Connect with us

‘ആണ്‍ ദേവതെയ്’ സംവിധായകന്‍ തമിര കൊവിഡ് ബാധിച്ച് അന്തരിച്ചു

Malayalam

‘ആണ്‍ ദേവതെയ്’ സംവിധായകന്‍ തമിര കൊവിഡ് ബാധിച്ച് അന്തരിച്ചു

‘ആണ്‍ ദേവതെയ്’ സംവിധായകന്‍ തമിര കൊവിഡ് ബാധിച്ച് അന്തരിച്ചു

തമിഴ് സിനിമാ സംവിധായകന്‍ തമിര കൊവിഡ് ബാധിച്ച് അന്തരിച്ചു. തമിഴിലെ മുതിര്‍ന്ന സംവിധായകരായ കെ ബാലചന്ദര്‍, ഭാരതിരാജ എന്നിവരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു തമിര. ‘ ആണ്‍ ദേവതെയ്, റെട്ടൈ സുഴി എന്നീ ചിത്രങ്ങളുടെ സംവിധാനം നിർവഹിച്ചിട്ടുള്ള സംവിധായകനാണ് തമിര .

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇദ്ദേഹത്തിന് കൊവിഡ് പിടിപെട്ടത്. തുടര്‍ന്ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ തമിര മരുന്നുകളോട് പ്രതികരിക്കുന്നില്ലായിരുന്നു. ഇന്നലെയോടെ ആരോഗ്യനില വഷളാവുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം

നേരത്തെ തമിഴ് നടന്‍ ഫ്‌ലോറന്റ് സി പെരേരിയും കൊവിഡ് ബാധിച്ചതിനെ തുടർന്ന് മരണപ്പെട്ടിരുന്നു. കൊവിഡ് മൂലം തമിഴ് സിനിമയില്‍ നിന്നും വരുന്ന രണ്ടാമത്തെ വിയോഗ വാര്‍ത്തയാണ് തമിരയുടേത്. നിലവിൽ തന്റെ മൂന്നാമത്തെ സിനിമയ്ക്കായുള്ള ചര്‍ച്ചകളിലായിരുന്നു തമിര.

about thimira

More in Malayalam

Trending

Recent

To Top