Connect with us

ബിഗ് ബോസ് വീടിനുള്ളിൽ പ്രേക്ഷകർ കാണാത്ത സുഖസൗകര്യങ്ങൾ ; ഇത് കേട്ടാൽ നിങ്ങളുടെ കണ്ണ് തള്ളും; ബിഗ് ബോസേട്ടൻ ആള് പൊളിയാ !

Malayalam

ബിഗ് ബോസ് വീടിനുള്ളിൽ പ്രേക്ഷകർ കാണാത്ത സുഖസൗകര്യങ്ങൾ ; ഇത് കേട്ടാൽ നിങ്ങളുടെ കണ്ണ് തള്ളും; ബിഗ് ബോസേട്ടൻ ആള് പൊളിയാ !

ബിഗ് ബോസ് വീടിനുള്ളിൽ പ്രേക്ഷകർ കാണാത്ത സുഖസൗകര്യങ്ങൾ ; ഇത് കേട്ടാൽ നിങ്ങളുടെ കണ്ണ് തള്ളും; ബിഗ് ബോസേട്ടൻ ആള് പൊളിയാ !

ബിഗ് ബോസ് സീസൺ ത്രീ ഇപ്പോൾ റേറ്റിങ്ങിൽ പോലും മുൻപന്തിയിലെത്തി മുന്നേറുകയാണ്. ഷോ തുടങ്ങിയപ്പോൾ ഉണ്ടായിരുന്നതിലും കൂടുതൽ പ്രേക്ഷകരാണ് ഇപ്പോൾ ഷോയ്ക്ക് ഉണ്ടായിരിക്കുന്നത്. ആദ്യമൊക്കെ മത്സരാർത്ഥികളെ പരിചയമല്ലാത്തതിനാൽ പ്രേക്ഷകർ കാണാൻ ഒരു വിമുഖത കാട്ടിയിരുന്നു എന്ന് വേണം കരുതാൻ. എന്നാൽ, പരിചിതമായവരെക്കാൾ പെട്ടന്ന് അപരിചിതരായ താരങ്ങൾ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു.

കഴിഞ്ഞ കുറച്ച് എപ്പിസോഡുകളിലായിട്ട് സംഭവ ബഹുലമായ നിമിഷങ്ങളാണ് ബിഗ് ബോസ് സീസൺ ത്രീയിൽ നടന്നുകൊണ്ടിരിക്കുന്നത്. അതിൽ മണിക്കുട്ടനും സൂര്യയും തമ്മിലുള്ള കഥകളൊക്കെ ഒന്നടങ്ങിയപ്പോൾ ഡിമ്പലിന്റെയും മണിക്കുട്ടന്റെയും സൗഹൃദമാണ് പ്രേക്ഷകർക്ക് പ്രിയങ്കരമായിരിക്കുന്നത്.

എന്നാൽ, ഡിമ്പൽ പപ്പയുടെ മരണത്തെ തുടർന്ന് ഷോയിൽ നിന്ന് പോയത് എല്ലാവര്ക്കും ഏറെ വിഷമായിട്ടുണ്ട്. അതേസമയം, കൊറോണയൊക്കെയല്ലേ ഇനി ബിഗ് ബോസ് ഷോ അവസാനിപ്പിക്കുമോ? ഡിമ്പലും പോയി.. ഷോയിലെ രാജകുമാരി തന്നെയായിരുന്നു ഡിമ്പൽ..ഇപ്പോൾ കാണാൻ ഒരു സുഖവുമില്ല.. എന്നൊക്കെ നിരവധി കമ്മെന്റുകളാണ് സോഷ്യൽമീഡിയയിൽ കറങ്ങി നടക്കുന്നത്.

പക്ഷെ, ഇതൊന്നുമറിയാതെ ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികൾ അവിടെ മത്സരവും നോമിനേഷൻ ചർച്ചകളും തമാശകളുമൊക്കെയായി കഴിയുകയാണ്. എങ്കിലും എല്ലാവരും കുടുംബത്തോട് സംസാരിക്കാൻ കിട്ടുന്ന അവസരത്തിലൊക്കെ കൊറോണയുടെ പ്രശ്നങ്ങൾ ചോദിച്ചറിയായുണ്ട്.

അതേസമയം കഴിഞ്ഞു പോയ ഒരു എപ്പിസോഡിൽ മണിക്കുട്ടനും ഡിമ്പലും സംസാരിച്ച ബിഗ് ബോസിലെ മറ്റാർക്കുമറിയാത്ത രഹസ്യം ഞെട്ടിക്കുന്നതാണ്. ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകുന്ന സൗകര്യങ്ങളായിരുന്നു അന്നവർ പറഞ്ഞിരുന്നത്. അതല്ലേലും ഡിമ്പൽ ഇപ്പോഴും ബിഗ് ബോസ് നല്ലതാ.. നല്ല കെയർ ചെയ്യും എന്നൊക്കെ പറയാറുണ്ട്.. അത് ശരിയാ.. എല്ലാ മത്സരാർത്ഥികളോടും വളരെ സമാധാനത്തോടെയാണ് ബിഗ് ബോസ് സംസാരിക്കാറുള്ളത്. പോരാത്തതിന് ഇടയ്ക്ക് തമാശയും പറയും..

