Connect with us

സൂര്യയ്ക്ക് പറ്റില്ലെങ്കില്‍ പോയി കല്യാണം കഴിച്ചിരിക്ക്; ചോറ് വാരി കൊടുത്തതിന്റെ നന്ദി രമ്യ കാണിച്ചു; സൂര്യയെ വിടാതെ പിടികൂടി മണിക്കുട്ടൻ ആരാധകർ

Malayalam

സൂര്യയ്ക്ക് പറ്റില്ലെങ്കില്‍ പോയി കല്യാണം കഴിച്ചിരിക്ക്; ചോറ് വാരി കൊടുത്തതിന്റെ നന്ദി രമ്യ കാണിച്ചു; സൂര്യയെ വിടാതെ പിടികൂടി മണിക്കുട്ടൻ ആരാധകർ

സൂര്യയ്ക്ക് പറ്റില്ലെങ്കില്‍ പോയി കല്യാണം കഴിച്ചിരിക്ക്; ചോറ് വാരി കൊടുത്തതിന്റെ നന്ദി രമ്യ കാണിച്ചു; സൂര്യയെ വിടാതെ പിടികൂടി മണിക്കുട്ടൻ ആരാധകർ

ബിഗ് ബോസ് സീസൺ ത്രീയിൽ ഒന്നാമനാകും എന്ന് പ്രേക്ഷകർ ഉറപ്പിച്ച മത്സരാർഥിയാണ് മണിക്കുട്ടൻ. അതുകൊണ്ടുതന്നെ സഹമത്സരാർത്ഥികളെല്ലാം ഗെയിമിൽ ടാർജറ്റ് ചെയ്തതും മണിക്കുട്ടനെ തന്നെയായിരുന്നു. എന്നാൽ, പ്രേക്ഷകരുടെ പ്രതീക്ഷകൾ തകർത്ത് ബിഗ് ബോസില്‍ നിന്ന് മണിക്കുട്ടന്‍ ഇറങ്ങി പോവുകയാണ് ഉണ്ടായത് .

മാനസികമായി അലട്ടിയ പലവിധ പ്രശ്‌നങ്ങള്‍ക്കൊടുവില്‍ താന്‍ തിരികെ പോവുകയാണെന്ന് മണിക്കുട്ടന്‍ അറിയിക്കുകയായിരുന്നു . ബിഗ് ബോസ് പലതവണ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും മണിക്കുട്ടന്‍ ഉറച്ച തീരുമാനത്തിലായിരുന്നു.

മണിക്കുട്ടന്‍ സ്വന്തം താല്‍പര്യപ്രകാരം പുറത്ത് പോയ കാര്യം അറിയിച്ചപ്പോള്‍ മത്സരാര്‍ഥികളെല്ലാവരും ഞെട്ടിയിരുന്നു. ഡിംപലും സൂര്യയുമാണ് ഏറ്റവുമധികം സങ്കടപ്പെട്ടത് . ഡിമ്പൽ അത്രത്തോളം സൗഹൃദം സൂക്ഷിച്ച വ്യക്തിയായിരുന്നു .

അതേസമയം, മണിക്കുട്ടന്‍ പോയതിന് ശേഷം സ്വന്തം പാവയെ ആ പേരിട്ട് വിളിച്ച സൂര്യയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നത്.

ഒരു സ്‌പോണ്‍സര്‍ ടാസ്‌കിന് ശേഷം മത്സരാര്‍ഥികള്‍ എല്ലാവര്‍ക്കും ടെഡി ബിയര്‍ സമ്മാനമായി കൊടുത്തിരുന്നു. എല്ലാവരും പെറ്റ് നെയിം ഇട്ട് അതിനെ സ്‌നേഹിക്കുന്നുമുണ്ട്. എന്നാല്‍ മണിക്കുട്ടന്‍ പോയതിന് ശേഷം അദ്ദേഹത്തിന്റെ പേര് സ്വന്തം പാവയ്ക്ക് ഇട്ടിരിക്കുകയാണ് സൂര്യ. മണിക്കൂട്ടാ എന്ന് വിളിച്ച് പലപ്പോഴും പാവയ്‌ക്കൊപ്പം വര്‍ത്തമാനം പറയുന്നതിന് പുറമേ അഡോണിയ്‌ക്കൊപ്പം ചേര്‍ന്ന് പാവയെ എടുത്തെറിഞ്ഞ് കളിക്കുകയും ചെയ്തു. ട്രെഡ് മില്ലില്‍ വെച്ച് കളിക്കുന്നതാണ് ഏറ്റവുമധികം വിവാദമായത്.

