Connect with us

കപട സ്നേഹം കാണിച്ചു; പിന്നീട് സ്വഭാവത്തിൽ മാറ്റംവന്നു, ഗർഭിണിയായി ഇരിക്കുന്ന സമയം, വീടിന് പുറത്ത് വെച്ച് നടന്നത്! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്പിളിയുട അച്ഛൻ … അച്ഛന്റെ വാക്കുകൾ കേട്ടതോടെ ചങ്ക് തകർന്ന് മലയാളികൾ

Malayalam

കപട സ്നേഹം കാണിച്ചു; പിന്നീട് സ്വഭാവത്തിൽ മാറ്റംവന്നു, ഗർഭിണിയായി ഇരിക്കുന്ന സമയം, വീടിന് പുറത്ത് വെച്ച് നടന്നത്! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്പിളിയുട അച്ഛൻ … അച്ഛന്റെ വാക്കുകൾ കേട്ടതോടെ ചങ്ക് തകർന്ന് മലയാളികൾ

കപട സ്നേഹം കാണിച്ചു; പിന്നീട് സ്വഭാവത്തിൽ മാറ്റംവന്നു, ഗർഭിണിയായി ഇരിക്കുന്ന സമയം, വീടിന് പുറത്ത് വെച്ച് നടന്നത്! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്പിളിയുട അച്ഛൻ … അച്ഛന്റെ വാക്കുകൾ കേട്ടതോടെ ചങ്ക് തകർന്ന് മലയാളികൾ

കുറച്ചുദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി ദേവിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതിന് പിന്നാലെയാണ് ഭർത്താവ് ആദിത്യനുമായുള്ള പ്രശ്നങ്ങൾ പുറം ലോകം അറിയുന്നത്. ഇതിന് പിന്നാലെ നിരവധി അഭിമുഖങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറയുകയും ചെയ്തു. അമ്പിളിയുടെ ആരോണങ്ങൾക്ക് പിന്നാലെ പ്രത്യാരോപണങ്ങളുമായി ആദിത്യൻ ജയനും എത്തുകയുണ്ടയി.

ഭര്‍ത്താവായ ആദിത്യന്‍ ജയന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന ശക്തമായ ആരോപണം അമ്പിളി ഉന്നയിച്ചത്. ജീവിക്കാന്‍ പോലും സാധിക്കാത്ത വിധത്തിലുള്ള ഭീഷണി തനിക്കുണ്ടെന്നും മറ്റ് കാര്യങ്ങളെല്ലാം അമ്പിളി ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തി. ഭര്‍ത്താവിനെ കുറിച്ചു അമ്പിളിയുടെ വിശദീകരണം വന്നതിന് പിന്നാലെ തിരിച്ചും ഗുരുതരമായ ആരോപണമാണ് ആദിത്യനും ഉന്നയിച്ചത്. ഇതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമാവുകയായിരുന്നു

ഇപ്പോൾ ഇതാ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അമ്പിളിയുടെ അച്ഛൻ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ്

എനിക്ക് ഒരു അച്ഛനെയും അമ്മയേയും വേണം. അമ്പിളിയെക്കാൾ ഇഷ്ടം മകനെയാണ്. സന്തോഷകരമായ ഒരു കുടുംബത്തിനൊപ്പമാവണം ഇനിയുള്ള കാലം. വിവാഹം ആലോചിച്ച് ആദിത്യൻ ജയൻ ചവറയിലെ വീട്ടിലെത്തിപ്പോൾ പറഞ്ഞത് ഇങ്ങനെയായിരുന്നുവെന്നാണ് അമ്പിളീ ദേവിയുടെ പിതാവ് ബാല ചന്ദ്രൻ പിള്ള പറയുന്നത്

എല്ലാം മനസ്സിലാക്കി മകൾക്ക് നല്ലൊരു ഭർത്താവാകാനും ആദ്യ വിവാഹത്തിലെ കുഞ്ഞിന് ഒരു അച്ഛനാവാനും കഴിയുന്ന ആളാണ് എന്ന് വിശ്വസിച്ചതുകൊണ്ടാണ് വിവാഹം നടത്തിയത് എന്നാണ് അദ്ദേഹം പറഞ്ഞത്.

ഒരു വിവാഹം കഴിച്ചിരുന്നു എന്നു മാത്രമുള്ള വിവരമാണ് അറിയാമായിരുന്നത്. മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല. അങ്ങനെ ഒരു വിവരം ലഭിച്ചിരുന്നുവെങ്കിൽ ഒരിക്കലും ഈ വിവാഹം നടക്കില്ലായിരുന്നു. അമ്പിളി ആദിത്യന്റെ സ്നേഹ നാടകത്തിൽ വീണു പോയതാണ് ഈ ചതിയിൽപ്പെടാൻ കാരണം.

