക്ക് കുറച്ച് സമയം ആവശ്യമാണ് എന്ന് കഴിഞ്ഞദിവസം സൂരജ് പറഞ്ഞിരുന്നു. ആ സമയം എനിക്ക് തരണം നിങ്ങൾ. നിങ്ങളുടെ ചോദ്യം ഞാൻ കാണാതെ പോകുന്നതല്ല… എന്നായിരുന്നു നടന്റ കമന്റ്, എത്ര സമയമെടുത്താലും ദേവയായി തിരിച്ചുവരണമെന്നാണ് ആരാധകർ നടന്റെ കമന്റിന് മറുപടിയായി പറഞ്ഞത്

Continue Reading
You may also like...

More in Social Media

Trending

Recent

To Top