Connect with us

സഹോദരിയുടെ ആ ഒരൊറ്റ ഫോൺ കോൾ, കണ്ണട വലിച്ചൂരി! അലറിവിളിച്ച് ഡിംപിൾ, സത്യം തിരിച്ചറിഞ്ഞു ചങ്ക് തകർന്ന നിമിഷങ്ങൾ… ബിഗ് ബോസ്സിന്റെ രാജകുമാരി പടിയിറങ്ങുന്നു

Malayalam

സഹോദരിയുടെ ആ ഒരൊറ്റ ഫോൺ കോൾ, കണ്ണട വലിച്ചൂരി! അലറിവിളിച്ച് ഡിംപിൾ, സത്യം തിരിച്ചറിഞ്ഞു ചങ്ക് തകർന്ന നിമിഷങ്ങൾ… ബിഗ് ബോസ്സിന്റെ രാജകുമാരി പടിയിറങ്ങുന്നു

സഹോദരിയുടെ ആ ഒരൊറ്റ ഫോൺ കോൾ, കണ്ണട വലിച്ചൂരി! അലറിവിളിച്ച് ഡിംപിൾ, സത്യം തിരിച്ചറിഞ്ഞു ചങ്ക് തകർന്ന നിമിഷങ്ങൾ… ബിഗ് ബോസ്സിന്റെ രാജകുമാരി പടിയിറങ്ങുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായ ഡിംപല്‍ ഭാലിന്‍റെ പിതാവ് അന്തരിച്ചെന്നുള്ള വാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ദില്ലിയിൽ വെച്ചായിരുന്നു അദ്ദേഹം വിടവാങ്ങിയത്.

ഈ വിവരം എങ്ങനെ അവളെ അറിയിക്കുമെന്ന ആശങ്കയിലായിരുന്നു ബന്ധുക്കള്‍. മണിക്കുട്ടന്‍ പുറത്ത് പോയതിന്റെ സങ്കടത്തിലും നിരാശയിലുമായിരുന്നു ഡിംപല്‍.

ഇതിനിടയില്‍ മണിക്കുട്ടന്‍ വീടിനുള്ളിലേക്ക് കടന്ന് വന്നത് വലിയ സന്തോഷം നല്‍കിയെങ്കിലും തൊട്ട് പിന്നാലെ ആ സങ്കടവാര്‍ത്ത ബിഗ് ബോസ് ഡിംപലിനെ അറിയിക്കുകയായിരുന്നു. ഇതോടെ ബിഗ് ബോസിനുള്ളില്‍ ആരെയും സങ്കടപ്പെടുത്തുന്ന കാഴ്ചയാണ് പിന്നീട് ഉണ്ടായിരിക്കുന്നത് .

കണ്‍ഫെഷന്‍ റൂമിലേക്ക് ഡിംപലിനെ വിളിപ്പിച്ചതിന് ശേഷം വീട്ടില്‍ നിന്നുമൊരു ഫോണ്‍ സന്ദേശം ഉണ്ടെന്ന് അറിയിക്കുന്നു. ഇത്രയും കേട്ടപാടെ അസ്വസ്ഥയായ ഡിംപല്‍ മുഖത്തിരുന്ന കണ്ണട വലിച്ചൂരി എടുക്കുന്നു.

പപ്പ മരിച്ച് പോയി എന്ന് സഹോദരി തിങ്കള്‍ പറഞ്ഞപ്പോള്‍ ആദ്യം അതുള്‍ക്കൊള്ളാന്‍ ഡിംപലിന് സാധിച്ചില്ല. ആരാണെന്ന് വീണ്ടും ചോദിച്ചപ്പോള്‍ പപ്പയാണെന്ന് പറഞ്ഞു. ഇതോടെ വികാരങ്ങളെ നിയന്ത്രിക്കാന്‍ പോലും പറ്റാതെ ഡിംപല്‍ പൊട്ടിക്കരഞ്ഞു. എന്റെ പപ്പാ… എന്ന് വിളിച്ചാണ് താരം അലറി കരയുന്നത്.

പ്രേക്ഷകരുടെ ഹൃദയം തകര്‍ത്തുള്ള കാഴ്ചയായിരുന്നു അവിടെ നടന്നത്. പപ്പയുമായി ഏറെ ആത്മബന്ധമുള്ള ഡിംപല്‍ കഴിഞ്ഞ ദിവസവും പിതാവിനെ കുറിച്ച് പറഞ്ഞിരുന്നു. താന്‍ ടാസ്‌കില്‍ നന്നായി പ്രകടനം നടത്തിയത് കണ്ട് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് പപ്പ ആയിരിക്കുമെന്നാണ് ഡിംപല്‍ പറഞ്ഞത്. എന്നാല്‍ അന്ന് രാത്രി തന്നെ പിതാവിന്റെ വേര്‍പാടുണ്ടാവുകയായിരുന്നു.