ആദ്യ വിവാഹം നിയമപരമായി ഒഴിഞ്ഞതിന് ശേഷം മറ്റൊരു ആലോചനയെത്തിയിരുന്നു. വിവാഹം കഴിഞ്ഞാൽ വിദേശത്തേക്ക് കൊണ്ടു പോകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ മകനെ അവിടേക്ക് കൊണ്ടു പോകാൻ കഴിയില്ല എന്ന് അറിഞ്ഞതോടെ ആ വിവാഹം അമ്പിളി തന്നെ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

അങ്ങനെ ഇരിക്കുമ്പോഴാണ് ആദിത്യൻ വിവാഹ ആലോചനയുമായെത്തുന്നത്. ഇരുവർക്കും തമ്മിൽ അടുത്തറിയാവുന്നവരായതിനാൽ എതിർപ്പില്ലായിരുന്നു. കൂടാതെ ഈ വിവാഹം കഴിച്ചു കഴിയുമ്പോൾ നഷ്ടപ്പെട്ട കുടുംബത്തിന്റെ സ്നേഹം ലഭിക്കും എന്നു കൂടി പറഞ്ഞതോടെ മനസ്സിൽ നന്മയുള്ളയാളാകും എന്നുകൂടി തെറ്റിദ്ദരിച്ചു. അങ്ങനെയാണ് വിവാഹം നടന്നത്.

വിവാഹം കഴിഞ്ഞതിന് ശേഷം ബന്ധുക്കളെയും നാട്ടുകാരെയും എല്ലാം കയ്യിലെടുത്തു. സൗമ്യമായ സംസാരവും ബഹുമാനവുമൊക്കെ മറ്റുള്ളവരിൽ മതിപ്പുളവാക്കുകയും ചെയ്തു. വൈകിയാണെങ്കിലും മകൾക്ക് നല്ലൊരു ഭർത്താവിനെ ലഭിച്ചതിൽ ഞങ്ങളെല്ലാവരും അതിയായി സന്തോഷിച്ചു. എന്നാൽ വളരെ പെട്ടെന്നായിരുന്നു ആദിത്യന്റെ സ്വഭാവത്തിൽ മാറ്റം വന്നത്. ആദ്യമൊന്നും അത്ര കാര്യമാക്കിയില്ല. എന്നാൽ ഒരു ദിവസം വീടിന് പുറത്ത് വച്ച് അമ്പിളിയെ അടിച്ചു എന്നറിഞ്ഞതോടെയാണ് പ്രശ്നം ഗുരുതരമാണെന്ന് അറിഞ്ഞത്. ഗർഭിണിയായി ഇരുന്ന സമയമായിരുന്നു അത്. അതിനാൽ എങ്ങനെയും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ശ്രമം നടത്തി. എന്നാൽ പിന്നീട് കൂടുതൽ രൂക്ഷമാകുകയായിരുന്നു എന്ന് ബാലചന്ദ്രൻ പിള്ള പറഞ്ഞു.

വിവാഹം നടക്കുമ്പോൾ സ്ത്രീധനമൊന്നും വാങ്ങിയിരുന്നില്ല. എന്നാൽ പിന്നീട് ലോൺ അടക്കാനായി പണം ആവശ്യപ്പെട്ടപ്പോൾ പണവും സ്വർണ്ണവും നൽകി. കപട സ്നേഹം കാട്ടിയാണ് വിവാഹം കഴിച്ച് ആദിത്യൻ ചതി ചെയ്തിരിക്കുന്നത്. മകളെ ശാരീരികമായി ഉപദ്രവിച്ചതിനും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും പൊലീസിൽ പരാതി നൽകാൻ ആലോചനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്നും ഭയമുണ്ട്. അതിനാൽ പൊലീസ് പ്രൊട്ടക്ഷന് വേണ്ടിയുള്ള നടപടിക്രമങ്ങൾക്കും ആലോചനയുണ്ട് എന്നും ബാല ചന്ദ്രൻ പിള്ള പറഞ്ഞു.

അതെ സമയം ആദ്യത്തിന് പിന്നാലെ അമ്പിളിയും എത്തിയിരുന്നു . എന്റേത് എന്ന് പറഞ്ഞ് കാണിക്കുന്ന ഫോട്ടോകൾ വ്യക്തമായി കാണിക്കാനാണ് ആദ്യം തന്നെ അമ്പിളി ദേവി പറഞ്ഞത് . ഒരു സ്ത്രീ കൊള്ളില്ല എന്നുണ്ടെങ്കിൽ അത് വിവാഹം കഴിഞ്ഞ് ഒരു ആഴ്ചക്കകം അറിയാൻ കഴിയുമല്ലോ. പലതവണ ശാരീരികമായി ഉപദ്രവിക്കുകയിരുന്നു. പ്രസവസമയത്തൊക്കെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. മോശം വാക്കുകളും ഉപയോഗിക്കാറുണ്ടായിരുന്നു എന്നും അമ്പിളി ദേവി നിറകണ്ണുകളോടെ പറഞ്ഞു.

ആദിത്യനെ കുറിച്ച് അറിയാവുന്ന രണ്ടു കാര്യമുണ്ടായിരുന്നു.. ഒരു ലീഗൽ മാര്യേജും ഒരു ലിവിങ് ടുഗെതറും അതിൽ ഒരു കുട്ടിയുണ്ടെന്നും. അല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റവും ബഹുമാനവും സൗമ്യതയും കൊണ്ടാണ് വിശ്വസിച്ചു പോയതെന്നും കുഞ്ഞിനോട് നല്ലപോലെ ഇടപെടുമായിരുന്നു എന്നും അമ്പിളി പറയുന്നു.

More in Malayalam

Trending

Recent

To Top