Connect with us

രണ്ടാം കല്യാണത്തിന്റെ സേവ് ദി ഡേറ്റ് ? വെളിപ്പെടുത്തലുമായി ഹെലൻ ഓഫ് സ്പാർട്ട !

Malayalam

രണ്ടാം കല്യാണത്തിന്റെ സേവ് ദി ഡേറ്റ് ? വെളിപ്പെടുത്തലുമായി ഹെലൻ ഓഫ് സ്പാർട്ട !

രണ്ടാം കല്യാണത്തിന്റെ സേവ് ദി ഡേറ്റ് ? വെളിപ്പെടുത്തലുമായി ഹെലൻ ഓഫ് സ്പാർട്ട !

നാല് ചുവരുകൾക്കുള്ളിലിരുന്ന് എന്തും എഴുതിയിടാനും വിളിച്ചുപറയാനുമുള്ള മാധ്യമമായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ലോകത്തെവിടെയായിരുന്നാലും പരസ്പരം കാണാനും മിണ്ടാനും സാധിക്കും എന്ന ഉപയോഗത്തെ ദുരുപയോഗം ചെയ്യുന്നവരാണ് ഏറെ പേരും.

ഇന്റർനെറ്റിന്റെ കുട പിടിച്ച് ധാരാളം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് ഇന്ന് സമൂഹത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. സത്യമേതാണ് എന്നൊന്നും അന്വേഷിക്കാതെ ഗൗരവമായ വിഷയങ്ങൾക്കുപോലും വാസ്തവ വിരുദ്ധമായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നത് ഇന്ന് പുത്തരിയല്ല.

കുറച്ചധികം നാലുകൾക്ക് മുൻപ് ഫേസ്ബുക്കും വാട്സ് ആപ്പും പോലെ എല്ലാവരുടെയും ഇഷ്ട വിനോദ കേന്ദ്രമായിരുന്നു ടിക് ടോക്, വളരെയധികം ചർച്ചയായ ചൈനീസ് അപ്പ്ലിക്കേഷൻ ആയിരുന്നു അത്. ഒരേസമയം നല്ലതും അതേസമയംതന്നെ മോശമായ കാര്യങ്ങൾ സമൂഹത്തിലേക്ക് ഷെയർ ചെയ്ത ടിക്ടോക് ഇന്ത്യയിൽ നിന്ന് പിന്നീട് ബാൻ ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ വലിയ സോഷ്യൽ മീഡിയ അറ്റാക്കിങ് ഒക്കെ നടന്നിരുന്നു.

ടിക് ടോക്കിലൂടെ വൈറൽ ആവുകയും അഭിനയ മോഹം സഫലമായവരും നിരവധിയുണ്ട്. ആരുമറിയാതെ തങ്ങളുടെ രീതിയിൽ മാത്രം ജീവിച്ചവർ ടിക് ടോക് വഴി ശ്രദ്ധിക്കപ്പെടുകയും ഉണ്ടായി . ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് ആയിരുന്നു ഹെലനോ സ്പാർട്ട. ധന്യ എസ് രാജേഷ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേരെങ്കിലും ധന്യ പ്രശസ്തയായത് ഹെലനോ സ്പാർട്ട എന്ന പെരിയലാണ്. അഹങ്കാരി, ദുർനടപ്പ് കാരി തുടങ്ങി നിരവധി പേരുകളായിരുന്നു താരത്തിനു ലഭിച്ചത്.

എന്നാൽ സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടിയാണോ അതോ തന്റെ കഴിവ് ആരാധകരിലേക്ക് എത്തിക്കാൻ ആണോ ധന്യ എന്ന കാസർകോട്കാരി ഇതൊക്കെ ചെയ്തത് എന്ന് ആർക്കുമറിയില്ല. ടിക് ടോക് ബാൻ ചെയ്തതോടെ മറ്റ് സമൂഹ മാധ്യമങ്ങളിൽ സജീവമായെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ ധന്യയ്ക്ക് സാധിച്ചിരുന്നില്ല. എന്നാൽ മോഡലിംഗ് ഫോട്ടോഷൂട്ടുകളിലൂടെ ഇപ്പോഴും ധന്യ ശ്രദ്ധ നേടാറുണ്ട്.