അന്നൊരിക്കൽ രത്നങ്ങൾ എടുക്കുന്ന ടാസ്കിൽ റംസാനും സജ്നയും ഡിമ്പലും പോലീസുകാരായി കോൺഫെഷൻ റൂമിൽ നിന്ന് സംസാരിച്ചപ്പോൾ എനിക്ക് വേറെ പണിയുണ്ട്,, നിങ്ങൾ പുറത്തു പോയി സംസാരിക്കൂ എന്നൊക്കെ പറഞ്ഞിട്ടുണ്ട്… അന്നെല്ലാവരും ഗൗരവക്കാരനായി മാത്രം കണ്ട ബിഗ് ബോസിന്റെ സംസാരം കേട്ട് ചിരിച്ചിട്ടുണ്ടാകണം..

പക്ഷെ അതിലും പ്രത്യകത, നമ്മളെ പോലും ഞെട്ടിക്കുന്ന രീതിയിലാണ് ബിഗ് ബോസ് അവരെ ട്രീറ്റ് ചെയ്യുന്നത്, നമ്മൾ അവിടെയുള്ള മത്സരാർത്ഥികളെ മാത്രമേ ശ്രദ്ധിക്കുന്നുള്ളു. പക്ഷെ ബിഗ് ബോസ് ആരാണെന്ന് ഒരു ചോദ്യം നമ്മൾ ചോദിച്ചിട്ടില്ല.. ഒരാശാരീരിയായി മാത്രമേ നമ്മൾ ബിഗ് ബോസിനെ അറിയുനുള്ളു. അവിടെ റേഷന് വേണ്ടി ബജറ്റ് ടാസ്ക് എന്നൊക്കെയാണല്ലോ നമ്മൾ മനസ്സിലാക്കിയിരിക്കുന്നത്. എന്നാൽ അന്ന് ഡിമ്പൽ പറഞ്ഞത് വച്ചാണെങ്കിൽ അവർ അവിടെ സുഖലോലുപരായി തന്നെയാണ് കഴിയുന്നത്.

വന്നതിന് ശേഷം നിരവധി തവണ കൊറോണ ടെസ്റ്റ് നടത്തി, ഒരുപാട് ചെക്കപ്പുകൾ ചെയ്തു, നമ്മുടെ ഹെൽത്തിനെ ഭയങ്കരമായി കയർ ചെയ്യുന്നുമുണ്ട്. എന്നൊക്കെയാണ് ഡിമ്പൽ പറഞ്ഞത്. പിന്നെ മറ്റൊരു കാര്യം അവിടെ ഇപ്പോഴും വെയ്റ്റ് ഒക്കെ എടുക്കും . വെയ്റ്റ് കുറവായി എന്നുകണ്ടാൽ അവർക്ക് സ്പെഷ്യൽ ഫുഡാണ് കൊടുക്കാറുള്ളത്.

പിന്നെ ബോഡി ബിൽഡേഴ്‌സ് ആയിട്ടുള്ള മത്സരാർത്ഥികൾക്ക് അവരുടെ ഡയറ്റും കൊടുക്കുന്നുണ്ട്. ഡിമ്പലിനെ അവർ നോക്കിയതിനെ കുറിച്ച് പറയേണ്ടതില്ലല്ലോ… അതുകൊണ്ടുതന്നെയാണ് ഡിമ്പൽ എപ്പോഴും ബിഗ് ബോസ് പാവമാ.. എന്നൊക്കെ പറയാറുള്ളത്.

പിന്നെ സ്പോൺസർ ടാസ്ക് എന്നും പറഞ്ഞ് എന്നുമുണ്ടാകും ഓരോ ചെറിയ കുട്ടിക്കളികൾ.. അപ്പോൾ ബിരിയാരി മുതൽ ശരിക്കും ഫുഡ് കൊടുക്കും.. ഇന്നലെത്തന്നെ കണ്ടില്ലേ പിസ്സ.. ഈ നൂറ് ദിവസത്തിനകത്ത് അവരൊന്നും വീട്ടിൽ പോലും ഇത്രയും കഴിക്കുന്നുണ്ടാകില്ല.. മോഹൻലാൽ വരെ റെസ്‌പെക്ട് ചെയ്യുന്ന ആളാണ് എന്ന് ഒരു എപ്പിസോഡിൽ നമ്മളെ കാണിച്ചു തന്നതാണ്..എന്നാലും ആരായിരിക്കും ഈ ബിഗ് ബോസ്? ആർക്കേലും എന്തേലും ഐഡിയ ഉണ്ടോ?ഏതായാലും ബോസേട്ടൻ പൊളിയാണ് …

about bigg boss

More in Malayalam

Trending

Recent

To Top