Connect with us

ഇന്ന് അഡോണിയും റിതുവും തീരും? എവിക്ഷനിൽ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് !

Malayalam

ഇന്ന് അഡോണിയും റിതുവും തീരും? എവിക്ഷനിൽ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് !

ഇന്ന് അഡോണിയും റിതുവും തീരും? എവിക്ഷനിൽ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് !

ബിഗ് ബോസ് സീസൺ ത്രീയിൽ ഈ ആഴ്ച നടന്നതൊന്നും നിസ്സാര കാര്യങ്ങളായിരുന്നില്ല. പൊളി ഫിറോസും സജ്നയും പോയതോടെ ഇനിയൊന്നും ബിഗ് ബോസിൽ ഉണ്ടാകില്ല.. എല്ലാം തീർന്നു വീടുറങ്ങി എന്നൊക്കെ കരുതിയിരുന്നപ്പോഴാണ് വമ്പൻ അടിയുണ്ടാക്കാനായി ബിഗ് ബോസ് തന്നെ നല്ല തകർപ്പൻ ടാസ്ക് മത്സരാർത്ഥികൾക്ക് കൊടുക്കുന്നത്.

ഇനി എല്ലാവരുടെയും മുഖം മൂടി അഴിയാൻ പോകുകയാണ് എന്നുതന്നെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ബിഗ് ബോസ് നാട്ടുകൂട്ടം ടാസ്ക് ഒരുക്കിയയത്. ആ ടാസ്കിലൂടെ പ്രേക്ഷകരെ കാണിക്കാത്ത പല കാര്യങ്ങളും മത്സരാർത്ഥികൾ വിളിച്ചുപറഞ്ഞു.

ഇപ്പോൾ ബിഗ് ബോസിൽ വാരാന്ത്യ എപ്പിസോഡ് ആണ് നടക്കുന്നത്. ലാലേട്ടൻ വന്ന് എല്ലാ പ്രശ്നങ്ങളും ചോദിച്ചു വിലയിരുത്തുന്ന എപ്പിസോഡാണ് വാരാന്ത്യ എപ്പിസോഡുകൾ. ഇന്നലെത്തെ എപ്പിസോഡിൽ ലാലേട്ടൻ വളരെ എനെർജിറ്റിക് ആയിട്ടാണ് കാര്യങ്ങളെ കൈകാര്യം ചെയ്തത്. ഇന്നത്തെ എപ്പിസോഡിലും ലാലേട്ടൻ അതേ മാസ്സ് പെർഫോമെൻസ് ആണ് കാഴ്ച വെക്കുന്നത്.

ഇപ്പോൾ ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രോമോ വീഡിയോ കാണുമ്പോൾ അതുതന്നെയാണ് വ്യക്തമാകുന്നത്. ഇനിയും കഴിഞ്ഞ ആഴ്ച സംഭവിച്ച കാര്യങ്ങൾ ഡിസ്‌കസ് ചെയ്യാനുണ്ട്. ഋതുവിന്റെ ജാതി പ്രയോഗമൊന്നും ഇന്നലെ അവിടെ ചർച്ചയില്ല. അതോടൊപ്പം എല്ലാ പ്രേക്ഷകരും കാത്തിരിക്കുന്ന എവിക്‌ഷനും ഇന്നാണ് നടക്കുക.

ആരെയാകും എവിക്റ്റ് ആക്കാൻ പോകുന്നത് എന്നുള്ളതിന്റെ ചെറിയ ഒരു സൂചന തരുന്ന പ്രോമോ ആണ് ഇപ്പോൾ ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്. പ്രൊമോയിൽ ആദ്യം തന്നെ കാണിക്കുന്നത്.. മണിക്കുട്ടനെയാണ്. കാര്യങ്ങളെയൊക്കെ അഭിമുകീകരിച്ചു തുടങ്ങി എന്ന് തോന്നുന്നു,, എന്നാണ് മണിക്കുട്ടൻ പറയുന്നത്. ഈ പറയുന്നത് സൂര്യയെ കുറിച്ചാണെന്നാണ് എനിക്ക് തോന്നുന്നത്.

