Connect with us

തന്റെ വസ്ത്രത്തെക്കുറിച്ച് കമന്റ്ടിച്ച സഹ മത്സരാർത്ഥിയോട് “never ever comment on costume” എന്നു പറഞ്ഞവൾ വായടപ്പിച്ചു, ഉച്ചത്തിലവൾ കരഞ്ഞു വിളിച്ചത് ഓരോ പ്രേക്ഷകന്റെയും ചെവികളിൽ ഉണ്ടാകും തന്റെ സ്വപ്‍നങ്ങളിലേക്ക് അവൾ ഓടി തുടങ്ങുകയായിരുന്നു; കുറിപ്പ് വൈറൽ

Malayalam

തന്റെ വസ്ത്രത്തെക്കുറിച്ച് കമന്റ്ടിച്ച സഹ മത്സരാർത്ഥിയോട് “never ever comment on costume” എന്നു പറഞ്ഞവൾ വായടപ്പിച്ചു, ഉച്ചത്തിലവൾ കരഞ്ഞു വിളിച്ചത് ഓരോ പ്രേക്ഷകന്റെയും ചെവികളിൽ ഉണ്ടാകും തന്റെ സ്വപ്‍നങ്ങളിലേക്ക് അവൾ ഓടി തുടങ്ങുകയായിരുന്നു; കുറിപ്പ് വൈറൽ

തന്റെ വസ്ത്രത്തെക്കുറിച്ച് കമന്റ്ടിച്ച സഹ മത്സരാർത്ഥിയോട് “never ever comment on costume” എന്നു പറഞ്ഞവൾ വായടപ്പിച്ചു, ഉച്ചത്തിലവൾ കരഞ്ഞു വിളിച്ചത് ഓരോ പ്രേക്ഷകന്റെയും ചെവികളിൽ ഉണ്ടാകും തന്റെ സ്വപ്‍നങ്ങളിലേക്ക് അവൾ ഓടി തുടങ്ങുകയായിരുന്നു; കുറിപ്പ് വൈറൽ

വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ ഇവർ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറുകയായിരുന്നു ഡിംപിൾ . 100 ദിവസം പൂർത്തിയാകാൻ ആഴ്ചകൾ മാത്രം ശേഷിക്കവെയായിരുന്നു ഡിംപലിന്റെ വിടവാങ്ങാൽ. പിതാവിന്റെ വിയോഗത്തെ തുടർന്നാണ് ഗെയിം അവസാനിപ്പിച്ച് പുറത്ത് പോയത്.

പ്രേക്ഷകർ ഒന്നടങ്കം ഡിംപലിന്റെ ദുഃഖത്തിൽ പങ്കുചേരുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഡിംപൽ ഭാലിനെ കുറിച്ചുളള കുറിപ്പാണ്. ഹേറ്റേഴ്സിനെ പോലും തന്റെ ഫാൻസ് ആക്കി മാറ്റിയ ഡിംപലിന്റെ കഴിവിനെ കുറിച്ചാണ് കുറിപ്പിൽ പറയുന്നത്. ഡിംപൽ ഒരു സൂപ്പർ വുമണും നല്ല മനുഷ്യനുമാണെന്നാണ് ആരാധകൻ പോസ്റ്റിൽ പറയുന്നത്.

ആരായിരുന്നു ഡിംപൽ ഭാൽ എന്ന് പറഞ്ഞു കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.വാലന്റൈൻസ് ദിവസം ബിഗ്ഗ് ബോസ് സീസൺ മൂന്നിന്റെ വീട്ടിലേക്ക് കയറി വന്ന അവരെ മലയാളം അറിയാത്ത വെറുമൊരു മത്സരാർത്ഥി മാത്രമായിട്ടാണ് ഓരോ പ്രേക്ഷകനും വിലയിരുത്തിയത്. പിന്നീട് അവിടുന്നു ഒരോ ദിവസം കഴിയുംതോറും ഡിംപൽ മലയാളികളുടെ പ്രിയപ്പെട്ടവൾ ആയി തുടങ്ങുകയായിരുന്നു.പ്രിയപ്പെട്ട ജൂലിയറ്റിനെക്കുറിച്ചു പറഞ്ഞു അവൾ വിങ്ങി പൊട്ടിയപ്പോൾ കണ്ടിരുന്ന ഓരോരുത്തരും ഒപ്പം കരഞ്ഞു. ജൂലിയറ്റിന് ശേഷം ഒരു നല്ല കൂട്ടുകെട്ട് ഉണ്ടാവാൻ വർഷങ്ങൾ കാത്തിരുന്നു എന്നു ഡിംപൽ പറഞ്ഞപ്പോൾ തന്നെ ബന്ധങ്ങൾക്ക് എന്തോരം വിലയാണ് അവരുടെ ഉള്ളിലെന്നു ഓരോരുത്തരും തിരിച്ചറിഞ്ഞു.

