Connect with us

അശ്വതി ഒരിക്കലും മറക്കാൻ പാടില്ലാത്ത രക്തസാക്ഷിയാണ്’; പോരാട്ടം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരെ കുറിച്ച് ഹരീഷ് പേരടിയുടെ വാക്കുകൾ…!

Malayalam

അശ്വതി ഒരിക്കലും മറക്കാൻ പാടില്ലാത്ത രക്തസാക്ഷിയാണ്’; പോരാട്ടം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരെ കുറിച്ച് ഹരീഷ് പേരടിയുടെ വാക്കുകൾ…!

അശ്വതി ഒരിക്കലും മറക്കാൻ പാടില്ലാത്ത രക്തസാക്ഷിയാണ്’; പോരാട്ടം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരെ കുറിച്ച് ഹരീഷ് പേരടിയുടെ വാക്കുകൾ…!

കൊവിഡ് ബാധിച്ച് മരണപ്പെട്ട ആരോഗ്യ പ്രവര്‍ത്തക അശ്വതി രക്തസാക്ഷിയാണെന്ന് നടന്‍ ഹരീഷ് പേരടി അഭിപ്രായപ്പെട്ടു . ഈ കാലം കഴിഞ്ഞ്് സാധരണ ജീവിതത്തിലേക്ക് മടങ്ങുമ്പോഴും ഒരിക്കലും മറക്കാന്‍ പാടില്ലാത്ത രക്തസാക്ഷിയാണ് അശ്വതി. അങ്ങനെ തന്നെയാണ് നമുക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും പൊലീസും. അവരോട് സഹകരിക്കേണ്ടത് നമ്മുടെ കടമയാണെന്നും ഹരീഷ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്

വെളുത്ത കുപ്പായത്തിലും കാക്കിയിലും എത്തുന്ന അവരും നമ്മളെ പോലെ സാധാരണ മനുഷ്യന്മാരാണ്. അവരുടെ ചെറിയ തെറ്റുകള്‍ പോലു ക്ഷമിക്കേണ്ട സമയമാണിത്. കാരണം അവര്‍ ഇല്ല എന്നുണ്ടെങ്കില്‍ പിന്നെ നമ്മളില്ല. ഇന്നത്തെ രാഷ്ട്രീയവും ഇതാണെന്ന് ഹരീഷ് പറഞ്ഞത്.

‘അശ്വതി ഈ കോവിഡ് കാലത്തിലെ രക്തസാക്ഷിയാണ്…ഈ കോവിഡ് കാലം കഴിഞ്ഞ് നമ്മള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോഴും നമ്മള്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത രക്തസാക്ഷി…നമുക്ക് വേണ്ടി മരിച്ച ആരോഗ്യ പ്രവര്‍ത്തക…അതുപോലെ തന്നെയാണ് ഇപ്പോഴും നമുക്ക് വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന, ജീവന്‍ മരണ പോരാട്ടം നടത്തി കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും പോലീസും..

ഈ മഹാമാരിയുടെ കാലത്ത് അവരോട് പരമാവധി സഹകരിക്കുക.. ആ വെളുത്ത കുപ്പായത്തിലും ആ കാക്കി കുപ്പായത്തിലും നമുക്ക് വേണ്ടി ഇറങ്ങി തിരിച്ച നമ്മളെക്കാള്‍ പ്രശനങ്ങളുള്ള സാധാരണ മനുഷ്യരാണ്. അവരുടെ ചെറിയ തെറ്റുകളോടുപോലും ക്ഷമിക്കേണ്ട സമയമാണ്. കാരണം അവരില്ലെങ്കില്‍ നമ്മളില്ല. ഇന്നത്തെ എന്നിലെ രാഷ്ട്രിയം ഇതാണ്.’ ഹരീഷ് പേരടിയുടെ വാക്കുകൾ.

അതേസമയം രാജ്യത്ത് കൊവിഡ് രോഗബാധ ഗുരുതരമായ ജില്ലകളില്‍ ലോക്ഡൗണിന് കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനം കടന്ന ജില്ലകള്‍ അടച്ചിടാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് 150 ജില്ലകളുടെ പട്ടിക കേന്ദ്രം തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, അവശ്യ സേവനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയുള്ള ലോക്ക്ഡൗണിനാണ് ഇപ്പോൾ മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദ്ദേശം. ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപടികള്‍ ശുപാര്‍ശ ചെയ്തത്. അതേസമയം, സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക.

about hareesh peradi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top