ടിക് ടോക്കിൽ സജീവമായി ഇരുന്നപ്പോൾ ദിവസവും ലൈവിൽ വന്ന് തന്നെ വിമർശിക്കുന്ന ധന്യയ്ക്ക് ഇപ്പോൾ അധിക അവസരങ്ങളൊന്നും ലഭിക്കുന്നില്ല. എന്നാൽ, താരം പുതിയ ആൽബത്തിലൂടെ വീണ്ടും ചർച്ചയായിരിക്കുകയാണ്.

അരുൺ സ്മോക്കിയുടെ കൂടെ ചിത്രീകരിച്ച പറവ ആൽബം ആളുകൾ മോശമായി ചിത്രീകരിച്ചു എന്നും പറഞ്ഞ് ലൈവിൽ വന്ന് വീണ്ടും പബ്ലിസിറ്റി ഉണ്ടാക്കാൻ ശ്രമിക്കുകയാണ് താരമെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണങ്ങൾ .

ആൽബം സേവ് ദി ഡേറ്റ് ആണെന്ന് പ്രചരിപ്പിച്ചവർക്കെതിരെയാണ് ധന്യ ലൈവിൽ വന്നത്. നിങ്ങളെല്ലാവരും കൂടി എന്റെ കല്യാണം നടത്തുമോ എന്ന് ചോദിച്ചായിരുന്നു താരം ലൈവിൽ വന്നത്. ആൾറെഡി നിങ്ങൾ എന്റെ കല്യാണം കഴിപ്പിച്ചല്ലോ.. ഇത് ഇപ്പോൾ രണ്ടാമത്തെ കല്യാണത്തിതാണോ എന്നും താരം ചോദിക്കുന്നുണ്ട്.

അതേസമയം, ഇവരുടെ ആൽബം 5 ലക്ഷത്തിൽ കൂടുതൽ ആളുകൾ ഇതുവരെ കണ്ടു കഴിഞ്ഞു. ഇത്രയധികം പ്രശ്നം ഉണ്ടായി എന്നും പറഞ്ഞു വരാൻ മാത്രം അതിൽ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് കണ്ട എല്ലാവരുടെയും അഭിപ്രായം. ധന്യയുടെ അഭിനയത്തെ പുകഴ്ത്തിയും നിരവധി കമന്റുകൾ എത്തുന്നുണ്ട്. അതേസമയം ആൽബത്തെ വിമർശിക്കുന്നത് എന്തിനെന്ന് അറിയില്ല എന്നുള്ള കമന്റും ആൽബം സോങ്ങിന് താഴെ വരുന്നുണ്ട്.

സിനിമാതാരങ്ങൾക്ക് പോലും കിട്ടാത്ത അത്രയും നെഗറ്റീവ് ആണ് ഒരുസമയത്ത് ധന്യയ്ക്ക് കിട്ടിയിരുന്നത്. അതേസമയം, പെൺകുട്ടികൾ ഇങ്ങനെ ആകാവൂ എന്ന് എഴുതി വച്ച് പഠിപ്പിച്ചതുകൊണ്ടാണ് ധന്യയെ പോലെ ഉള്ള പെണ്കുട്ടികൾക്കെതിരെ വിമർശനം ഉണ്ടാകുന്നത് എന്നും ഒരു ആൺകുട്ടി ചെയ്തിരുന്നെങ്കിൽ ഇതൊക്കെ മാസ്സ് എന്ന് പറയുമെന്നുമൊക്കെ പറഞ്ഞ് ധന്യയെ പിന്തുണയ്ക്കുന്ന കമന്റുകളും വരാറുണ്ട്. ഹേറ്റേഴ്‌സ് ഒരുപാടുണ്ടെന്ന് പറയുമ്പോഴും സിനിമാ നടികളേക്കാൾ ഫോള്ളോവെഴ്‌സും ധന്യയ്‌ക്കുണ്ട്.

about helen of sparta

Continue Reading
You may also like...

More in Malayalam

Trending

Recent

To Top