Malayalam
ഇനിയൊരു പ്രണയമുണ്ടെങ്കില്‍ അത് വിവാഹത്തിലേ അവസാനിക്കൂ… പ്രണയിക്കുന്നതിനേക്കാള്‍ പ്രണയിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത്; പോകും മുമ്പ് മണിക്കുട്ടന്‍ പറഞ്ഞ അവസാന വാക്കുകൾ….
ഇനിയൊരു പ്രണയമുണ്ടെങ്കില്‍ അത് വിവാഹത്തിലേ അവസാനിക്കൂ… പ്രണയിക്കുന്നതിനേക്കാള്‍ പ്രണയിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത്; പോകും മുമ്പ് മണിക്കുട്ടന്‍ പറഞ്ഞ അവസാന വാക്കുകൾ….
വിജയി ആകുമെന്ന് പലരും കരുതിയിരുന്ന മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. അങ്ങനെയിരിക്കെ മണിക്കുട്ടന്‍ ബിഗ് ബോസില്‍ നിന്നും സ്വയം പിന്മാറിയെന്ന വാര്‍ത്ത എല്ലാവരേയേും ഒരുപോലെ അമ്പരപ്പിക്കുന്നതായിരുന്നു.
പോകുന്ന ദിവസം രാവിലെ മോണിംഗ് ടാസ്‌ക്കില്‍ മണിക്കുട്ടന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. എല്ലാ സങ്കടങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും അപ്പുറത്ത് ജയത്തിന്റെ സന്തോഷത്തിന്റെ ഈസ്റ്റര്‍ ഉണ്ടെന്നായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്.
വെല്ലുവിളികളെ അതിജീവിച്ച് ബിഗ് ബോസ് വീട്ടിലേക്ക് വന്ന ഓരോരുത്തരേയും താരം അഭിനന്ദിക്കുകയും ചെയ്തു. ഇതൊക്കെ പറഞ്ഞിട്ടാണോ പോയതെന്നാണ് മണിക്കുട്ടനോട് ആരാധകര്‍ ചോദിക്കുന്നത്.
മണിക്കുട്ടന്റെ വാക്കുകളിലേക്ക്…
ബിഗ് ബോസ് ഹൗസിന്റെ എല്ലാ വെല്ലുവിളികളും ഏറ്റെടുത്ത് കൊണ്ട് അതിജീവനത്തിന്റെ ഈയ്യൊരു വീട്ടിലേക്ക് കടന്നു വരാന്‍ ധൈര്യം കാണിച്ച, പല ആള്‍ക്കാരുടേയും സ്വപ്‌നമാണ് ബിഗ് ബോസ് ഹൗസ്. എന്നാല്‍ പേടിയായിരിക്കും, എന്നിട്ടും ആ ധൈര്യമുള്ള മനസോടു കൂടി വന്ന ധീരന്മാരേയും ധീര വനിതമാരേയും ഇതാ കണ്ടു കൊള്ളൂവെന്ന് പറഞ്ഞായിരിക്കും ആദ്യം പോസ്റ്റ് ഇടുക.
ഞാനീ ബിഗ് ബോസ് ഹൗസിലേക്ക് വരുമ്പോള്‍ പലരും ചോദിച്ചു അത് വേണോ എന്ന്. എന്തു വന്നാലും നേരിടാനുള്ള െൈധര്യം കാണിച്ചാല്‍ തന്നെ നമ്മള്‍ ജീവിതം പകുതി ജയിച്ചു കഴിഞ്ഞു. എന്റെ ജീവിതത്തില്‍ ഒരു വിഷമം വന്നപ്പോള്‍, ആ സിനിമ നഷ്ടപ്പെട്ടെന്നൊക്കെ പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞൊരു കാര്യമുണ്ട്. എടാ എല്ലാ ദിവസവും ദു:ഖ വെള്ളി അല്ലെടാ മൂന്നാം നാള്‍ ഈസ്റ്റര്‍ വന്നിരിക്കും എന്ന്. അത് എന്നും എനിക്കൊരു പ്രചോദനമാണ്.
എനിക്ക് നിങ്ങളോടും പറയാനുള്ളത് അതാണ്, എല്ലാ ദിവസവും ദു:ഖ വെള്ളി ആയിരിക്കില്ല. ഈസ്റ്റര്‍ ഉണ്ട്. നമ്മുടെ ജീവിതത്തിലും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന നാള്‍ വരും. ഒരു കാര്യത്തിലും ഞാന്‍ ത്രി ഡോട്ട്‌സ് ഇടാറില്ല. ഒരു ഡോട്ട് ഇടേണ്ട കാര്യത്തില്‍ ഞാന്‍ ഒരു ഡോട്ട് തന്നെയിടും. ഞാന്‍ പറഞ്ഞൊരു കാര്യമുണ്ട്. ഇനിയൊരു പ്രണയമുണ്ടെങ്കില്‍ അത് വിവാഹത്തിലേ അവസാനിക്കൂ എന്ന്. പ്രണയിക്കുന്നതിനേക്കാള്‍ പ്രണയിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത് എന്ന് മണിക്കുട്ടന്‍ പറഞ്ഞു.