Connect with us

പ്രസവ മുറിവുണങ്ങും മുന്നേ ചവിട്ടി; അയാൾ ഡ്രഗ് അടിക്റ്റും മദ്യപാനിയുമായിരുന്നു… സജ്‌ന ഫിറോസിന്റെ ഞെട്ടിക്കുന്ന കഥ !

Malayalam

പ്രസവ മുറിവുണങ്ങും മുന്നേ ചവിട്ടി; അയാൾ ഡ്രഗ് അടിക്റ്റും മദ്യപാനിയുമായിരുന്നു… സജ്‌ന ഫിറോസിന്റെ ഞെട്ടിക്കുന്ന കഥ !

പ്രസവ മുറിവുണങ്ങും മുന്നേ ചവിട്ടി; അയാൾ ഡ്രഗ് അടിക്റ്റും മദ്യപാനിയുമായിരുന്നു… സജ്‌ന ഫിറോസിന്റെ ഞെട്ടിക്കുന്ന കഥ !

ബിഗ് ബോസ് സീസൺ ത്രീയിലൂടെ ജനങ്ങൾ ഏറെ ശ്രദ്ധിച്ച ദമ്പതികളാണ് സജ്നയും ഫിറോസും. ബിഗ് ബോസ് സീസൺ ത്രീ ഒരുപക്ഷെ അറിയപ്പെടുന്നതുപോലും ഇരുവരുടെയും പേരിലാകും. വൈൽഡ് കാർഡ് എൻട്രി വഴി ബിഗ് ബോസ് കുടുംബത്തിന്റെ ഭാഗമായി പിന്നീട് കുടുംബത്തിലെ മറ്റു മത്സരാർത്ഥികളുടെ മുഴുവൻ സ്വസ്ഥത കളഞ്ഞ രണ്ടുപേരാണ് ഫിറോസ് ഖാനും സജ്‌ന ഫിറോസും. ഫിറോസ് ഖാന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങളും ബിഗ് ബോസ് നിയമ ലംഘനങ്ങളും ഇരുവരെയുടെയും അപ്രതീക്ഷിത എസിവിക്‌ഷനും കാരണമായി.

എവിക്റ്റാകുന്ന അവസാന ദിവസം രമ്യയോട് സജ്ന പറഞ്ഞ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. അതുവരെ സജ്നയെ സപ്പോർട്ട് ചെയ്തിരുന്നവരും അവരെ പുറത്താക്കാൻ വേണ്ടി ശബ്ദമുയർത്തി .

അതേസമയം ബിഗ് ബോസ് വീട്ടിനുള്ളിൽ ഫിറോസ് ഖാൻ മറ്റു മത്സരാർത്ഥികളെ പരിഹസിക്കുമ്പോഴും വഴക്കിടാൻ പോകുമ്പോഴും സ്ത്രീകൾക്കെതിരെ മോശം വാക്കുകൾ പ്രയോഗിക്കുമ്പോഴും, മറ്റുള്ളവർ ആരും കാണാതെ രഹസ്യമായി പറയുന്നുണ്ടായിരുന്നു.. ഇക്കാ വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കൂ,, എന്ന് . അതോടൊപ്പം ഫിറോസ് ഖാൻ ഭാഗ്യലക്ഷ്മിയെയും മറ്റ് മത്സരാർത്ഥികളെയും വാക്കുകൾ കൊണ്ട് നോവിക്കുമ്പോൾ അവരുടെ അടുത്തുപോയി സംസാരിച്ച് സമാധാനിപ്പിക്കാനും സജ്‌ന മറന്നില്ല.

അതേസമയം സ്വന്തം ഭർത്താവിനെ മറ്റുള്ളവർക്ക് മുന്നിൽ മോശക്കാരനാക്കാനും സജ്‌ന നിന്നിട്ടില്ല. എല്ലായിപ്പോഴും ഭർത്താവിനെ പുകഴ്ത്തി മാത്രം സംസാരിച്ചു. ടാസ്കുകളിലൊക്കെ മറ്റു മത്സരാർത്ഥികളെക്കാളും ഫിറോസ് ഖാനെക്കാളും മികച്ച പ്രകടനം കാഴ്ച വെച്ചപ്പോഴും അതിൽ അഹങ്കരിക്കുകയോ അതിരു കടന്നു സംസാരിക്കുകയോ ചെയ്തിട്ടില്ല. പല പൊതു സംസാര വേളകളിലും സജ്നയ്ക്ക് സംസാരിക്കാനുള്ള അവസരം പോലും ഫിറോസ് ഖാൻ നിഷേധിച്ചിട്ടുണ്ട്.