രാത്രിയില്‍ മത്സരാര്‍ഥികള്‍ ഒന്നിച്ചിരുന്ന് സംസാരിക്കവേ ക്യാപ്റ്റന്‍ കൂടിയായ രമ്യയാണ് ഈ സംഭവത്തെ ഒരു തെറ്റായി ചൂണ്ടി കാണിച്ചത്. ഈ വീട്ടിലെ ഏറ്റവും ശക്തനായ മത്സരാര്‍ഥി കാരണം പോലും പറയാതെ ഇറങ്ങി പോയിട്ട് അദ്ദേഹത്തിന്റെ പേര് ഒരു പാവയ്ക്കിട്ട് തമാശ കളിക്കുന്നത് നല്ലതല്ലെന്നാണ് രമ്യ പറഞ്ഞത്. ബാക്കി മത്സരാര്‍ഥികള്‍ ഇതിനെ പിന്താങ്ങുകയും ചെയ്തു. അതേസമയം ഇതുകണ്ട് കൊണ്ടിരുന്ന കിടിലൻ ഫിറോസും അസംഘവും സംഭവ സമയം ഒന്നും തന്നെ പറഞ്ഞിരുന്നില്ല.

ഇതോടെ സോഷ്യല്‍ മീഡിയയും സൂര്യയുടെ ഇരട്ടത്താപ്പിനെതിരെ തിരിഞ്ഞു. അഡോണിയും സൂര്യയും ചേര്‍ന്ന് എന്ത് കോപ്രായം ആണ് കാണിക്കുന്നത്. ഒരാളെ ഇങ്ങനെ അപമാനിക്കാമോ എന്നാണ് ആരാധകര്‍ക്ക് ചോദിക്കാനുള്ളത്.

സൂര്യയും അഡോണിയും കാണിച്ചത് വളരെ മോശം കാര്യമാണ്. അത് കണ്ട് അട്ടഹസിച്ച് ചിരിക്കുന്ന റംസാനും. ഇവര്‍ക്കെല്ലമുള്ള മറുപടിയാണ് രമ്യ കൊടുത്തത്. മണിക്കുട്ടന്‍ ചോറ് വാരി കൊടുത്തതിന്റെ നന്ദി കാണിച്ചത് രമ്യ മാത്രമാണ്.

തെറ്റ് കണ്ടാല്‍ ചൂണ്ടി കാണിക്കാനും നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതുമായ ഏകമത്സരാഥിയായി രമ്യ മാറി കൊണ്ടിരിക്കുകയാണ്. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രമ്യ ഇനിയുള്ള ദിവസങ്ങളിലും മണിക്കുട്ടന് വേണ്ടി ശക്തമായി പോരാടുമെന്ന കാര്യത്തില്‍ സംശയമില്ല.

സൂര്യ നീ ഫേക്ക് ആണെന്ന് വീണ്ടും വീണ്ടും തെളിയിച്ചോണ്ട് ഇരിക്കുകയാണ്. അവിടെ നിന്നപ്പോള്‍ പോലും മണിക്കുട്ടന്‍ എന്ന് പറഞ്ഞു ഗെയിം കളിച്ചു. ഇപ്പോള്‍ മണിക്കുട്ടന്‍ പോയപ്പോള്‍ മണിക്കുട്ടന്റെ പാവ വെച്ച് ഗെയിം കളിക്കുന്നു. നിനക്ക് മറ്റുള്ളവരുടെ വികാരങ്ങള്‍ക്ക് ഒരു വിലയും കൊടുക്കാനില്ലേ.

പറ്റുമെങ്കില്‍ ഒറ്റക്ക് നിന്ന് കളിക്കാന്‍ നോക്ക് ഇല്ലെങ്കില്‍ വീട്ടില്‍ പോയി കല്യാണം നടത്തി തരാന്‍ വിട്ടുകാരോട് പറയു. രമ്യ കലക്കി. ഞങ്ങള്‍ എന്ത് പറയാന്‍ ആഗ്രഹിച്ചോ അത് നീ അവിടെ പറഞ്ഞു. സൂര്യയെ പിന്തുണച്ചിരുന്നവർ വരെ ഇപ്പോൾ സൂര്യയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്.

about bigg boss

More in Malayalam

Trending

Recent

To Top