ഏപ്രില്‍ 27 ന് രാത്രിയിലാണ് പനിയെ തുടര്‍ന്ന് ഡിംപലിന്റെ പിതാവ് സത്യവീര്‍ സിങ് ഭാല്‍ മരിക്കുന്നത്. ദില്ലിയില്‍ പുതിയ വീടിന്റെ പണികളുമായി ബന്ധപ്പെട്ട് പോയ താരപിതാവിന് പനി ബാധിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയായിരുന്നു മരണം. കൊവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും ഹൃദയാഘാതമാണ് മരണകാരണമെന്നാണ് അറിയുന്നത്. പപ്പയുടെ വേര്‍പാടിനെ കുറിച്ച് ഡിംപലിന്റെ സഹോദരി തിങ്കള്‍ ഭാല്‍ ആരാധകരെ അറിയിച്ചിരുന്നു.

പപ്പയുടെ മരണം അവള്‍ എങ്ങനെ എടുക്കുമെന്നറിയില്ല. സഹോദരനും സുഹൃത്തുക്കളും അവളുടെ അടുത്തേക്ക് പോയിട്ടുണ്ട്. ഞാന്‍ അവളെ വിവാരം അറിയിക്കാന്‍ പോവുകയാണെന്നായിരുന്നു തിങ്കള്‍ ബാല്‍ പറഞ്ഞത്. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു തിങ്കള്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. മരണ സമയത്ത് ഇളയ സഹോദരിയായ നയന മാത്രമേ പിതാവിനൊപ്പമുണ്ടായിരുന്നുള്ളൂ. ആശുപത്രിയിലേക്ക് പോവും വഴിയായിരുന്നു അന്ത്യം. അമ്മയും താനും ഇപ്പോള്‍ ദില്ലിയില്‍ എത്തിയിട്ടുണ്ട്. കൊവിഡ് ടെസ്റ്റ് കഴിഞ്ഞ് നെഗറ്റീവായതിനാല്‍ ബോഡി വിട്ട് തരാമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് തിങ്കൾ പറഞ്ഞത്

ഡിംപല്‍ മത്സരത്തില്‍ നിന്നും പുറത്തിറങ്ങുമെന്നും തിരികെ വരാന്‍ സാധ്യതയില്ലെന്നുമാണ് ഇപ്പോള്‍ അറിയുന്നത്. അതേ സമയം സോഷ്യല്‍ മീഡിയുടെ വമ്പന്‍ സപ്പോര്‍ട്ടാണ് താരത്തിന് ലഭിക്കുന്നത്.


ഈ രംഗം കാണാന്‍ സാധിക്കുന്നില്ലെന്നും ദയവ് ചെയ്ത് ഇതൊന്നും കാണിക്കല്ലേ എന്നുമാണ് ഭൂരിഭാഗം പേര്‍ക്കും പറയാനുള്ളത്. പിതാവിന്റെ വേര്‍പാട് ഉള്‍കൊള്ളാന്‍ ഡിംപലിന് സാധിക്കട്ടേ എന്നാണ് ആരാധകരും പറയുന്നത്. കേവലം പതിനഞ്ച് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് ഇത്തരമൊരു ദുരന്തം നടക്കുന്നത്. ഈ സീസണില്‍ ബിഗ് ബോസ് വിജയസാധ്യത ഏറെയുള്ള മത്സരാര്‍ഥിയാണ് ഡിംപല്‍ ഭാല്‍. തുടക്കം മുതലിങ്ങോട്ട് ശക്തമായ പ്രകടനം കാഴ്ച വെക്കാറുള്ള ഡിംപലിന് മത്സരം പാതി വഴിയില്‍ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ്.

ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിംപലിന്‍റെ അച്ഛന്‍. അമ്മ കട്ടപ്പന ഇരട്ടയാര്‍ സ്വദേശിനിയും. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ അച്ഛന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ വീഡിയോ സന്ദേശം സര്‍പ്രൈസ് എന്ന നിലയില്‍ ബിഗ് ബോസ് ഡിംപലിനെ കാണിച്ചിരുന്നു. കുടുംബാംഗങ്ങളുമായും, വിശേഷിച്ച് അച്ഛനുമായി തനിക്കുള്ള അടുപ്പത്തെക്കുറിച്ച് ഡിംപല്‍ ബിഗ് ബോസിലെ സുഹൃത്തുക്കളോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

Continue Reading

More in Malayalam

Trending

Recent

To Top