അതിനപ്പുറം ഇരുവരുടെയും ജീവിതകഥ പുറം ലോകം അറിഞ്ഞിട്ടില്ല. പലപ്പോഴും സജ്‌ന എന്തുകൊണ്ട് ഫിറോസ് നടത്തുന്ന സ്ത്രീ വിരുദ്ധ പരാമർശകളെ എതിർക്കുന്നില്ല എന്ന ചോദ്യം വരാറുണ്ട്. അപ്പോൾ പോലും നിങ്ങൾക്കിത് ഗെയിം ആയിരിക്കാം പക്ഷെ എനിക്ക് ഇതെന്റെ ജീവിതമാണെന്നാണ് സജ്‌ന പറയാറുള്ളത്.

വഴക്കുകൾ നടക്കുമ്പോൾ പോലും എല്ലാവരെയും പൊട്ടിചിരിപ്പിച്ച് ജോലികൾ ഒക്കെയും ചെയ്ത് സദാ സന്തോഷവതിയായി നടന്നിരുന്ന സജ്‌ന റിയൽ ലൈഫിൽ എങ്ങനെ ആണെന്ന് നിങ്ങൾക്കറിയുമോ ? നിസ്സാരമായിട്ടല്ല അവർ ഈ ബിഗ് ബോസ് വേദിവരെ എത്തിനിൽക്കുന്നത്. ജീവിതത്തിൽ കരഞ്ഞുമാത്രം ജീവിച്ചവളാണ്, അങ്ങേയറ്റം വേദനിപ്പിക്കുന്ന ഹൃദയം നടുക്കുന്ന വേദനകൾ താണ്ടിയവളാണ്. പ്രണയം കൊണ്ട് ആഴത്തിൽ മുറിവേറ്റവൾ. ഗർഭപാത്രത്തിന്റെ മുറിവ് ഉണങ്ങും മുന്നേ ഭർത്താവിൽ നിന്നും ചവിട്ടു കിട്ടിയവൾ.

ഈ നീറുന്ന കഥ തുറന്നു പറഞ്ഞത് സജ്‌ന തന്നെയാണ്.. വാപ്പയും ഉമ്മയും അടുത്തില്ലാതെ ഒരിക്കൽ ഞാൻ എന്റെ ബന്ധു വീട്ടിലായിരുന്നൊരു സമയം അന്നാണ് ഒരാൾ എന്റെ അടുത്തെത്തി പ്രണയം പറയുന്നത്. അത് പ്രണയമായി ഇഷ്ട്ടമായി കല്യാണമായി..കല്യാണം കഴിഞ്ഞ് ഒരു മാസം വരെ കുഴപ്പമില്ലാതെ പോയെന്ന് വേണമെങ്കിൽ പറയാം. ഭയങ്കര സന്തോഷമൊക്കെയായിരുന്നു.

പിന്നീടാണ് പുള്ളിയുടെ നാട്ടിലേക്ക് വരുന്നത്. അവിടെ എത്തിയതിന് ശേഷം കൂട്ടുകാരുടെ കൂടെക്കൂടിയപ്പോഴാണ് യഥാർത്ഥ സ്വഭാവം എനിക്ക് മനസിലായത് പുള്ളി ഡ്രഗ്‌സിനും മദ്യപത്തിനും ഒക്കെ അടിമയായിരുന്നു . രാത്രി വന്ന് സിനിമാ സ്റ്റൈലിൽ ആയിരുന്നു എന്നെ ദ്രോഹിക്കുന്നത് . ലവ് മാര്യേജ് ആയതുകൊണ്ട് ഇതൊന്നും ഞാൻ എന്റെ വീട്ടിൽ പറഞ്ഞിരുന്നില്ല. എന്റെ ഉമ്മയ്ക്ക് ഇതറിഞ്ഞാൽ വലിയ വിഷമാകും എന്നുള്ളതുകൊണ്ട് സഹിച്ചു നിന്നു.

കുറേ നാൾ കുഴപ്പമില്ലെന്ന് കരുതി മുന്നോട്ട് പോയി. അങ്ങനെ ഇരിക്കുമ്പോഴാണ് ഗർഭിണി ആയത്, ആ സമയത്തും എന്നെ തള്ളി താഴെയിട്ടൊക്കെ ഉപദ്രവിച്ചു, ആ സമയത്ത് ഞാൻ കരുതി കുഞ്ഞൊക്കെ വന്നുകഴിയുമ്പോൾ എല്ലാം ശരിയാകുമായിരിക്കും. കുഞ്ഞു ജനിക്കുന്നതിനു മുൻപ് ഒരു വലിയ പ്രശ്നമുണ്ടായി.കുടുംബത്തിൽ എല്ലാം പെൺകുട്ടികൾ ആയതുകൊണ്ടാകാം പുള്ളിക്കാരൻ മകളെ കണ്ടപ്പോൾ പറഞ്ഞത് ആൺകുട്ടിയെയാണ് ഇഷ്ട്ടമെന്നാണ്.

