Connect with us

‘വി ഹാവ് ലെഗ്സ്’;ശേഷം അനശ്വരയെ കണ്ടോ? കണ്ണ് തള്ളി സദാചാര അമ്മാവന്മാർ !

Malayalam

‘വി ഹാവ് ലെഗ്സ്’;ശേഷം അനശ്വരയെ കണ്ടോ? കണ്ണ് തള്ളി സദാചാര അമ്മാവന്മാർ !

‘വി ഹാവ് ലെഗ്സ്’;ശേഷം അനശ്വരയെ കണ്ടോ? കണ്ണ് തള്ളി സദാചാര അമ്മാവന്മാർ !

മലയാളത്തിലെ കൊച്ചു മിടുക്കിയാണ് അനശ്വര രാജൻ. നടി എന്നതിനേക്കാൾ അനശ്വരയെ മലയാളികൾ നെഞ്ചോട് ചേർത്തത് പ്രായത്തിലും നല്ല വിവേകമുള്ള പെൺകുട്ടിയായതിനാലാണ് . മഞ്ജു വാര്യർ നായിക ആയി എത്തി മാർട്ടിൻ പ്രക്കാട്ട് , ജോജു ജോർജ്ജ് എന്നിവർ ചേർന്ന് നിർമ്മിച്ച ഫാന്റം പ്രവീണിന്റെ സംവിധാനത്തിൽ പിറന്ന ഉദാഹരണം സുജാത എന്ന സിനിമയിലൂടെ ബാലതാരം ആയി എത്തിയ അനശ്വര രാജന് പിന്നീട് നിരവധി ശക്തമായ കഥാപാത്രങ്ങളാണ് ലഭിക്കുകയായുണ്ടായത് .

മഞ്ജു വാര്യരുടെ മകളുടെ വേഷത്തിൽ ആണ് താരം ആദ്യം എത്തിയത്. ആതിരാ കൃഷ്ണൻ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ആദ്യ സിനിമയിൽ തന്നെ മികച്ച അഭിനയം കാഴ്ച്ച വെച്ച അനശ്വര രാജൻ പേക്ഷകരുടെ പ്രിയ നടി ആയി മാറി.

പിന്നീട് ഷെബിൻ ബെൻസൻ നായകൻ ആയി കെ കെ രാജീവ് സംവിധാനം നിർവഹിച്ച എവിടെ എന്ന സിനിമയിൽ കൂടി അനശ്വര വീണ്ടും ശക്തമായ കഥാപാത്രം ആയി എത്തി. മാത്യുസ് നായകൻ ആയി ഗിരീഷ് A D സംവിധാനം നിർവഹിച്ച തണ്ണീർ മത്തൻ ദിനങ്ങളിലൂടെ നായികാ പദവിലേക്ക് ഉയർന്ന അനശ്വര രാജനെ പിന്നീട് മലയാളികൾക്ക് പുതിയ നടി എന്ന് വിളിക്കാൻ തോന്നിയിട്ടുണ്ടാകില്ല . തണ്ണീർ മത്തൻ ദിനങ്ങളിളിലൂടെ നിഷ്കളങ്കമായ പ്രണയം കാഴ്ച വെച്ച അനശ്വര രാജൻ കയറിക്കൂടിയത് സിനിമാ പ്രേമികളുടെ ഹൃദയത്തിലേക്കായിരുന്നു.

2019 ൽ ദിലീപ് നായകനായി എത്തി സുഗീത് സംവിധാനം നിർവഹിച്ച മൈ സാന്റാ എന്ന സിനിമയിൽ ദിലീപിന്റെ മകൾ ആയി അനശ്വര എത്തി. അതേ വർഷം തന്നെ ബിജു മേനോനെ നായകൻ ആക്കി ജിബു ജേക്കബ്ബ് സംവിധാനം നിർവഹിച്ച ആദ്യരാത്രി എന്ന സിനിമയിൽ നായിക ആയി വീണ്ടും അരങ്ങേറി. രണ്ടു കാലഘട്ടത്തിൽ പറഞ്ഞ കഥയിൽ ഇരട്ട വേഷത്തിൽ ആണ് അനശ്വര മിന്നുന്ന പ്ര്വകടനമാണ് കാഴ്ച വെച്ചത്.

അതോടൊപ്പം രാഗിണി എന്ന തമിഴ് സിനിമയിലും താരം കഥാപാത്രമായി . പിന്നീട് ശക്തമായ കഥയുമായി എത്തിയ വാങ്ക് എന്ന മലയാള സിനിമയിലെ താരത്തിന്റെ അഭിനയമായിരുന്നു അനശ്വരയെ തുടക്കക്കാരി എന്നതിൽ നിന്നും മാറ്റിയെടുത്തത് . അത്കൊണ്ട് തന്നെ വാങ്കിലെ കഥാപാത്രം ഏറെ നിരൂപണ പ്രശംസ നേടിക്കൊടുത്ത ഒന്നായിരുന്നു . ഉദാഹരണം സുജാത തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ സിനിമയുടെ അഭിനയത്തിന് താരത്തിന് പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം എട്ട് ലക്ഷത്തിനു അടുത്ത് ആരാധകരാണ് ഉള്ളത് . താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി ഇൻസ്റ്റ ഗ്രാമിലൂടെ നിരന്തരം പങ്കു വെയ്ക്കാറുണ്ട്. താരത്തിന്റെ ചിത്രങ്ങളിൽ സദാചാര കണ്ണുകൾ ഏറെ പതിഞ്ഞിട്ടുള്ളതിനാൽ തന്നെ മാധ്യമങ്ങൾക്ക് വരെ പിന്നീട് അനശ്വരയുടെ ചിത്രങ്ങൾ വർത്തയാക്കേണ്ടിയും വന്നിട്ടുണ്ട്.

എന്നാൽ ഇപ്പോൾ അനശ്വര പങ്കുവച്ചിരിക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തന്നെ വലിയ ചർച്ച ആവുകയാണ്. വളരെ ഏറെ സിമ്പിൾ ആയാണ് താരം ഫോട്ടോയിൽ പ്രത്യക്ഷ പ്പെട്ടിരിക്കുന്നത്. ഫോട്ടോക്ക് താഴെ വന്ന ഒരു കമന്റാണ് പതിവുപോലെ ശ്രദ്ധ നേടിയിരിക്കുന്നത് .സദാചാര ആങ്ങളമാർക്ക് വിമർശിക്കാൻ ഇട കൊടുക്കാത്ത ഫോട്ടോകൾക്ക് താഴെയും സദാചാര അമ്മാവന്മാർ സ്ഥാനം പിടിച്ചിട്ടുണ്ട്. “ഇതുപോലെ ഉള്ള ഡ്രെസ്സ് എപ്പോഴും ധരിച്ചൂടെ, കയ്യും കാലും ഒന്നും കാണിക്കാതെ” എന്നാണ് ഒരു സദാചാര അമ്മാവന്റെ കമെന്റ് .

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ കോളിളക്കം ശ്രഷ്ടിച്ച കാമ്പയിൻ ആയിരുന്നു വി ഹാവ് ലെഗ്സ്. അതിന് കാരണക്കാരി കൂടി ആയ അനശ്വരയുടെ മാറ്റത്തിന്റെ കാരണമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

about anaswara rajan

More in Malayalam

Trending

Recent

To Top