Connect with us

ബിഗ് ബോസ് നിർത്താൻ പോകുന്നു? ഈ രണ്ടുപേർ നേരിട്ട് വിജയത്തിലേക്ക്; ബിഗ് ബോസ് പ്രേമികളുടെ ആഗ്രഹം !

Malayalam

ബിഗ് ബോസ് നിർത്താൻ പോകുന്നു? ഈ രണ്ടുപേർ നേരിട്ട് വിജയത്തിലേക്ക്; ബിഗ് ബോസ് പ്രേമികളുടെ ആഗ്രഹം !

ബിഗ് ബോസ് നിർത്താൻ പോകുന്നു? ഈ രണ്ടുപേർ നേരിട്ട് വിജയത്തിലേക്ക്; ബിഗ് ബോസ് പ്രേമികളുടെ ആഗ്രഹം !

ബിഗ് ബോസ് സീസൺ ത്രീ ഗ്രാൻഡ് ഫിനാലയിലോട്ട് അടുക്കുകയാണ്. ഇപ്പോൾ എഴുപത്തിയാറാം എപ്പിസോഡ് ആണ് പിന്നിട്ടത്. കഴിഞ്ഞ രണ്ട് സീസണുകളിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ ഷോ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.. എന്തുസംഭവിച്ചാലും ഷോ മസ്റ്റ് ഗോ ഓൺ എന്നും പറഞ്ഞ് ആഴ്ചയിൽ കയറിവരുന്ന ലാലേട്ടൻ ഇന്നാണ് എത്തുക.

എന്നാൽ, ഇതിനിടയിൽ ബിഗ് ബോസിന്റെ മുന്നോട്ടുള്ള പോക്കിൽ ആശങ്കയറിയിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ലോകമെമ്പാടും ചർച്ച ചെയ്യുന്ന ഒരു റിയൽ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. തീർത്തും വ്യത്യസ്തമായ ചുറ്റുപാടിൽ നിന്നുമുള്ള കുറച്ചുപേരെ നൂറ് ദിവസം ഒരു വീട്ടിൽ അടച്ചിടുന്നതാണ് പ്രത്യക്ഷത്തിൽ ബിഗ് ബോസ് ഗെയിം.

മലയാളത്തിൽ ഷോയ്ക്ക് തുടക്കമായിട്ട് അധികകാലമായിട്ടില്ല . ഇതിപ്പോൾ മൂന്നാം സീസണാണ്… എന്നാൽ ഹിന്ദിയിലും തമിഴിലുമൊക്കെ നിരവധി സീസണുകൾ പിന്നിട്ട് വളരെ വിജയത്തോടെയാണ് ഷോ മുന്നോട്ട് പോകുന്നത്. എന്നാൽ മലയാളത്തിൽ ആദ്യ സീസൺ പെട്ടന്ന് തന്നെ ഹിറ്റായി മാറിയിരുന്നു. അതിന്റെ പ്രധാന കാരണം പ്രേക്ഷകർക്ക് വളരെ സുപരിചിതനായ താരങ്ങളായിരുന്നു എന്നതാണ് .

എന്നാൽ സീസൺ റ്റു വലിയൊരു കോളിളക്കം സൃഷ്ട്ടിച്ചപ്പോഴേക്കും കൊറോണ പ്രതിസന്ധിയെ തുടർന്ന് നിർത്തലാക്കി. പ്രേക്ഷകർക്ക് ഏറെ നിരാശയുണ്ടാക്കിയ സീസണായിരുന്നു കഴിഞ്ഞ സീസൺ. ഇപ്പോഴിതാ.. കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായതോടെ ബിഗ് ബോസ് സീസൺ ത്രീയെ കുറിച്ചും ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.

അതിനോടൊപ്പം പ്രേക്ഷകരെ ഏറെ വേദനിപ്പിച്ച ഒരു സംഭവമായിരുന്നു ഡിമ്പലിന്റെ പിതാവിന്റെ അപ്രതീക്ഷിത മരണം. അതോടെ ഡിമ്പൽ ഷോയിൽ നിന്നും പോയതും പ്രേക്ഷകർക്ക് ഇനിയും ഉൾക്കൊള്ളാൻ സാധിചെട്ടില്ല. ഡിമ്പൽ തിരിച്ചുവരുമെന്ന ആഗ്രഹം എല്ലാവരും പ്രകടിപ്പിക്കുമ്പോഴും കൊറോണ പ്രതിസന്ധിക്കിടയിലും ഇനിയൊരു തിരിച്ചു വരവുണ്ടാകില്ലന്നും പലരും ഉറപ്പിച്ചു പറയുന്നുണ്ട്.

ഏതായാലും കഴിഞ്ഞ എപ്പിസോഡിന്റെ ശോകമൂകമായ അവസ്ഥ വച്ചിട്ട് അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും നിരാശകൊണ്ട് പറയുന്നവർ ധാരാളമാണ്. കഴിഞ്ഞ എപ്പിസോഡിൽ ഷോ മസ്റ്റ് ഗോ ഓൺ ഒക്കെ പറഞ്ഞെങ്കിലും ഒന്നും തന്നെ ഉണ്ടായില്ല. തുടക്കം തൊട്ട് എല്ലാവരും ഡിമ്പലിന്റെ ഓർമ്മയിൽ തന്നെയായിരുന്നു. പിന്നീട് ക്യാപ്റ്റൻസി ടാസ്‌കും സ്‌പോൺസേർഡ് ടാസ്കുമൊക്കെ നടത്തിയപ്പോൾ ഡിമ്പലിന്റെ ആബ്സൻസ് നന്നായി അറിയാനുണ്ടായിരുന്നു.

അതേസമയം മണിക്കിക്കുട്ടൻ ഫാൻ പേജിൽ അടുത്തിടെ വന്ന ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത് . ബിഗ് ബോസ് സീസൺ ത്രീയിൽ ഏറെ ആരാധകരുള്ള രണ്ടുപേരാണ് മണിക്കുട്ടനും ഡിമ്പൽ ഭാലും . ഇവരെ രണ്ടാളെയും വിജയികളായി പ്രഖ്യാപിക്കണമെന്നാണ് ആരാധകർ പറയുന്നത്. ഡ്രീംസ് എന്ന ഹാഷ് ടാഗോടെ ഇൻസ്റ്റാഗ്രാം പേജിലും ഫോട്ടോ കാണാം…

ഏതായാലും ഇന്ന് മോഹൻലാൽ വരുന്ന വാരാന്ത്യ എപ്പിസോഡ് ആണ് . ഇനിയുള്ള ഷോ എങ്ങനെ ആകുമെന്ന് അറിയാൻ ആകാംക്ഷയോടെയാണ് ബിഗ് ബോസ് പ്രേമികൾ കാത്തിരിക്കുന്നത്.

about bigg boss

More in Malayalam

Trending

Recent

To Top