ഇത് പെണ്കുട്ടിയല്ലേ എന്ന് ചോദിക്കുകയും ചെയ്തു. അപ്പോൾ ഞാൻ പറഞ്ഞു ഡെലിവെറിക്ക് കയറാൻ നേരത്ത് സ്വിച്ച് മാറിപ്പോയി . ആൺ കുട്ടിക്ക് പകരം പെൺകുട്ടിയുടെ സ്വിച്ചിൽ ഞാൻ ഞെക്കിപ്പോയെന്ന് . അത് കേട്ടയുടനെ അദ്ദേഹം ഒറ്റ അടിയായിരുന്നു. ഞാൻ അവിടെ നിന്നും വീണുപോയി. ആ സമയത്ത് ഉമ്മയൊക്കെ പുറത്തുനിൽപ്പുണ്ട്. ഇതൊന്നും വിഷയമാക്കാതെ ഞാൻ മാനേജ് ചെയ്തു മുന്നോട്ട് പോയി.

ഒന്നും നടന്നില്ലെന്ന ഭാവത്തിൽ ചിരിച്ചു. മകൾക്കൊരു മുപ്പത് ദിവസം കൂടിയയായപ്പോൾ പുള്ളി ഭയങ്കരമായി കുടിച്ചിട്ട് വന്നു കുഞ്ഞിനെ വേണ്ട ഞാൻ കൂടെ ചെല്ലണമെന്നുപറഞ്ഞ് വഴക്കുണ്ടാക്കി പുള്ളിയുടെ കൈയിലായിരുന്നു കുഞ്ഞ് . അയാൾ മുറ്റത്തുള്ള കിണറ്റിനരികിലേക്ക് പോയി “നീ ഇപ്പോൾ എന്റെ കൂടെ വന്നില്ലെങ്കിൽ കുഞ്ഞിനെ ഞാൻ കിണറ്റിൽ ഇടും…” എന്നുപറഞ്ഞ്.

പെട്ടന്ന് എന്റെ വീടിനടുത്തു താമസിക്കുന്നയാൾ കുഞ്ഞിനെ പിടിച്ചെടുത്തു. എന്റെ കുഞ്ഞ് ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം അവരാണ്. അന്നവിടെ വലിയ പ്രശ്നമായി പ്രണയിക്കുമ്പോൾ ഭർത്താവ് അങ്ങനെ ആയിരിക്കണം , ഇനങ്ങനെയായിരിക്കണം.. എന്നൊക്കെ നമ്മൾ ചിന്തിക്കും . പക്ഷെ അന്നത്തെ ദിവസം പുള്ളിയെ എനിക്ക് വേണ്ട എന്നുള്ള ആ വലിയ തീരുമാനം അത് ഞാനെടുത്തു. അങ്ങനെയാണ് ഡിവോഴ്സ് സംഭവിക്കുന്നത്. അതുകഴിഞ്ഞ ശേഷമാണ് ഇതാണ് ജീവിതമെന്നു കാണിക്കാനായി ഒരാൾ എന്റെ ജീവിതത്തിലേക്ക് വന്നത്. ഫിറോസ് എന്റെ ജീവിതത്തിലേക്ക് വന്ന ശേഷം സ്വപ്നം കണ്ട കരീയറിലേക്ക് എന്നെയും കൂടെക്കൂട്ടി.

ആഗ്രഹിച്ചതിനും അപ്പുറമുള്ള കാര്യങ്ങൾ നൽകിയാണ് ഇക്ക എന്റെ ജീവിതെത്തിലേക്ക് ഒപ്പം കൂട്ടിയത്. അദ്ദേഹം എന്റെ ജീവിതത്തിലേക്ക് വന്നതോടെയാണ് പ്രണയം ശരിക്കും ഞാൻ ആസ്വദിച്ചു തുടങ്ങിയത്. മനസിലുള്ളത് മുഖത്തു നോക്കി അതേയപോലെ തുറന്നടിക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തോട് അങ്ങനെയുള്ള സ്വഭാവം വേണ്ടന്ന് ഞാൻ പറഞ്ഞെങ്കിലും അദ്ദേഹത്തിന് അത് തുടരാതെ പറ്റുന്നില്ല.

ആ സ്നേഹവും കരുതലും തന്നെയാണ് ബിഗ് ബോസിൽ നമ്മൾ അവർക്കിടയിൽ കണ്ടതും. ഇപ്പോൾ മൂന്ന് കുട്ടികളുടെ ഉമ്മ കൂടിയാണ് സജ്‌ന . ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു ദമ്പതികൾ..

about sajna firoz

Continue Reading
You may also like...

More in Malayalam

Trending

Recent

To Top