Malayalam
മഞ്ജു വാര്യർ തലനാരിഴക്ക് രക്ഷപെട്ടു! ശ്രീകുമാർ മേനോന്റെ വമ്പൻ കളികൾ പുറത്ത്
മഞ്ജു വാര്യർ തലനാരിഴക്ക് രക്ഷപെട്ടു! ശ്രീകുമാർ മേനോന്റെ വമ്പൻ കളികൾ പുറത്ത്
ഒന്ന് കഴിയുമ്പോൾ ഒന്ന് എന്ന് പറയുന്നത് പോലെ സംവിധായകൻ ശ്രീകുമാർ മേനോന് ഇത് കഷ്ടകാലം തന്നെയാണ്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റിലായ വാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ശ്രീവത്സം ഗ്രൂപ്പ് എന്ന വ്യവസായ ഗ്രൂപ്പാണ് ശ്രീകുമാര്‍ മേനോനെതിരെ പരാതി നല്‍കിയത്. ഇതേ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
സിനിമ നിര്‍മിക്കാനായി ശ്രീവത്സം ഗ്രൂപ്പില്‍ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സിനിമ നിര്‍മിക്കാമെന്ന് പറഞ്ഞ് ഒരു കോടി രൂപയാണ് ശ്രീകുമാര്‍ മേനോന്‍ ഈ വ്യവസായ ഗ്രൂപ്പില്‍ നിന്ന് വാങ്ങിയത്. എന്നാല്‍ സിനിമ നിര്‍മിക്കുന്നത് സംബന്ധിച്ച് ഒരു വിവരവും പിന്നീട് ശ്രീകുമാര്‍ മേനോനില്‍ നിന്ന് ഉണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു. പല തവണ ബന്ധപ്പെട്ടിട്ടും കൃത്യമായി വിവരം നല്‍കാന്‍ ശ്രീകുമാര്‍ മേനോന്‍ തയ്യാറാകാതെ വന്നതോടെയാണ് ശ്രീവത്സം ഗ്രൂപ്പ് പൊലീസില്‍ പരാതി നല്‍കിയത്.
ഇതിന് മുൻപ് ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2019 ഡിസംബര്‍ 5 നായിരുന്നു ആ സംഭവം. ശ്രീകുമാറിന്റെ ഇപ്പോഴത്തെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ ആ സംഭവമാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയുടെ അടിസഥാനത്തിലായിരുന്നു അന്ന് ശ്രീകുമാർ മേനോനെ പോലീസ് അറസ്റ്റ് ചെയ്തത്
14 വർഷം വെള്ളിത്തിരയിൽ നിന്ന് മാറി നിന്ന മഞ്ജു വാര്യർ വീണ്ടും തിരിച്ചെത്തിയത് ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത പരസ്യചിത്രങ്ങളിലൂടെയായിരുന്നു.എന്നാൽ സംവിധായകനും നായികയും തമ്മിലുള്ള സുഹൃദ്ബന്ധത്തിൽ വിള്ളലുണ്ടായെന്ന് പുറംലോകം അറിഞ്ഞത് ഒടിയൻ സിനിമയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങൾക്ക് ശേഷമാണ്. വിവാഹത്തോടെ അഭിനയത്തോടും നൃത്തത്തോടും വിടപറഞ്ഞ മഞ്ജുവാര്യർ 2013 ലാണ് വീണ്ടും വെള്ളിത്തിരയിലേക്ക് എത്തിയത്
പ്രമുഖ ജ്വല്ലറിക്കും ഐസ്ക്രീമിനും വേണ്ടി പരസ്യചിത്രത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ് . ശ്രീകുമാർ മേനോനാണ് അന്ന് മഞ്ജുവാര്യരെ ഉൾപ്പെടുത്തി പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തത്.
2017 ൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തന്നെ കുടുക്കാൻ മുംബൈ കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്ന് ദിലീപ് പറഞ്ഞതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. ശ്രീകുമാർ മേനോനെ ലക്ഷ്യമിട്ടായിരുന്നു ദിലീപിന്റെ പ്രസ്താവന.
