Connect with us

ബെന്യാമിൻ അവാർഡുകൾ തിരികെ ഏൽപ്പിക്കണോ ? ബന്യാമിനെതിരെ ഉണ്ടായ പ്രചരണങ്ങള്‍ക്കുള്ള കാരണം വെളിപ്പെടുത്തി എം.എന്‍ കാരശേരി !

Malayalam

ബെന്യാമിൻ അവാർഡുകൾ തിരികെ ഏൽപ്പിക്കണോ ? ബന്യാമിനെതിരെ ഉണ്ടായ പ്രചരണങ്ങള്‍ക്കുള്ള കാരണം വെളിപ്പെടുത്തി എം.എന്‍ കാരശേരി !

ബെന്യാമിൻ അവാർഡുകൾ തിരികെ ഏൽപ്പിക്കണോ ? ബന്യാമിനെതിരെ ഉണ്ടായ പ്രചരണങ്ങള്‍ക്കുള്ള കാരണം വെളിപ്പെടുത്തി എം.എന്‍ കാരശേരി !

ആടുജീവിതം എന്ന ഒരൊറ്റ നോവലിലൂടെ ലോകമലയാളി മനസ് പിടിച്ചടക്കുകയും, അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമായ ‘ഗോട്ട് ടേയ്‌സ്’ ലൂടെ ആഗോളജനത മുഴുവന്‍ നെഞ്ചിലേറ്റുകയും, ചെയ്ത കേരളത്തിന്റെ അഭിമാനമായ യുവ സാഹിത്യകാരനാണ് ബെന്ന്യമിൻ . എന്നാൽ, ‘ആടുജീവിതം’ എക്കാലവും വളരെയധികം ചർച്ചകൾക്ക് പാത്രമായിട്ടുണ്ട് .

ഇപ്പോള്‍ വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ ആടുജീവിതം കോപ്പിയടിയാണ് എന്നതരത്തിൽ വാദങ്ങൾ ഉയരുകയാണ്. എഴുത്തുകാരനും രാഷ്ട്രീയ വിചക്ഷണനും യാത്രികനുമായിരുന്ന മുഹമ്മദ് ആസദിന്റെ ‘റോഡ് ടു മക്ക’ എന്ന പുസ്തകത്തില്‍നിന്നുള്ള ഭാഗങ്ങള്‍ ബെന്യാമിന്റെ ആടുജീവിതത്തില്‍ പകര്‍ത്തിയിട്ടുണ്ട് എന്നാണ് ഇപ്പോഴുള്ള ആരോപണം. ഇതിനു മുൻപും സമാനമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഇപ്പോൾ പ്രചരിക്കുന്ന പോസ്റ്റിനെ ചൊല്ലി ചർച്ചകൾ സജീവമാകുകയാണ്.

അറേബ്യന്‍ മരുഭൂമിയിലൂടെ നടത്തിയ യാത്രയാണ് അസദിന്റെ ആത്മകഥാപരമായ യാത്രാവിവരണത്തിന്റെ പ്രമേയം. ഇരു കൃതികളിലും മരുഭൂമിയിലെ അനുഭവങ്ങളുടെ വിവരണങ്ങള്‍ ധാരാളമായുണ്ട്. എന്നാല്‍ മോഷണാരോപണം ഉന്നയിക്കാന്‍ തക്കവിധത്തിലുള്ള സമാനത ഇവതമ്മിലുണ്ടോ? എന്നതാണ് ഉയരുന്ന ചോദ്യം.

മുഹമ്മദ് ആസാദിന്റെ റോഡ് ടു മക്ക എന്ന കൃതി ‘മക്കയിലേക്കുള്ള പാത’ എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് മലയാളത്തിലെ പ്രമുഖ നിരൂപകനും എഴുത്തുകാരനുമായ എം. എന്‍. കാരശ്ശേരിയാണ്. ആടുജീവിതത്തെയും മക്കയിലേക്കുള്ള പാതയെയും ബന്ധപ്പെടുത്തി ഇപ്പോഴുയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എം.എന്‍. കാരശ്ശേരി.

‘ബെന്യാമിന്‍ മക്കയിലേക്കുള്ള പാത വായിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. വായിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ഓര്‍മയില്‍ എവിടെയെങ്കിലും കിടന്ന രണ്ടോ മൂന്നോ വാചകം, രണ്ടോ മൂന്നോ ഇമേജ് അദ്ദേഹത്തിന്റെ എഴുത്തില്‍ വന്നു എന്നത് ഒരു കുറ്റമായോ ദോഷമായോ ആരോപിക്കുന്നത് ശരിയല്ല.

ആടുജീവിതം എഴുതുന്നതിന് മുന്‍പുതന്നെ ബെന്യാമിനെ എനിക്ക് ബഹ്‌റിനില്‍വെച്ച് പരിചയമുണ്ട്. ആടുജീവിതം ഒരു നല്ല നോവലാണ്. അടുത്ത കാലത്ത് മലയാളത്തില്‍ ഉണ്ടായ നല്ല നോവലാണത്. ഞാനത് ശ്രദ്ധിച്ച് വായിച്ചിട്ടുണ്ട്.” എം.എന്‍ കാരശേരി പറയുന്നു.

മുഹമ്മദ് അസദിന്റെ ആത്മകഥാപരമായ കൃതി പകര്‍ത്തിയതാണ് ആടുജീവിതം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആരോപണം. അതേക്കുറിച്ച് കാരശേരി പറയുന്നത് ഇങ്ങനെ ”

മരുഭൂമിയിലെ ഒരു അസ്തമയത്തേപ്പറ്റിയോ മരുപ്പച്ചയുടെ കുളിര്‍മയേപ്പറ്റിയോ പൊടിക്കാറ്റിനേപ്പറ്റിയോ അസദിനും ബെന്യാമിനും അനുഭവമുണ്ടാകും. മരുഭൂമി ബെന്യാമിനും കണ്ടിട്ടുണ്ട്. മുഹമ്മദ് അസദ് മാത്രമല്ലല്ലോ മരുഭൂമി കണ്ടിട്ടുള്ളത്.

രണ്ടെഴുത്തുകാരുടെ വാക്യങ്ങള്‍ തമ്മിലോ അലങ്കാരങ്ങള്‍ തമ്മിലോ സാമ്യംവരുക എന്നത് സാധാരണമായ കാര്യമാണ്. ബെന്യാമിന്‍ മക്കയിലേക്കുള്ള പാത വായിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം അറിഞ്ഞോ അറിയാതെയോ സമാനതയുള്ള രണ്ടോ മൂന്നോ വര്‍ണനകള്‍ വന്നിരിക്കാം. ആ വര്‍ണനകള്‍അല്ലല്ലോ ആ നോവല്‍. അതില്‍ മലയാളിയുടെ പ്രവാസജീവിതമുണ്ട്.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top