Connect with us

റിതു മന്ത്രയ്‌ക്കെതിരെ ഭീഷണിയുമായി കാമുകൻ? സത്യം ഇതാണ്…..!

Malayalam

റിതു മന്ത്രയ്‌ക്കെതിരെ ഭീഷണിയുമായി കാമുകൻ? സത്യം ഇതാണ്…..!

റിതു മന്ത്രയ്‌ക്കെതിരെ ഭീഷണിയുമായി കാമുകൻ? സത്യം ഇതാണ്…..!

ഇന്ത്യയിൽ തന്നെ ഏറെ പ്രചാരത്തിലുള്ള ഷോയാണ് ബിഗ് ബോസ് ഷോ .റിയാലിറ്റി ഷോ എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന ഷൊ തന്നെയാണ് ബിഗ് ബോസ് . ഈ വ്യത്യസ്തത തന്നെയാണ് മറ്റ് ഷോയിൽ നിന്നും ഇതിലെ വേറിട്ട് നിർത്തുന്നത്.

പച്ചയായ ജീവിതം ലോകത്തിന് മുന്നിൽ തുറന്നുകാട്ടപ്പെടുന്നത് കൊണ്ടുതന്നെ ഈ ഷോയിൽ നിലനിൽക്കുന്നത് വളരെ പ്രയാസമുള്ള കാര്യം തന്നെയാണ്. പുറമെ നിന്ന് കാണുന്നവർക്ക് നിസ്സാരമായി തോന്നുമെങ്കിലും ബിഗ് ബോസ് വീട്ടിലെ ജീവിതം വലിയ പരീക്ഷണം തന്നെയാണ്.

മലയാളത്തിൽ ബിഗ് ബോസ് ഷോയുടെ മൂന്നാം സീസണാണ് നടക്കുന്നത്. ഫെബ്രുവരി പതിനാലിന് പതിനാലു പേരിൽ തുടങ്ങിയ ഷോ അവസാന ഘട്ടത്തിലേക്ക് എത്തിനിൽക്കുന്ന ഈ വേളയിൽ വെറും ഒൻപത് പേരാണ് ഉള്ളത് . ഇപ്പോൾ ബിഗ് ബോസ് വീട്ടിലുള്ള മത്സരാർത്ഥികൾ എല്ലാം തന്നെ വളരെ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. അതിൽ തന്നെ സ്ത്രീകളിൽ ശക്തമായ മത്സരാർത്ഥിയായ അറിയപ്പെടുന്നത് റിതു മന്ത്രയെയാണ്. അധികം ഒച്ചപ്പാടൊന്നും ബിഗ് ബോസ് വീട്ടിൽ ഉണ്ടാക്കിയിട്ടില്ലെങ്കിലും വ്യക്തമായ നിലപാടുകൾ ഉള്ള വ്യക്തിയാണ് റിതു.

ആരോടും എന്തും മുഖത്തു നോക്കി പറയാനുള്ള ധൈര്യവും അതോടൊപ്പം തന്നെ ക്ഷമയോടെ കാര്യം കേൾക്കാനുള്ള മനസും റിതുവിനെ മറ്റു മത്സരാർത്ഥികളിൽ നിന്നും വ്യത്യസ്തയാക്കുന്നു. കണ്ണൂർ സ്വദേശിനിയായ റിതു മന്ത്ര ബിഗ് ബോസിൽ വരും മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് കൂടാതെ പല സൗന്ദര്യ മത്സരങ്ങളിലും പങ്കെടുത്തു വിജയ് ആയിട്ടുണ്ട്.

ഇപ്പോൾ റിതുവിനെ ചുറ്റിപ്പറ്റിയുള്ള സംസാരമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അതിന് കാരണം ജിയാ ഇറാനി എന്ന വ്യക്തിയാണ്. റിതുവിന്റെ കാമുകനാണ് എന്ന പേരിലാണ് പെട്ടന്നൊരു ദിവസം ജിയാ ഇറാനി സോഷ്യൽ മീഡിയ ചർച്ചകളിൽ ഇടം പിടിച്ചത്. എന്നാൽ ഇപ്പോൾ റിതു വിന്റെ ആരാധകരെ പോലും സംശയിപ്പിക്കുന്ന വിധത്തിലാണ് ജിയാ ഇറാനിയുടെ സംസാരം സോഷ്യൽ മീഡിയയിൽ വളച്ചൊടിക്കപ്പെട്ടിരിക്കുന്നത് . റിതുവിന്റെ വോട്ടിംഗ് പോലും ഇത് ബാധിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഋതുവും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങളിലുള്ള ഫോട്ടോകൾ ജിയാ ഇറാനി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു.

