Connect with us

ബിഗ് ബോസില്‍ നിന്നും ഇറങ്ങിയാല്‍ ആദ്യം അങ്ങോട്ടേക്ക് പോകണം ; റിതുവിനോട് കിടിലം ഫിറോസ്!

Malayalam

ബിഗ് ബോസില്‍ നിന്നും ഇറങ്ങിയാല്‍ ആദ്യം അങ്ങോട്ടേക്ക് പോകണം ; റിതുവിനോട് കിടിലം ഫിറോസ്!

ബിഗ് ബോസില്‍ നിന്നും ഇറങ്ങിയാല്‍ ആദ്യം അങ്ങോട്ടേക്ക് പോകണം ; റിതുവിനോട് കിടിലം ഫിറോസ്!

ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പ് അപ്രതീക്ഷിത അനുഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഫൈനലിനായി ഇനി വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേയുള്ളു . ഇത്തവണ ഫൈനലിസ്റ്റുകള്‍ ആരൊക്കെയാവും എന്നറിയാന്‍ ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കടുപ്പമേറിയ ടാസ്‌ക്കുകളും ഗെയിമുകളുമൊക്കെയാണ് ഷോയില്‍ വരാനിരിക്കുന്നത്. നിലവില്‍ പത്ത് പേരാണ് ബിഗ് ബോസ് വീട്ടിലുളളത്. ഡിമ്പല്‍ ഭാലിന്‌റെ അസാന്നിദ്ധ്യം കഴിഞ്ഞ ദിവസം ഹൗസില്‍ നല്ലതുപോലെ പ്രതിഫലിച്ചു.

ഡിമ്പല്‍ ഉടന്‍ ബിഗ് ബോസിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് മത്സരാർത്ഥികളും ഒപ്പം ആരാധകരും. കഴിഞ്ഞ ദിവസം ഡിമ്പലിനെ തിരിച്ചുകൊണ്ടുവരണമെന്ന് മണിക്കുട്ടന്‍ ബിഗ് ബോസിനോട് അഭ്യര്‍ത്ഥിക്കുന്ന രംഗം വളരെ സങ്കടകരമായിരുന്നു . മണിക്കുട്ടന് പുറമെ ഡിമ്പലിന്‌റെ പിതാവിന്‌റെ വിയോഗത്തില്‍ തകര്‍ന്നുപോയ മറ്റൊരു മല്‍സരാര്‍ത്ഥിയായിരുന്നു കിടിലം ഫിറോസ്.

ബിഗ് ബോസില്‍ ഡിമ്പലിനെതിരെ പറഞ്ഞ കാര്യങ്ങള്‍ വീട്ടുകാരെ വിഷമത്തിലാക്കിയോ എന്ന ആശങ്കയായിരുന്നു കിടിലത്തിനുണ്ടായത്. ബിഗ് ബോസ് ഹൗസില്‍ ഏറെ നേരം അസ്വസ്ഥനായി കണ്ട കിടിലം തുടര്‍ന്ന് കണ്‍ഫെഷന്‍ റൂമില്‍ മനസുതുറന്ന ശേഷമാണ് സമാധാനമായത്. ഇതെല്ലാം താങ്കളുടെ അനാവശ്യ ചിന്തകളാണെന്നാണ് കിടിലം ഫിറോസിന്‌റെ തുറന്നുപറച്ചിലിന് ശേഷം ബിഗ് ബോസ് അറിയിച്ചത്.

തുടര്‍ന്ന് നോബി ഉള്‍പ്പെടെയുളള സഹമല്‍സരാര്‍ത്ഥികളും ഇതേകാര്യം കിടിലത്തോട് പറഞ്ഞു. എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ എല്ലാവരോടും പറഞ്ഞുനടക്കേണ്ടെന്നും കണ്‍ഫെഷന്‍ റൂമില്‍ സംസാരിച്ചാല്‍ മതിയെന്നുമാണ് നോബി കിടിലത്തോട് പറഞ്ഞത് . ഇതിന് ശേഷവും ഡിമ്പലിനെ കുറിച്ച് കിടിലം ഹൗസില്‍ സംസാരിച്ചിരുന്നു. ഇവിടെ നിന്നും പുറത്തായാല്‍ ഡിമ്പുവിന്‌റെ വീട്ടില്‍ എന്തായാലും പോവണമെന്ന് കഴിഞ്ഞ എപ്പിസോഡില്‍ കിടിലം റിതുവിനോട് പറഞ്ഞു.

ഈ ശനിയാഴ്ച എന്നെ ജനം ഇവിടെ തുടരാന്‍ അനുവദിക്കുക ആണെങ്കില്‍ പിന്നെ നൂറ് ദിവസം വരെയും ജനം നോക്കികോളും. ഈ ശനിയാഴ്ച ഇറങ്ങിപോടാ എന്ന് പറയുവാണെങ്കില്‍ പിന്നെ എനിക്ക് ഓരോന്ന് പ്ലാന്‍ ചെയ്യണം. ഇനി എങ്ങനെ, എന്ത്, ഏത് എന്നെല്ലാം. എന്റെ മനസില്‍ ഡിമ്പുവിന്‌റെ വീട്ടിലോട്ട് പോണം എന്നുണ്ട്. എന്നിറങ്ങിയാലും ശരി. ഡിമ്പുവിന്‌റെ വീട്ടില്‍ ഒന്ന് പോവണം, റിതുവിനോട് കിടിലം ഫിറോസ് പറഞ്ഞു.

ബിഗ് ബോസ് വീട്ടില്‍ പലതവണ വഴക്കുണ്ടാക്കിയിട്ടുള്ള മല്‍സരാര്‍ത്ഥികളാണ് കിടിലം ഫിറോസും ഡിമ്പല്‍ ഭാലും. തനിക്ക് എതിരാളികളാണെന്ന് തോന്നുന്നവരെ ടാര്‍ഗറ്റ് ചെയ്യലായിരുന്നു മുന്‍പ് ഫിറോസിന്‌റെ പ്രധാന പരിപാടി. ബിഗ് ബോസ് പ്രോഗ്രാമിനെ കുറിച്ച് ശരിക്കും അറിഞ്ഞാണ് താന്‍ ഇവിടെ വന്നതെന്ന് മുന്‍പ് കിടിലം പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ വേറിട്ട ഗെയിം പ്ലാനുകളും സ്ട്രാറ്റര്‍ജികളുമാണ് ഫിറോസ് ബിഗ് ബോസ് വീട്ടില്‍ ഉപയോഗിക്കുന്നത്.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top