Connect with us

ഇനി നാലാഴ്ചകൾ കൂടി !വോട്ടുചെയ്തവർ പൊട്ടന്മാരോ? ; ബിഗ് ബോസ് ഷോയുടെ കാര്യത്തിൽ തീരുമാനമായി!

Malayalam

ഇനി നാലാഴ്ചകൾ കൂടി !വോട്ടുചെയ്തവർ പൊട്ടന്മാരോ? ; ബിഗ് ബോസ് ഷോയുടെ കാര്യത്തിൽ തീരുമാനമായി!

ഇനി നാലാഴ്ചകൾ കൂടി !വോട്ടുചെയ്തവർ പൊട്ടന്മാരോ? ; ബിഗ് ബോസ് ഷോയുടെ കാര്യത്തിൽ തീരുമാനമായി!

ബിഗ് ബോസ് സീസൺ ത്രീ അപ്രതീക്ഷിത നിമിഷങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഹൗസിന് അകത്തും പുറത്തും നടക്കുന്ന പല സംഭവങ്ങളും ഇപ്പോൾ ബിഗ് ബോസ് ഷോയെ നല്ലരീതിയിൽ ബാധിക്കുന്നുണ്ട്.

കഴിഞ്ഞ എപ്പിസോഡിൽ പറയാതെ പറഞ്ഞ നിരവധി കാര്യങ്ങളാണ് ഒളിഞ്ഞു കിടക്കുന്നത്. ഇതിൽ വോട്ടു ചെയ്ത പ്രേക്ഷകരെ പൊട്ടന്മാരാക്കുന്ന പരുപാടി കാണിച്ചു എന്നാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ വരുന്ന കമെന്റ് . അതിനു കാരണം ഈ വീക്ക് വോട്ട് ചെയ്തിട്ടും ലാലേട്ടൻ വന്ന എപ്പിസോഡിൽ ആരെയും ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കിയില്ല എന്നുള്ളതാണ്.

സാധാരണയായി മോഹൻലാൽ വരുന്ന വാരാന്ത്യ എപ്പിസോഡിലാണ് എവിക്‌ഷൻ നടക്കുക. എന്നാൽ, കഴിഞ്ഞ ദിവസം എവിക്‌ഷനിൽ സേഫ് ആകുന്നവരുടെ പേരുകൾ ഓരോന്നായി വിളിച്ച് അവസാനം രമ്യയും സൂര്യയും മാത്രമായി… അപ്പോൾ പോലും പ്രേക്ഷകർ പ്രതീക്ഷിച്ചത് സൂര്യ പുറത്താകുമെന്നായിരുന്നു. എന്നാൽ, സൂര്യയും സേഫ് ആണെന്ന് ലാലേട്ടൻ പറഞ്ഞു.

അതിനു ശേഷം നോ എവിക്‌ഷൻ എന്ന കാർഡ് ആണ് ലാലേട്ടൻ ഉയർത്തി കാണിച്ചത്. അത് ലാലേട്ടൻ തന്നെ പ്രത്യേകമായി ബിഗ് ബോസ് ടീം അംഗങ്ങളോട് പറഞ്ഞു ചെയ്യിച്ചതാണെന്ന് പറയുകയും ചെയ്തു, അതിനുശേഷം നാളത്തെ എപ്പിസോഡ് എടുത്തു കാണിച്ചപ്പോൾ മറ്റൊരു പ്രത്യേകതയും ഉണ്ടായിരുന്നു. ഈ ആഴ്ച നോമിനേഷൻ ഇല്ല എന്ന് ബിഗ് ബോസ് പറയുന്നതും അതിശയത്തോടുകൂടി മത്സരാർത്ഥികൾ കേൾക്കുന്നതുമാണ് ഉണ്ടായിരുന്നത്.

മറ്റൊരു ശ്രദ്ധിക്കേണ്ട കാര്യം ക്യാപ്റ്റൻസി ടാസ്ക് ആണ് . കഴിഞ്ഞ വാരാന്ത്യ എപ്പിസോഡിൽ അവസാന ക്യാപ്റ്റൻസി ടാസ്ക് എന്നുപറഞ്ഞായിരുന്നു ക്യാപ്റ്റൻസി ടാസ്ക് നടത്തിയത്. അനൂപായിരുന്നു അതിൽ ക്യാപ്റ്റനായത്. എന്നാൽ, ഈ ആഴ്ചയും ക്യാപ്റ്റൻസി ടാസ്ക് നടത്തി. കിടിലം ഫിറോസ് അനൂപ് നോബി എന്നിവരായിരുന്നു മത്സരിക്കേണ്ടിയിരുന്നതെങ്കിലും നോബിയെ ഒഴിവാക്കി ആ അവസരം ഋതുവിന് കൊടുക്കുകയാണ് ഉണ്ടായത്.

ബിഗ് ബോസ് വീട്ടിൽ ഇതുവരെ ക്യാപ്റ്റനാകാത്ത വ്യക്തിയാണ് റിതു മന്ത്ര. ആ കാരണത്താൽ ആണ് ഋതുവിനെ ലാലേട്ടൻ ക്യാപ്റ്റന്സിയ്ക്ക് തിരഞ്ഞെടുത്തതെന്ന് പ്രതീക്ഷിക്കാം . എന്നാൽ മത്സരത്തിൽ രണ്ട് അവസരം കൊടുത്തിട്ടും ഋതുവിന് വിജയിക്കാനായില്ല. അതോടെ വീണ്ടും ടാസ്ക് വിജയിച്ച് അനൂപ് തന്നെ ക്യാപ്റ്റനായി.

പിന്നെ ഏഷ്യാനെറ്റ് പുറത്തുവിട്ട ഒരു വിഡിയോയിൽ റിതു പറയുന്ന വാക്കുകൾ ഷോ എക്സ്റ്റന്റ് ചെയ്യുന്നത് വ്യക്തമാക്കുന്നുണ്ട്. രണ്ടാഴ്ചയെ ഉള്ളു എന്നാണല്ലോ കരുതിയത് ഇനി നാലാഴ്ചയുണ്ടല്ലോ.. എന്ന് പറയുന്ന വീഡിയോ ആണ് അത്.

അതേസമയം, ചെന്നൈയിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ രണ്ട് സാധ്യതകളാണ് ഉള്ളത്. ഒന്നുകിൽ ബിഗ് ബോസ് നിർത്താം അല്ലെങ്കിൽ ബിഗ് ബോസ് എക്സ്റ്റൻഡ് ചെയ്യാം.. ബിഗ് ബോസ് നിർത്താൻ ഒരു സാധ്യതയും കാണുന്നില്ല. കാരണം ഇവരുടെ ഷൂട്ടിങ് നടക്കുന്നത് ഒരു ക്ളോസ്ഡ് ഏരിയയിലാണ്..

അതുകൊണ്ടുതന്നെ പുതിയ ക്യാപ്റ്റൻ വന്നപോലെ ഒരു റീ എൻട്രിക്കും സാധ്യതയുണ്ട് . അത് എല്ലാവരും പ്രതീക്ഷിക്കും പോലെ ഡിമ്പൽ ആകാനും സാധ്യതയുണ്ട്. എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് ബിഗ് ബോസ് ഷോ എക്സ്റ്റന്റ് ചെയ്യുമെന്നതിൽ തന്നെയാണ്.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top