Connect with us

കിടിലമല്ല കീടമാണ്; അന്തസ്സായ പെണ്ണൊരുത്തിയായാണ് ഡിമ്പൽ അവിടെ നിൽക്കുന്നത്; ഡിമ്പലിനെ പറഞ്ഞ ഫിറോസിനെതിരെ ദയ അശ്വതി!

Malayalam

കിടിലമല്ല കീടമാണ്; അന്തസ്സായ പെണ്ണൊരുത്തിയായാണ് ഡിമ്പൽ അവിടെ നിൽക്കുന്നത്; ഡിമ്പലിനെ പറഞ്ഞ ഫിറോസിനെതിരെ ദയ അശ്വതി!

കിടിലമല്ല കീടമാണ്; അന്തസ്സായ പെണ്ണൊരുത്തിയായാണ് ഡിമ്പൽ അവിടെ നിൽക്കുന്നത്; ഡിമ്പലിനെ പറഞ്ഞ ഫിറോസിനെതിരെ ദയ അശ്വതി!

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ബിഗ് ബോസ് വിശേഷങ്ങളാണ് ചൂടുപിക്കുന്ന ചർച്ചയായിരിക്കുന്നത്. സജ്‌ന ഫിറോസിന് ശേഷം ഇനി ഒരു റെഡ് കാർഡ് എവിക്‌ഷൻ ഉണ്ടാകുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണിൽ ഒന്നുംതന്നയുണ്ടായിട്ടില്ലാത്ത ആരോപണ പ്രത്യാരോപണങ്ങളാണ് ഈ സീസണിൽ മത്സരാർത്ഥികൾ തമ്മിൽ നടത്തുന്നത്.

ഇത്തവണ മത്സരിക്കാനുള്ള ഓരോ മത്സരാർത്ഥികളും ഒന്നിനൊന്ന് മെച്ചമായതുകൊണ്ട് തന്നെ ആരെയും സംസാരിച്ചു തോൽപ്പിക്കാൻ സഹ മത്സരാർത്ഥികൾക്കും സാധിക്കാറില്ല. എല്ലാവർക്കും നല്ലരീതിയിൽ തന്നെ പ്രേക്ഷക പിന്തുണയും ഉണ്ട്.

വാക്ചാതുര്യത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ കിടിലം ഫിറോസും ഇത്തവണ ബിഗ് ബോസില്‍ മത്സരിക്കാനുണ്ട് . ശക്തമായ പ്രേക്ഷക പിന്തുണ ലഭിക്കുന്നതിനൊപ്പമായി കടുത്ത വിമര്‍ശനങ്ങളും കിടിലം ഫിറോസിനെതിരെ ഉയര്‍ന്നുവന്നിട്ടുണ്ട്.

നാട്ടുകൂട്ടം ടാസ്‌ക്കില്‍ ഡിമ്പല്‍ ഭാലിനെ വിചാരണ ചെയ്തതിന് പിന്നാലെയായാണ് കിടുവിനെ മത്സരാര്‍ത്ഥികളും വിമര്‍ശിച്ചത്. സ്ത്രീകളെ അപമാനിക്കുന്ന പെരുമാറ്റമാണ് അദ്ദേഹത്തിന്റേത്. വ്യക്തിപരമായ കാര്യങ്ങള്‍ ടാസ്‌ക്കിനിടയില്‍ ആയുധമാക്കുന്നയാളാണ് അദ്ദേഹം. ശക്തരായി എല്ലാവരും വിശേഷിപ്പിക്കുന്നയാളുകളെ തളര്‍ത്താനായി കിടു നടത്തുന്ന ശ്രമങ്ങള്‍ അംഗീകരിക്കാനാവുന്നതല്ലെന്നും പറഞ്ഞിരുന്നു.

അസുഖാവസ്ഥയെ ഉപയോഗിച്ച് സിംപതി പിടിച്ച്് പറ്റാനാണ് ഡിമ്പലിന്റെ ശ്രമമെന്നായിരുന്നു ഫിറോസ് പറഞ്ഞത്. ക്യാന്‍സറിനെ അതിജീവിച്ചയാളാണ് താന്‍. സര്‍ജറി ചെയ്തതിന്റെ പാടുകള്‍ ഇപ്പോഴും ശരീരത്തിലുണ്ട്. ഒരു തലവേദന വന്നാല്‍ പോലും എഴുന്നേല്‍ക്കാന്‍ പറ്റാതെ നിങ്ങളൊക്കെ കളിക്കുന്നത് ഞാന്‍ കാണുന്നുണ്ട്.

അങ്ങനെയുള്ള ഞാന്‍ സിംപതി ആയുധമാക്കുകയാണെന്നോ, എന്തൊരു വൃത്തികെട്ട ചിന്താഗതിയാണ് ഇതെന്നുമായിരുന്നു ഡിമ്പല്‍ ചോദിച്ചത്. ഇപ്പോഴിതാ ഫിറോസിനെ വിമർശിച്ചെത്തിയിരിക്കുകയാണ് ബിഗ് ബോസ് താരമായ ദയ അശ്വതി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമർശനം .

അതേടാ ഫിറോസേ, ജീവിതത്തിൽ ക്യാൻസർ വന്നവർ അതിനെതിരെ പൊരുതി നേടി വിജയം നേടുമ്പോൾ ഞങ്ങൾക്ക് അവരോട് വല്ലാത്തൊരു റെസ്‌പെക്ട് ഉണ്ട്. പൂർണ ആരോഗ്യവാൻ ആയിട്ടും ഫുൾ ടൈം കട്ടിലിലും സോഫയിലും കിടന്നും കമഴ്ന്നും ചാരി കുറ്റം പറഞ്ഞു ഇരിക്കുന്ന നിന്നെപോലെയുള്ളവർക്ക് അതൊക്ക പുച്ഛമായിട്ട് തോന്നുമായിരിക്കും. അല്ലേൽ നിന്നെയൊക്കെ സപ്പോർട്ട് ചെയ്യുന്ന ഗതികെട്ട ഫാൻസിന് അതൊക്ക കരച്ചിൽ നാടകമായിട്ടും, സ്ട്രന്റെജി ആയിട്ടും തോന്നുമായിരിക്കും.

പക്ഷേ തന്റെ വേദനയുടെ പേരിൽ ഒരു നിമിഷം പോലും അവൾ അവിടെ ആക്റ്റീവ് ആവാതെ നില്കുന്നില്ല. നല്ല അന്തസ്സായ പെണ്ണൊരുത്തി ആയിട്ട് തന്നെയാണ് നിൽക്കുന്നത്. നിന്നോട് ഒരു ചെറിയ ഇഷ്ടമൊക്ക തോന്നിയിരുന്നു, ഇന്നോട് കൂടി നീ കിടിലം അല്ല കീടം’ ആയിട്ടാണ് ഞങ്ങൾ നിന്നെ കാണുന്നത്. പരിപൂർണമായി നിന്നെ വെറുക്കുന്നുവെന്നുമായിരുന്നു ദയ അശ്വതി കുറിച്ചത്.

about daya aswathy

More in Malayalam

Trending