Connect with us

നവ്യയുടെ ഭർത്താവിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ; സന്തോഷേട്ടന്റെ മനസ്സ് കാണാതെ പോകരുത്; ദി റിയൽ ഹീറോയെന്ന് ആരാധകർ!

Malayalam

നവ്യയുടെ ഭർത്താവിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ; സന്തോഷേട്ടന്റെ മനസ്സ് കാണാതെ പോകരുത്; ദി റിയൽ ഹീറോയെന്ന് ആരാധകർ!

നവ്യയുടെ ഭർത്താവിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ; സന്തോഷേട്ടന്റെ മനസ്സ് കാണാതെ പോകരുത്; ദി റിയൽ ഹീറോയെന്ന് ആരാധകർ!

ഇന്നും മലയാളികളുടെ ഹൃദയത്തിൽ മങ്ങാതെ നിൽക്കുന്ന കഥാപാത്രമാണ് നന്ദനത്തിലെ ബാലാമണി. ബാലാമണിയായി തന്നെയാണ് നടി നവ്യ നായരെ മലയാളികൾ ഓർക്കാറുള്ളത്. നവ്യയോടുള്ള ആരാധന തന്നെയാണ് ഇപ്പോൾ സിനിമാ പ്രേമികൾക്ക് നവ്യയുടെ കുടുംബത്തോടും ഉള്ളത്. സോഷ്യൽ മീഡിയയിൽ കുടുംബത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട് നവ്യ.

പ്രത്യേകിച്ചും ഭർത്താവ് സന്തോഷ് മേനോനോടും മകൻ സായിയോടും ആരാധകർക്ക് പ്രത്യേക ഇഷ്ട്ടമാണ്. നവ്യ മാത്രമല്ല സോഷ്യൽ മീഡിയയിൽ സജീവമായ സന്തോഷും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആണ്. സന്തോഷിന്റെ എളിമയോടുള്ള സംസാരവും, മറ്റുളളവരോടുള്ള പെരുമാറ്റ രീതിയും എല്ലാം പ്രേക്ഷകർ മുൻപും ശ്രദ്ധിച്ച കാര്യങ്ങൾ ആണ്. വിശദമായി വായിക്കാം.

2010 ജനുവരിയിൽ ആണ് സന്തോഷ് – നവ്യ വിവാഹം നടക്കുന്നത്. മലയാളം ഉൾപ്പെടെ തമിഴിലും കന്നഡയിലും തിളങ്ങിയ നവ്യ മൂന്നു ഭാഷകളിലും ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. മുംബൈയിലെ ബഹുരാഷ്ട്ര കമ്പനിയായ ശ്രീചക്ര ഉദ്യോഗ് ലിമിറ്റഡിലെ മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റായി സന്തോഷ് ജോലി നോക്കുന്നതിനിടയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം നടക്കുന്നത്. ‘ഇഷ്ടം” എന്ന ചിത്രത്തിലൂടെ ദിലീപിന്‍റെ നായികയായാണ് നവ്യാ നായര്‍ സിനിമയിലെത്തുന്നത്. പിന്നീട് മുപ്പതിലധികം ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു.

മലയാള സിനിമയിലെ ബാലാമണി ആയിട്ടാണ് ഇന്നും നവ്യയെ ആരാധകർ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ പത്തുവർഷത്തിൽ അധികമായി മലയാളി സിനിമ പ്രേക്ഷകരുടെ സ്വന്തമാണ് നവ്യ. വിവാഹശേഷം അഭിനയത്തിൽ നിന്നും അൽപ്പം ഇടവേള എടുത്ത നവ്യ ഇപ്പോൾ അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഒരുത്തീ എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി നവ്യ അഭിനയിച്ചത്. ആ മടങ്ങി വരവിന് സന്തോഷിന് ആണ് ആരാധകർ നന്ദി പറയുന്നത്.

സ്വന്തം കുടുംബത്തെപോലെയാണ് നവ്യ ചെന്ന് കയറിയ ഭർത്താവിന്റെ കുടുംബത്തെയും സ്നേഹിക്കുന്നതെന്ന് നവ്യ മുൻപ് പങ്കിട്ട ഒരു വീഡിയോയിലൂടെ വ്യക്തമായതാണ് . മുൻപ് ഒരു വീഡിയോയിലൂടെയാണ് ഭർത്താവിന്റെ കുടുംബത്തിലുള്ള ആളുകളെ ഓരോരുത്തരെ ആയി നവ്യ പ്രേക്ഷകർക്ക് പരിചയപെടുത്തിയത്.

എന്റെ അമ്മായി അമ്മയെ നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ. ഒരിക്കൽ ചാമ്പങ്ങ ശേഖരിക്കുന്ന രംഗം ഞാൻ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. അതിൽ പിന്നെ അമ്മയ്ക്ക് വലിയ നാണമാണ്. പൊന്നുമോളെ എന്റെ ഫോട്ടോ ഒന്നും ഇടരുതെന്നാണ് അമ്മ പറയുക എന്നും നവ്യ പറഞ്ഞിരുന്നു.

കുടുംബത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം നൽകുന്ന നവ്യ സന്തോഷിന്റെ പെങ്ങളെയും പ്രേക്ഷകർക്കായി പരിചയപെടുത്തിയിരുന്നു.’ ലക്ഷ്മിക്ക് ഞാൻ ചേട്ടത്തി അമ്മ മാത്രം അല്ല, എനിക്കും അവൾ നാത്തൂൻ അല്ല. എന്റെ സ്വന്തം സുഹൃത്താണ്. എനിക്ക് ഇവൾ ചങ്ങനാശേരിയിൽ ഇല്ലാതെ പോകുമ്പോൾ വല്ലാത്ത ബോറടിയാണ്. കല്യാണം കഴിഞ്ഞ നാളുമുതൽ ഇവളെ എന്നെ മോളെ എന്നുമാണ് വിളിക്കുക’, എന്നാണ് നവ്യ മുൻപ് പറഞ്ഞത്.

നവ്യയെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ് സന്തോഷും. തന്റെ ജീവനക്കാർക്ക് ഒപ്പമുള്ള നിമിഷങ്ങൾ ഒരു മടിയും കൂടാതെ തന്നെ സന്തോഷ് സോഷ്യൽ മീഡിയ വഴി പങ്കിടാറുണ്ട്. മുൻപും അവർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കിട്ടിരുന്നു. ഇപ്പോൾ “എന്റെ റിയൽ ഹീറോസിന് ഒപ്പമുള്ള ഡിന്നർ”, എന്ന ക്യാപ്‌ഷൻ നൽകിയാണ് പുതിയ ചിത്രം സന്തോഷ് പങ്കുവച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ എളിമയും ആ മനസ്സും കാണാതെ പോകരുത് എന്നാണ് ആരാധകർ പറയുന്നത്.

about navya nair

More in Malayalam

Trending

Recent

To Top