അതോടൊപ്പം ഒരു പ്രമുഖ മാസികയ്ക്ക് ജിയാ ഇറാനി കൊടുത്ത അഭിമുഖവും ശ്രദ്ധേയമായിരുന്നു. നാല് വർഷമായി തങ്ങൾ പ്രണയത്തിലാണെന്നും ഇരുവീട്ടുകാര്‍ക്കും അതേ കുറിച്ച് അറിയാമെന്നുമായിരുന്നു ജിയാ പറഞ്ഞത്. എന്നാൽ, റിതു ഇതുവരെയും തനിക്ക് പ്രണയ ബന്ധമുള്ളതായി ഒരു സൂചനയും പ്രേക്ഷകർക്ക് നൽകിയിട്ടില്ല. അതാകാം ജിയയുടെ വാക്കുകളെ റിതുവിന്റെ ആരാധകർക്ക് പോലും വിശ്വസിക്കാൻ സാധിക്കാത്തത്.

അതേസമയം, തനിക്കെതിരെ വരുന്ന ആരോപണങ്ങൾക്കെതിരെയും ജിയാ പ്രതികരിച്ചിരുന്നു. ഞാന്‍ ഞങ്ങളെ കുറിച്ച് എന്ത് പറഞ്ഞാലും അത് വളച്ചൊടിച്ച് പ്രചരിപ്പിക്കാനാണ് സോഷ്യല്‍ മീഡിയയില്‍ പലര്‍ക്കും താല്‍പര്യം. കഴിഞ്ഞ ദിവസം ഞാനൊരു അഭിമുഖത്തില്‍ ഞങ്ങളൊന്നിച്ചുള്ള കുറേയധികം ചിത്രങ്ങള്‍ ഉണ്ടെന്ന് പറഞ്ഞതിന് ഞാന്‍ റിതുവിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ ചിലര്‍ വാര്‍ത്തകള്‍ കൊടുത്തു. റിതുവിന്റെ ആരാധകരാണ് കൂടുതല്‍ പണി തരുന്നത്. അവര്‍ക്ക് റിതു-മണിക്കുട്ടന്‍ അല്ലെങ്കില്‍ റിതു-റംസാന്‍ കോംബോ കാണാനാണ് കൂടുതല്‍ താല്‍പര്യം. അതൊക്കെ ഗെയിമിന്റെ ഭാഗമാണ്. അതുകൊണ്ടാണ് കൂടുതല്‍ ശ്രദ്ധിക്കാത്തത്.

ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങുന്ന റിതു മന്ത്ര ജിയയുടെ വെളിപ്പെടുത്തലുകൾക്കെതിരെ എങ്ങനെ പ്രതികരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. എന്തുതന്നെയായാലും താരം ഇതുവരെ തനിക്ക് ഒരു പ്രണയം ഉള്ള കാര്യവും കല്യാണം വരെ എത്തിനിൽക്കുന്ന വിഷയവും ബിഗ്ബോസിൽ ആരോടും തുറന്നു പറഞ്ഞിട്ടില്ല.

റിതു ഷോ കഴിഞ്ഞ് പുറത്തുവരുമ്പോൾ ജിയാ ഇറാനിയും ഒന്നിച്ചുള്ള ഈ അടുപ്പത്തിന്റെ പൂർണ്ണരൂപം ആരാധകരുമായി പങ്കുവെക്കും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. എന്തായാലും റിതു ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങാനുള്ള ദിവസങ്ങളായി കാത്തിരിക്കുകയാണ് ആരാധകർ.

about rithu manthra

Continue Reading
You may also like...

More in Malayalam

Trending

Recent

To Top