Connect with us

മരണം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളെ ക്രൂശിക്കണ്ട’; സര്‍ക്കാര്‍ അത് പോലും റിപ്പോര്‍ട്ട് ചെയ്യില്ലെന്ന് സ്റ്റാന്റപ്പ് കോമേഡിയൻ വീര്‍ദാസ്

Malayalam

മരണം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളെ ക്രൂശിക്കണ്ട’; സര്‍ക്കാര്‍ അത് പോലും റിപ്പോര്‍ട്ട് ചെയ്യില്ലെന്ന് സ്റ്റാന്റപ്പ് കോമേഡിയൻ വീര്‍ദാസ്

മരണം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളെ ക്രൂശിക്കണ്ട’; സര്‍ക്കാര്‍ അത് പോലും റിപ്പോര്‍ട്ട് ചെയ്യില്ലെന്ന് സ്റ്റാന്റപ്പ് കോമേഡിയൻ വീര്‍ദാസ്

കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്താകമാനം വലിയ പ്രതിസന്ധി സൃഷ്ട്ടിച്ചിരിക്കുകയാണ് . ദിനം പ്രതി 2000ത്തിന് മുകളില്‍ പേരാണ് രാജ്യത്ത് മരണപ്പെടുന്നത്. ദേശീയ മാധ്യമങ്ങള്‍്ക്ക് പുറമെ ലോക മാധ്യമങ്ങളും രാജ്യത്തെ ദുരഅവസ്ഥയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

നിരവധി മാധ്യമങ്ങളാണ് രണ്ടാം കൊവിഡ് തരംഗത്തിന് സജ്ജമാകാത്ത ഇന്ത്യന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി ‘ദ ഓസ്‌ട്രേലിയന്‍’ പ്രസിദ്ധീകരിച്ച ലേഖനം വസ്തുതാ വിരുദ്ധമാണെന്ന് ചൂണ്ടികാട്ടി ഇന്ത്യ അയച്ച കത്ത് വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ നടനും സ്റ്റാന്റപ്പ് കോമേഡിയനുമായ വീര്‍ദാസും സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

“മരണത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. കാരണം സര്‍ക്കാര്‍ ആ കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നില്ലെന്നാണ് വീര്‍ ദാസ് ട്വീറ്റ് ചെയ്തത്. കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യ ശ്വാസം മുട്ടി പിടയുകയാണെന്ന വാസ്തവം തെറ്റാണെന്നാണ് കേന്ദ്രത്തിന്റെ വാദം. മോദി ഇന്ത്യയെ സമ്പൂര്‍ണ നാശത്തിലേക്ക് നയിച്ചു എന്ന തലക്കെട്ടിലാണ് ദ ഓസ്‌ട്രേലിയന്‍ ലേഖനം പ്രസിദ്ധീകരിച്ചത്.

‘മരിക്കുന്നവരെ കുറിച്ച് വാര്‍ത്ത കൊടുക്കുന്ന മാധ്യമപ്രവര്‍ത്തകരോട് ദേഷ്യം തോന്നണ്ട. സര്‍ക്കാര്‍ അത് പോലും റിപ്പോര്‍ട്ട് ചെയ്യുന്നില്ല.’ വീര്‍ദാസ് പറയുന്നു.

ധാര്‍ഷ്ട്യവും അതി ദേശീയതയും ഉദ്യോഗസ്ഥ തലത്തിലെ പിടിപ്പ്‌കേടും ചേര്‍ന്ന് രാജ്യം കണ്ട ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും പ്രധാനമന്ത്രി നിസ്സാരഭാവത്തിലാണെന്നായിരുന്നു ദ ഓസ്‌ട്രേലിയനില്‍ വന്ന ലേഖനത്തിന്റെ ഉള്ളടക്കം. ഇത് അടിസ്ഥാനമില്ലാത്തതും വിദ്വേഷപ്രചരിപ്പിക്കുന്നതും അപകീര്‍ത്തിപരവുമായ ഉള്ളടക്കമാണ് ലേഖനത്തിന്റേതെന്നും വിവരങ്ങളുടെ വസ്തുത അന്വേഷിക്കാതെയാണ് ലേഖനം പബ്ലിഷ് ചെയ്തതെന്നും ഇന്ത്യ എഴുതിയ കത്തില്‍ പറയുന്നു.

മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വാക്‌സിന്‍ മൈത്രി പദ്ധതി രൂപീകരിച്ച് രാജ്യം 80 ഓളം മറ്റ് രാജ്യങ്ങളിലേക്ക് വാക്‌സിനുകളും മെഡിസിന്‍, പിപിഇ കിറ്റുകളും എത്തിച്ചിട്ടുണ്ടെന്നും കത്തില്‍ അവകാശപ്പെടുന്നു.

നിലവില്‍ രാജ്യത്തെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള യജ്ഞത്തിലാണെന്നും വാര്‍ത്തകളിലൂടെ പ്രചോദനവും കൃത്യവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കണമെന്നും ശരിയായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി മറ്റൊരു ലേഖനം പ്രസിദ്ധീകരിക്കണമെന്നും ഇത്തരം അടിസ്ഥാന രഹിതമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും ഇന്ത്യ കത്തില്‍ ആവശ്യപ്പെടുന്നു.

about vir das

Continue Reading
You may also like...

More in Malayalam

Trending

Recent

To Top