ദുൽഖർ അമാല്‍ ദമ്പതിമാരുടെ മകൾ മറിയത്തിന്റെ പിറന്നാൾ ദിനമാണ് ഇന്ന്. ആരാധകർ മാത്രമാണ് താരങ്ങളടക്കം നിരവധി പേരാണ് രാജകുമാരിയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്. ഇപ്പോൾ ഇതാ മറിയത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നസ്രിയ. പിറന്നാള്‍ കുറിപ്പിനൊപ്പം ഒരു ചിത്രവും നസ്രിയ പങ്കു വച്ചിട്ടുണ്ട്.
ഞങ്ങളുടെ മാലാഖക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍. മുമ്മൂ, നിനക്ക് നാല് വയസ്സായി എന്ന് നച്ചു മാമിക്ക് വിശ്വസിക്കാനാവുന്നില്ല. ഇത്ര വേഗം വളരല്ലേ പൊന്നേ. എന്റെ കൂള്‍, കിടിലം ബേബി, നിന്നെ ഞാന്‍ സ്നേഹിക്കുന്നു.. ചിത്രം പങ്കുവെച്ച കൊണ്ട് നസ്രിയ പങ്കുവെച്ചത് ഇങ്ങനെയായിരുന്നു
നസ്രിയയുടെ അടുത്ത സുഹൃത്താണ് ആർക്കിടെക്റ്റും ദുൽഖർ സൽമാന്റെ ഭാര്യയുമായ അമാൽ സൂഫിയ. ഇരുവരും തമ്മിലുള്ള സൗഹൃദവും ഒന്നിച്ചുള്ള ചിത്രങ്ങളുമൊക്കെ മുൻപും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
ദുൽഖറുമായും നല്ല സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് നസ്രിയ. ദുൽഖർ വാത്സല്യത്തോടെ കുഞ്ഞി എന്നു വിളിക്കുന്ന നസ്രിയ മമ്മൂട്ടിയുടെ വീട്ടിലെ ആഘോഷ പരിപാടികളിലെയെല്ലാം സ്ഥിരം സാന്നിധ്യമാണ്. അമ്മുവെന്നു വിളിക്കുന്ന അമാലിനൊപ്പം കറങ്ങി നടക്കാനും ഷോപ്പിംഗിന് പോവാനുമൊക്കെ നസ്രിയ സമയം കണ്ടെത്താറുണ്ട്. അമാലിന്റെയും നസ്രിയയുടെയും സൗഹൃദത്തെ കുറിച്ച് ദുൽഖറും അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. നസ്രിയയുടെയും ഫഹദിന്റെയും പുതിയ വീടിന്റെ ഇന്റീരിയർ ചെയ്തതും അമാൽ ആയിരുന്നു.
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്റെ എമ്പുരാൻ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഇന്ന് ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. നേരത്ത, ഇതുവരെ 58 കോടിയിലേറെ അഡ്വാൻസ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...