Connect with us

ഞങ്ങളുടെ ഒരു സൈന്യം തന്നെ നിങ്ങള്‍ക്ക് ഒപ്പമുണ്ട്; ശക്തമായി തുടരുക.. പിന്തുണയുമായി പാർവതി

News

ഞങ്ങളുടെ ഒരു സൈന്യം തന്നെ നിങ്ങള്‍ക്ക് ഒപ്പമുണ്ട്; ശക്തമായി തുടരുക.. പിന്തുണയുമായി പാർവതി

ഞങ്ങളുടെ ഒരു സൈന്യം തന്നെ നിങ്ങള്‍ക്ക് ഒപ്പമുണ്ട്; ശക്തമായി തുടരുക.. പിന്തുണയുമായി പാർവതി

ബിജെപി പ്രവര്‍ത്തകരില്‍ നിന്നും വധഭീഷണി നേരിടുന്ന നടന്‍ സിദ്ധാര്‍ഥിന് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്. ട്വിറ്ററിലൂടെയാണ് പാര്‍വതി സിദ്ധാര്‍ഥിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

”സിദ്ധാര്‍ഥിനൊപ്പം. ഞങ്ങളുടെ ഒരു സൈന്യം തന്നെ നിങ്ങള്‍ക്ക് ഒപ്പമുണ്ട്. ശക്തമായി തുടരുക. കുടുംബത്തിന് എല്ലാവിധ സ്‌നേഹവും” എന്നാണ് പാര്‍വതിയുടെ ട്വീറ്റ്. കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ വധഭീഷണി നേരിടുന്നതായി നടന്‍ സിദ്ധാര്‍ഥ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

തമിഴ്നാട് ബിജെപി അംഗങ്ങള്‍ തന്റെ ഫോണ്‍ നമ്പര്‍ ലീക്ക് ചെയ്തതാണ്. വധഭീഷണിയും അസഭ്യവര്‍ഷവുമായി ഇതുവരെ 500ല്‍ അധികം കോളുകള്‍ വന്നതായും സിദ്ധാര്‍ഥ് പറഞ്ഞു. തനിക്ക് എതിരെ ഭീഷണിയുമായി എത്തിയ എല്ലാ നമ്പറുകളും പൊലീസിന് കൈമാറിയിരിക്കുകയാണ് എന്നാണ് സിദ്ധാര്‍ഥ് വ്യക്തമാക്കിത്.

തനിക്കെതിരെ ഇത്തരം കാര്യങ്ങള്‍ ചെയ്തത് കൊണ്ട് മിണ്ടാതിരിക്കുമെന്ന് കരുതേണ്ട. ഇനിയും വിമര്‍ശനങ്ങള്‍ ഉണ്ടാകും എന്ന് നരേന്ദ്രമോദിയേയും അമിത് ഷായേയും ടാഗ് ചെയ്തായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്. താരത്തിന് പിന്തുണയുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. തനിക്ക് ലഭിച്ച പിന്തുണയ്ക്ക് നന്ദി പറഞ്ഞും സിദ്ധാര്‍ഥ് എത്തിയിരുന്നു.

More in News

Trending

Recent

To Top