Connect with us

ആശുപത്രികള്‍ മരണത്തിന്റെ ശരിയായ കണക്കുകള്‍ പുറത്ത് വിടുമ്പോൾ ഡല്‍ഹി ഒരു ശവപ്പറമ്പ് ആയി മാറും; കുറിപ്പുമായി ദിയ സന

Malayalam

ആശുപത്രികള്‍ മരണത്തിന്റെ ശരിയായ കണക്കുകള്‍ പുറത്ത് വിടുമ്പോൾ ഡല്‍ഹി ഒരു ശവപ്പറമ്പ് ആയി മാറും; കുറിപ്പുമായി ദിയ സന

ആശുപത്രികള്‍ മരണത്തിന്റെ ശരിയായ കണക്കുകള്‍ പുറത്ത് വിടുമ്പോൾ ഡല്‍ഹി ഒരു ശവപ്പറമ്പ് ആയി മാറും; കുറിപ്പുമായി ദിയ സന

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ വിറങ്ങിലിച്ചിരിക്കുകയാണ് ഡല്‍ഹി. ഈ സാഹചര്യത്തില്‍ ഡല്‍ഹിയിലെ അവസ്ഥ വിവരിച്ച്‌ ദിയ സന ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ദിയ സനയുടെ കുറിപ്പ്,

ഡല്‍ഹിയിലെ അവസ്ഥ അറിഞ്ഞ് പലരും വിളിക്കുന്നുണ്ട്. മെസ്സേജ് അയക്കുന്നുണ്ട്. സുരക്ഷിതരല്ലേ എന്ന് ചോദിക്കുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ആരും സേഫ് അല്ല. അങ്ങനെ ആരെങ്കിലും സേഫ് ആണെങ്കില്‍ അവര്‍ അത് പറയുന്ന നിമിഷം വരെ മാത്രമാണ്. അതിന് ശേഷം എന്ത് സംഭവിക്കുന്നു എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല.


ഓക്‌സിജന് വേണ്ടി ആളുകള്‍ കൊള്ളയും, കൊലയും, യുദ്ധവും തുടങ്ങിയാലും ഞാന്‍ അത്ഭുതപ്പെടില്ല. അത്രക്കാണ് പ്രതിസന്ധി. 5000 രൂപയുള്ള, ആളുകള്‍ ഫ്രീ ആയി കൊടുത്ത് കൊണ്ടിരുന്ന ചെറിയ ഓക്‌സിജന്‍ സിലിണ്ടര്‍ ഇപ്പൊള്‍ 85,000-100,000 രൂപയാണ്. പക്ഷേ അഞ്ച് ലക്ഷം കൊടുത്താലും കിട്ടാനില്ല എന്നത് വേറെ കാര്യം. ആശുപത്രികള്‍ ഒക്കെ മരണത്തിന്റെ ശരിയായ കണക്കുകള്‍ പുറത്ത് വിടുമ്ബോള്‍ ഡല്‍ഹി ഒരു ശവപ്പറമ്ബ് ആയി മാറും.

അതിനിടക്ക് കേരളത്തില്‍ ഉള്ള ചിലര്‍ കര്‍ഫ്യു, കാറില്‍ മാസ്‌ക് ഇട്ട് പോകുന്നതിന്റെ ശാസ്ത്രീയത ഒക്കെ കളിയാക്കി കൊണ്ട് പറയുന്നത് കണ്ടു. പള്ളികളില്‍ നിയന്ത്രണം വരുത്തിയതിനേ വര്‍ഗീയ വല്‍കരിച്ച്‌ ചോദ്യം ചെയ്യുന്നത് കണ്ട്. മാസ്‌ക് ഇടാതെ പോയവരെ പോലീസ് ഫൈന്‍ അടിപ്പിച്ചതിന് എതിരെ പ്രതികരിക്കുന്നത് കണ്ടൂ. ഒന്നേ പറയാനുള്ളു. ഒറ്റ ദിവസം ഡല്‍ഹിയിലെ ഏതെങ്കിലും ഒരു ആശുപത്രി പരിസരത്തോ, സ്മശാനങ്ങളുടെ പരിസരത്തോ പോയി നിന്നാല്‍ തീരാവുന്ന സംശയങ്ങളോ, പരാതികളോ, പ്രതിഷേധങ്ങളോ മാത്രമാണിത്.

Lockdown കാലത്തും റോഡില്‍ ഇറങ്ങാന്‍ നിയമപരമായ അനുമതി ഉണ്ടായിട്ടും ഒരു ഇളനീര്‍ വാങ്ങാന്‍ ഇന്നലെ N95 മസ്‌കിന് മുകളില്‍ ഒരു സര്‍ജിക്കല്‍ മാസ്‌ക് കൂടെ ഇട്ടാണ് പുറത്തിറങ്ങിയത്. അങ്ങനെ ചെയ്യുന്നതില്‍ ശാസ്ത്രീയമായ ലോജിക് ഒന്നും ഇല്ല. സാഹചര്യം. കണ്‍മുന്നില്‍ കാണുന്ന ദുരന്തങ്ങള്‍ അങ്ങനെ ആക്കിയതാണ്.

ദിവസവും ഓക്‌സിജനും, മരുന്നിനും മറ്റും വേണ്ടി വരുന്ന മെസ്സേജുകള്‍ക്ക് ഉണ്ട്, കിട്ടും എന്നൊരു മറുപടി കൊടുക്കാന്‍ നൂറിടത്ത് അന്വേഷിച്ചിട്ടും സാധ്യമാകുന്നില്ല. ജീവന്‍ നിലനിര്‍ത്തുക എന്ന ഒറ്റചിന്തയെ ഇപ്പൊള്‍ ഉള്ളൂ. അതിന് വേണ്ടി കാറില്‍ മാസ്‌ക് ഇട്ട് പോകാനോ, പള്ളിയില്‍ പോകാതെ ഇരിക്കാനോ, പൂരപ്പറമ്ബില്‍ പട്ടാളത്തെ ഇറക്കാനോ, ഒക്കെ സമ്മതമാണ്. ഡല്‍ഹിയുടെ ഗതി കേരളത്തിന് വരാതിരിക്കട്ടെ. സുരക്ഷിതരായി ഇരിക്കൂ.

More in Malayalam

Trending

Recent

To Top