ഇതോടെ മഞ്ജുവാര്യർ ശ്രീകുമാർ മേനോൻ സുഹൃദ്ബന്ധം ഗോസിപ്പ് കോളങ്ങളിൽ വീണ്ടും ഇടംപിടിച്ചു. 2018 ൽ തന്റെ ആദ്യസിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങിയ ശ്രീകുമാർ മേനോൻ നായികയായി കണ്ടത് മഞ്ജുവാര്യരെ തന്നെയായിരുന്നു. പ്രീ ബിസിനസിൽ 100 കോടി നേടിയെന്ന ശ്രീകുമാർ മേനോന്റെ അവകാശവാദവുമായാണ് ഒടിയൻ തീയേറ്ററുകളിൽ എത്തിയത്. എന്നാൽ ആദ്യഷോ കഴിഞ്ഞപ്പോൾ ശ്രീകുമാർമേനോന്റെയും മോഹൻലാലിന്റേയും ഫേസ്ബുക്ക് പേജുകളിൽ പ്രേക്ഷകർ നെഗറ്റീവ് കമന്റുകളിട്ടു.
ഒടിയൻ സൈബർ ആക്രമണവും ഡീഗ്രേഡിംഗും നേരിട്ടപ്പോൾ മഞ്ജു വാര്യർ മൗനം പാലിച്ചത് ശ്രീകുമാർ മേനോനെ ചൊടിപ്പിച്ചു. മഞ്ജുവാര്യർക്ക് ഒപ്പം നിന്നതിന്റെ ഫലമാണ് സംഘടിതമായ ആക്രമണമെന്ന് അന്ന് ശ്രീകുമാർമേനോൻ തുറന്നടിച്ചിരുന്നു. ഒരാള്‍ക്ക് ആവശ്യമുള്ള ഘട്ടത്തിലാണ് സുഹൃത്തുക്കള്‍ കൂടെ നില്‍ക്കേണ്ടത്. എന്നാല്‍ തന്റെ പ്രതിസന്ധി ഘട്ടത്തില്‍ മഞ്ജു 100 ശതമാനം തന്നെ കൈവിട്ടു. ഒരു ദിവസം പോലും ഓടിയ സിനിമകള്‍ക്കായി രംഗത്തിറങ്ങുന്ന മഞ്ജു വാര്യര്‍ ഒടിയനായി ഇതുവരെ ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഇട്ടിട്ടില്ലെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ശ്രീകുമാര്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും വിവരിക്കുന്ന പരാതി നടി മഞ്ജു വാര്യർനൽകി. തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുവെന്നും പ്രൊജക്ടുകള്‍ ഇല്ലാതാക്കുന്നുവെന്നും പരാമര്‍ശിച്ചിരുന്നു. ഒടിയന്‍ സിനിമയ്ക്ക് ശേഷം സമൂഹ മാധ്യമങ്ങളില്‍ തന്നെ അപമാനിക്കുന്നതിന് പിന്നില്‍ ശ്രീകുമാറും അദ്ദേഹത്തിന്റെ ഒരു സുഹൃത്തുമാണെന്നും വിശദീകരിക്കുന്നുണ്ട്. പരാതിക്കൊപ്പം മഞ്ജു ചില രേഖകളും കൈമാറിയിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചെന്നതുള്‍പ്പെടെയുളള മഞ്ജുവിന്റെ പരാതിയിലെ കാര്യങ്ങളില്‍ വസ്തുതയുണ്ടെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയിതു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സ്ത്രീയുടെ അന്തസ്സിന് ഹാനിവരുത്തിയതിനുമുള്ള വകുപ്പുകൾ ചേർത്തായിരുന്നു അന്ന് ശ്രീകുമാറിനെതിരെ കേസെടുത്തത്
അതെ സമയം മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തില്‍ ശ്രീകുമാർ മേനോന് പങ്ക്ഉണ്ടെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു . അതിന് ശേഷം ശ്രീകുമാര്‍ മേനോന് അദ്ദേഹത്തോടു ശത്രുതയുണ്ട്. ദിലീപിന്റെ ഭാര്യയാണെന്ന ഒറ്റക്കാരണത്താല്‍ തന്നേയും കേസില്‍പ്പെടുത്തി ദ്രോഹിക്കാന്‍ ശ്രമിക്കുകയാണെന്നു കാവ്യാ മാധവന്‍ നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായ പ്രതികാര കഥയാണ് അന്ന് കാവ്യ പറയാതെ പറഞ്ഞത്.