ക്യാൻസർ സർവൈവലിനെ കുറിച്ചു ചിരിച്ചുകൊണ്ട്, ഇനിയും ഞാൻ ഓടും എനിക്കിഷ്ടമുള്ളതൊക്കെ ചെയ്യുമെന്ന് അവൾ വീണ്ടും വീണ്ടും പറഞ്ഞപ്പോൾ, വീണു പോയ ഒരുപാടുപേർക്ക് അതു വലിയൊരു പ്രചോദനമായി. തന്റെ വസ്ത്രത്തെക്കുറിച്ചു കലുങ്കിലിരുന്നു കമെന്റടിച്ച സഹ മത്സരാർത്ഥിയോട് “never ever comment on costume” എന്നു പറഞ്ഞവൾ വായടപ്പിച്ചപ്പോൾ പുറത്തുയർന്ന കൈയ്യടികളുടെ ഒച്ച അത്ര വലുതായിരുന്നു..

അവൾ ഒത്തിരി ആഗ്രഹിച്ച ക്യാപ്റ്റൻസി ടാസ്കിലേക്ക് വേറെ ആരെയെങ്കിലും നിർത്തി മത്സരിക്കുന്നോ എന്നു ചോദിച്ചപ്പോഴും, “I will do” എന്നും പറഞ്ഞു അവൾ ഇറങ്ങി തിരിച്ചു എത്തിയപ്പോൾ ലാലേട്ടനും കൂടെയുള്ള ഓരോരുത്തരും ആ പ്രകടനത്തെ വാനോളം അഭിനന്ദിച്ചു. കാരണം വിട്ടുകൊടുക്കില്ല എന്നു പറഞ്ഞു അത്ര മനോഹരമായാണ് അവരവിടെ മത്സരിച്ചത്. അവളുടെ അസുഖം ഒരു ഗെയിം തന്ത്രം മാത്രമാണെന്ന് പലരും പറഞ്ഞപ്പോഴൊക്കെയും അവരെക്കാളൊക്കെ മികച്ച രീതിയിൽ ഓരോ ടാസ്കിലും മത്സരിച്ചു അവൾ മറുപടി നൽകികൊണ്ടിരുന്നു. ഓരോ തവണ അവളുടെ അസുഖം സംസാര വിഷയം ആവുമ്പോഴും തിരിച്ചു പറഞ്ഞു നിൽക്കാൻ അറിയാതെ വിങ്ങിപ്പൊട്ടി പോയിരുന്നു ഡിംപൽ ഭാൽ എന്ന മത്സരാർത്ഥി, കാരണം അത്രയ്ക്ക് വേദന അവളുടെ ഉള്ളിലുണ്ടായിരുന്നു.

പെട്ടെന്നൊരു ദിവസം ഉറ്റ സുഹൃത്തായ മണിക്കുട്ടന്റെ അഭാവം ആ വീട്ടിലുണ്ടായപ്പോൾ ഉച്ചത്തിലവൾ കരഞ്ഞു വിളിച്ചത് ഓരോ പ്രേക്ഷകന്റെയും ചെവികളിൽ ഇന്നും ഉണ്ടാവും. തന്റെ സ്വപ്‍നങ്ങളിലേക്ക് അവൾ വീണ്ടും ഓടി തുടങ്ങിയപ്പോൾ, ഒത്തിരി ആഗ്രഹിച്ചതൊക്കെ വീണ്ടും വീണ്ടും ചെയ്യാൻ സാധിച്ചപ്പോൾ അവൾ അതൊക്കെ ഒരുപാട് ആസ്വദിച്ചു, വേദനകൾ മറന്നു. എന്നാൽ അതിനൊക്കെയും അച്ഛനോടും ബിഗ്ഗ്‌ ബോസ്സിനോടും നന്ദി പറഞ്ഞു നിൽക്കുമ്പോഴാണ്അപ്രതീക്ഷിതമായി സംഭവിച്ച അച്ഛന്റെ വിയോഗം കാരണം ഡിംപലിന് അവിടുന്നു ഇറങ്ങി പോവേണ്ടി വന്നത്. ആ പോക്കിൽ അവിടെ ഓരോരുത്തരും അവൾക്ക് വേണ്ടി കരഞ്ഞു,ഏറ്റവും കൂടുതൽ വഴക്കാളിയായി ആ വീട്ടിൽ നിറഞ്ഞു നിന്നിരുന്നു എങ്കിലും അവളുടെ ഉള്ളിൽ സ്നേഹം മാത്രമേ ഉള്ളൂ എന്നു ഓരോരുത്തരും വീണ്ടും വീണ്ടും അവിടെ പറഞ്ഞു. ഡിംപൽ ഭാൽ ഒരിക്കലും ഒരു മാലാഖയല്ല,കാരണം നമ്മൾ മാലാഖമാരെ കണ്ടിട്ടില്ല. അവൾ ഒരു മികച്ച സ്ത്രീയും നല്ല മനുഷ്യനും അങ്ങനെ എന്തൊക്കെയോ ആണവൾ..ഏറ്റവും പ്രധാനപ്പെട്ടത്. മലയാളം ബിഗ് ബോസിലെ ഏറ്റവും ശക്തയായ മത്സരാർഥിയാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top