സൂര്യയും മണികുട്ടനും തമ്മിലുള്ള കാര്യങ്ങൾ ബിഗ് ബോസ് വീടിന് പുറത്ത് വലിയ ചർച്ചയായെങ്കിലും ഇതുവരെ ലാലേട്ടൻ ഗൗരവത്തോടെ ഈ വിഷയം സംസാരിച്ചിട്ടില്ല. ഈ വിഷയം ഇനി സംസാരിക്കുമോ..? അപ്പോൾ സൂര്യ എവിക്റ്റ് ആകുകയാണോ? എന്നൊക്കെയുള്ള സംശയം ഉണ്ടാക്കിയിരിക്കുകയാണ് ഇപ്പോൾ ഈ പ്രൊമോയിലൂടെ.. ഏഷ്യാനെറ്റ് പ്രോമോയെ വിശ്വസിക്കാൻ കൊള്ളില്ല.

പിന്നീട് അഡോണിയെ കാണിക്കുന്നുണ്ട്. ജനം അത് എങ്ങനെ ഏറ്റെടുക്കും എന്നറിയില്ല ലാലേട്ടാ.. എന്നാണ് അഡോണി പറയുന്നത്. അഡോണി ടാസ്കിലും ഒപ്പം ജയിൽ നോമിനേഷനിലും ഒക്കെ ഒരു ഇരട്ടത്താപ്പ് കാണിച്ചിട്ടുണ്ട് അതിനെ എന്തയാലും ലാലേട്ടൻ അവിടെ വിഷയമാക്കും . പിന്നെ രമ്യയെ കാണിക്കുന്നുണ്ട്. രമ്യ ഏതായാലും ക്യാപ്റ്റൻ ആണ് അപ്പോൾ പുറത്താക്കില്ല എന്നുറപ്പാണ്. പക്ഷെ റിതുവിനെ ഇതിലൊന്നും കാണിച്ചിട്ടില്ല. അതായത് ആ ജാതി പറഞ്ഞ പ്രശ്നം ചർച്ച ചെയ്യില്ലാനാണോ? ഏതായാലും അതിന് സാധ്യത ഇല്ല…

പിന്നെ റംസാനാണ് , റംസാൻ പുറത്തുള്ള വിശ്വാസം പോയതായി സംശയിക്കുന്നുണ്ട്. എന്നാൽ പിന്നീട് വമ്പൻ ട്വിസ്റ്റ് നടക്കുന്നത് എവിക്‌ഷനിലാണ്. ഇവിടെ സന്ധ്യ സൂര്യ പുറത്താക്കണമെന്നാഗ്രഹിക്കുന്നവരാണ് കൂടുതൽ. പക്ഷെ റംസാൻ ചെയ്ത തെറ്റിന് റംസാനെ പുറത്താക്കണം എന്ന് പറയുന്നവരും നിരവധിയുണ്ട്.

റംസാൻ ഏതായാലും പുറത്താക്കില്ല.. പിന്നെ കൂടുതൽ റിപ്പോർട്ടുകൾ വരുന്നത് അനൂപ് പുറത്തായി എന്നതരത്തിലാണ്. അവിടെയാണ് ട്വിസ്റ്റ്. അവർ എന്റടുത്തേക്ക് വരുക എന്നാണ് ലാലേട്ടൻ പറയുന്നത് അപ്പോൾ . രണ്ടുപേർ പുറത്താകാൻ സാധ്യത കാണുന്നുണ്ട്. അങ്ങനെ ആണെങ്കിലും സൂര്യ സേഫ് ആണ് എന്നാണ് കൂടുതലും റിപ്പോർട്ടുകൾ. അപ്പോൾ പുറത്താകാൻ സാധ്യത സന്ധ്യയും അനൂപുമായിരിക്കാം..

about bigg boss season three

Continue Reading
You may also like...

More in Malayalam

Trending

Recent

To Top